Category: പയ്യോളി
പയ്യോളിയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടിയ സംഭവം; സഹപാഠികള്‍ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട്
പയ്യോളി: തിക്കോടിയന്‍ സ്മാരക ജിവിഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്. ഡിസംബര്‍ നാല് ഞായറാഴ്ച സ്‌കൂള്‍ അവധി ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് പിതാവ് ആരോപിച്ചു.
മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണ മത്സ്യം തീര്‍ത്ത പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് റെക്കോര്‍ഡിന്റെ മധുരം
പയ്യോളി: മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണമത്സ്യത്തിന്റെ ചിത്രം സൃഷ്ടിച്ച പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ആറായിരം മിഠായിക്കടലാസുകള്‍ ഉപയോഗിച്ചാണ് സുധീഷ് അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യത്തിന്റെ മൊസൈക് ചിത്രം തീര്‍ത്തത്. 15.75 ചതുരശ്ര മീറ്ററില്‍ വെറും 10 മണിക്കൂര്‍ 17 മിനുറ്റ് സമയം മാത്രമെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 28 ന് വൈകീട്ട്
കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്; രാത്രി കാഞ്ഞിലശ്ശേരി സംഘത്തിന്റെ ഇരട്ടത്തായമ്പക
പയ്യോളി: കീഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് വലിയവിളക്ക്. രാവിലെ പത്തുമണിക്ക് അക്ഷരശ്ലോകസദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രസമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്ര അക്ഷരശ്ലോക സദസ്സ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസാദസദ്യ. 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 9.30ന് കാഞ്ഞിലശ്ശേരി വിനോദ്,
നിർമ്മാണ സാമഗ്രികളുമായി ഭീമൻ വണ്ടികൾ ദിവസേന കടന്നുപോകുന്നു; ഹൈവേ വികസനം ശോചനീയാവസ്ഥയിലാക്കിയ ഇരിങ്ങത്ത് കീഴരിയൂർ റൂട്ടിലെ കുറുവട്ട് റോഡ്
പയ്യോളി: ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുകയാണ് ഇരിങ്ങത്ത് കീഴരിയൂര്‍ റൂട്ടിലെ കുറുവട്ട് റോഡ് വഴി ഗതാഗതം നടത്തുന്നവര്‍. ഹൈവേയുടെ വികസനപ്രവൃത്തികള്‍ക്കാവശ്യമായ കല്ലും മെറ്റലും പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനടുത്തുള്ള തങ്കമല ക്വാറിയില്‍ നിന്ന് ഈ റോഡ് മാര്‍ഗമാണ് പണിസ്ഥലത്തെത്തിക്കുന്നത് . പൊതുവേ വീതികുറഞ്ഞ കുറുവട്ട് റോഡിലെ കനാല്‍ പരിസരത്തിലൂടെ കല്ലും മറ്റുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരവധി ഭീമാകാരന്‍
കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ
നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ
മണിയൂര്‍ സ്വദേശി എം.ഡി.എം.എയുമായി പിടിയില്‍; കണ്ടെടുത്തത് 382 മി.ഗ്രാം മയക്കുമരുന്ന്
മണിയൂര്‍: എം.ഡി.എം.എയുടമായി യുവാവ് പിടിയില്‍. മണിയൂര്‍ പാലയാട് ചെല്ലട്ടുപോയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ അജ്‌നാസിനെ(33)യാണ് എക്‌സൈസ് കൊയിലാണ്ടി റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മണിയൂര്‍ ഗവ. എച്ച്.എസ്.എസ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്.എസ്.എസ് പരിസരത്ത് ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്ന് കോഴിക്കോട് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളെ അറിയാമോ? മുണ്ട് മാടിക്കുത്തി സിഗരറ്റും കടിച്ച് പിടിച്ചു പതുങ്ങി വന്നു; പയ്യോളി സ്‌കൂളിന് അടുത്ത് നിന്ന് സൈക്കിളും മോഷ്ടിച്ച് ഒറ്റപ്പോക്ക് – വീഡിയോ കാണാം
പയ്യോളി: വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചയാളെ പൊലീസ് അന്വേഷിക്കുന്നു. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തു നിന്നാണ് ഇയാള്‍ സൈക്കിള്‍ മോഷ്ടിച്ചത്. ഇന്ന് വൈകിട്ട് സ്‌കൂളിന് സമീപം കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇയാള്‍ എടുത്ത് കൊണ്ടുപോവുകയായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കയ്യിലൊരു ഷോപ്പിംഗ്
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി
പയ്യോളിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍
പയ്യോളി: ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. Related Read: കൊയിലാണ്ടി
നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഇരിങ്ങലിന്റെ സ്വന്തം സഖാവ്, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പൂർവ്വ വിദ്യാർത്ഥി; ബൈക്ക് അപകടത്തിൽ മരിച്ച ജിഷ്ണുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്
വടകര: നാടിന്റെ ഏതാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ഇരിങ്ങലുകാരുടെ പ്രിയപ്പെട്ട സഖാവാണ് നാടിനോട് വിടപറഞ്ഞത്. നവംബര്‍ 29 ന് ഉണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മരണപ്പെട്ടത്. നാട്ടിലെയും കോളേജിലെയും തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന പ്രിയ കൂട്ടുകാരന്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് വിഷ്ണുവിന്റെ നാട്ടുകാരും കൂട്ടുകാരും. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഇരിങ്ങല്‍ ലോക്കല്‍