Category: പയ്യോളി
അസ്വാഭാവികമായ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ കണ്ടത് തീ; പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി
പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. കോഴിക്കോടു നിന്നും വരികയായിരുന്ന കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ പേ ബാധ സ്ഥിരീകരിച്ചു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പയ്യോളി: അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. എരഞ്ഞിവളപ്പില്‍ ക്ഷേത്ര പരിസരം, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, സേവന നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് പേരെ കടിച്ച നായയെയാണ് കുറിഞ്ഞിത്താരയ്ക്ക് സമീപം ചത്തനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. പിഞ്ചുബാലനും പതിനഞ്ചുകാരിക്കും 55 കാരിക്കുമാണ്
‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ല, മനസ്സുണ്ടായാൽ മതി’; പയ്യോളി സ്വദേശിനിക്ക് വൃക്ക പകുത്തു നൽകി വയനാട്ടുകാരനായ ഡി.വെെ.എഫ്.ഐ പ്രവർത്തകൻ മണികണ്ഠൻ
പയ്യോളി: ശരീരത്തിൽ ചെറിയൊരു പോറൽ പറ്റിയാൽ പോലും ആധിയാണ് എല്ലാവർക്കും, അപ്പോൾ അപരിചിതരായവർക്ക് അവയവധാനം ചെയ്യുന്നത് ചിന്തിക്കണോ. എന്നാൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃത തീർക്കുകയാണ് വയനാട്ടുകാരനായ മണികണ്ഠൻ. പയ്യോളി സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നൽകിയാണ് അദ്ദേഹം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാനങ്ങൾ തീർത്തത്. ഇരുവൃക്കകളും തകരാറിലായതോടെ യുവതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ജീവിതത്തിലേക്ക് തിരിച്ച്
പയ്യോളിയില്‍ ഉപേക്ഷിച്ച നിലയില്‍ വടിവാള്‍; കണ്ടെത്തിയത് ഭജനമഠം സ്‌കൂളിന് സമീപം
പയ്യോളി: പയ്യോളി നഗരസഭ 22 ആം ഡിവിഷന്‍ ശ്രീനാരായണ ഭജനമഠം സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് വടി വാള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം. സ്‌കൂളിന്റെ തെക്കുഭാഗത്തുള്ള ചുറ്റുമതിനോട് ചേര്‍ന്ന പൊതു ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് പഴക്കം ചെന്ന് തുരുമ്പിച്ച നിലയിലുള്ള വാള്‍ കണ്ടെത്തിയത്. 72 സെന്റിമീറ്റര്‍ നീളമുള്ള വാളിന് നാല് സെന്റിമീറ്റര്‍ വീതിയുണ്ട്. വിവരം
എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്‍കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി
കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്
കല്ലൂര്‍: കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് തൈപ്പൂയ്യ മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി മൂന്നിനാണ് കലവറ നിറയ്ക്കല്‍. ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 ന് നട തുറക്കല്‍, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവയും ഉച്ചയ്ക്ക്
വാശിയേറിയ പോരാട്ടം, ഒടുക്കം മീന്‍ പേരിയാ റസിഡന്‍സ് അസോസിയേഷന് ഒന്നാം സ്ഥാനം; ‘ലഹരിക്കെതിരെ കായിക ലഹരി’- സന്ദേശവുമായി പയ്യോളിയില്‍ വനിതകളുടെ വടംവലി മത്സരം
പയ്യോളി: പയ്യോളിയില്‍ ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വനിതകളുടെ വടം വലി മത്സരം നടത്തി. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും പയ്യോളി നഗരസഭയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. പയ്യോളി ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് (കീഴൂര്‍ ) നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ഷെഫീക്ക് വടക്കയില്‍ ഉദ്ഘാടനം
മണിയൂരിനിത് അഭിമാന നിമിഷം; ‘ചിമ്മിനിവെട്ട’ത്തിലൂടെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ മുന്‍ അധ്യാപകന്‍ മനോജ് മണിയൂര്‍
പയ്യോളി: സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാര നിറവിൽ മണിയൂർ സ്വദേശി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായ മനോജ് മണിയൂരാണ് പുരസ്ക്കാരത്തിന് അർഹമായത്. അദ്ദേഹത്തിന്റെ ചിമ്മിനിവെട്ടം കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ
പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഖിലകേരള വായനോത്സവം; ഹൈസ്‌കൂള്‍തലത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര
പയ്യോളി: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര. മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ ഇടുക്കി ജില്ലയിലെ കോലാനി ജനരഞ്ജിനി വായനശാലയിലെ ബിന്‍ഷ അബൂബകറും മുതിര്‍ന്നവരുടെ വിഭാഗം രണ്ടില്‍ എറണാകുളം ജില്ലയിലെ ആലുവ പി.കെ വേലായുധന്‍ മെമ്മോറിയല്‍ വിദ്യാവിനോദിനി ലൈബ്രറിയിലെ എ.എം അശോകനും