Category: പയ്യോളി
രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടി പ്രതിഷേധാർഹം; പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റി
പയ്യോളി: രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇ.കെ. ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷത വഹിച്ചു. നിതിൻ പൂഴിയിൽ,
കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റ് പയ്യോളിയുടെ സ്വന്തം പി.ടി.ഉഷയ്ക്ക്
പയ്യോളി: കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റിന് രാജ്യസഭാംഗവും പയ്യോളിക്കാരിയുമായ പി.ടി. ഉഷ അര്‍ഹയായി. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ
തച്ചന്‍കുന്ന് പീടികക്കണ്ടി താഴെ കുറ്റ്യാടി പുഴയില്‍ മൃതദേഹം; മരിച്ച നിലയില്‍ കണ്ടെത്തിയത് കീഴൂര്‍ സ്വദേശിയെ
പയ്യോളി: തച്ചന്‍കുന്ന് പീടികക്കണ്ടി താഴ കുറ്റ്യാടി പുഴയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കീഴൂര്‍ വടക്കെ ചെത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. കീഴൂരിലെ പഴയ കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചെളിയില്‍ താഴ്ന്ന
കോയമ്പത്തൂരിൽ വാഹനാപകടം; പയ്യോളി തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി തച്ചൻകുന്ന് കിഴക്കയിൽ ശശിയാണ് മരിച്ചത്. അൻപത്തിരണ്ട് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറും താര റസിഡൻസ് കുടുംബാംഗവുമാണ് ശശി. രാവിലെ 10 മണിയോടെ കോയമ്പത്തൂർ സുള്ളൂരിലാണ് അപകടമുണ്ടായത്. ശശി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. വാഹനത്തിൽ ശശിയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി
പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ അടിക്കാടിന് തീപിടിച്ചു (വീഡിയോ കാണാം)
പയ്യോളി: പയ്യോളിയിൽ അടിക്കാടിന് തീപിടിച്ചു. പയ്യോളി ബസ് സ്റ്റാന്റിന് പിറകുവശത്തെ പറമ്പിലുള്ള കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അടിക്കാടിൽ നിന്നും തീ സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിലേക്കും പടർന്നിരുന്നു. തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുനിന്നും പമ്പ് സെറ്റ് എത്തിച്ച് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനാൽ പെട്ടന്നുതന്നെ തീ
വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍
പയ്യോളി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പയ്യോളി തെക്കേകാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിച്ച കെ.എല്‍. 11 ബിഡി 0671 പാസഞ്ചര്‍ വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.പി ദിപീഷ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാര്‍, പ്രിവന്റീവ്
മുഹമ്മദ് അല്‍ത്താഫ് കോഴിക്കോട്ടെ ഹോട്ടലില്‍ മുറിയെടുത്തത് കോഴ്‌സ് ചെയ്യാനെന്ന് പറഞ്ഞ്, വാതില്‍ മുട്ടിയിട്ടും തുറന്നില്ല, പിന്നീട് കണ്ടത് മരിച്ച നിലയില്‍; പയ്യോളി സ്വദേശിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നാട്
കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. പയ്യോളി ആവിക്കല്‍ റോഡില്‍ സായിവിന്റെ കാട്ടില്‍ മുഹമ്മദ് അല്‍ത്താഫിനെ ഇന്നലെ വൈകീട്ടാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായ അല്‍ത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് ദിവസമായി കോഴ്‌സ് ചെയ്യാനെന്ന് പറഞ്ഞ് കോഴിക്കോട് അപ്‌സര തിയ്യേറ്റിന് സമീപത്തെ ലാര്‍ഡ് ഹോട്ടലില്‍
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; മരിച്ചത് പയ്യോളി സ്വദേശി
കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യോളി ആവിക്കല്‍ റോഡില്‍ സായിവിന്റെ കാട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (28) നെയാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പ്രവാസിയായ അല്‍ത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ക്ലീനിങ്ങിനായി ഹോട്ടല്‍
കുറ്റ്യാടിപ്പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, വനംമന്ത്രിക്ക് പരാതി നല്‍കി
പയ്യോളി: മൂരാട്, പാച്ചാക്കല്‍ ഭാഗത്തുള്ള കുറ്റ്യാടിപ്പുഴയോരത്തെയും സമീപത്തെ തോടിനരികിലുള്ളതുമായ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതിയുമായി നാട്ടുകാര്‍. അവധിദിവസം മറയാക്കിയാണ് വാഹനങ്ങളില്‍ ആയുധങ്ങളുമായെത്തിയവര്‍ കൃത്യം നടത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ അതിരിനോടുചേര്‍ന്നും പറമ്പിലുമാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയാണ് വ്യപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. നാട്ടുകാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും നൂറുകണക്കിന് കണ്ടലുകള്‍ വെട്ടിവീഴ്ത്തി. തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി നിര്‍ത്തിവെപ്പിച്ചെങ്കിലും പോലീസ് പോയതിനുശേഷം
തിക്കോടി പഞ്ചായത്തില്‍ എം.സി.എഫിനെ ചൊല്ലി ബഹളംവെച്ച് യു.ഡി.എഫ് പ്രതിനിധികള്‍, ബഹളത്തിനിടെ പ്രസിഡന്റിനെയും വനിതാ മെമ്പറെയും കയ്യേറ്റം ചെയ്തെന്ന് പരാതി; വീഡിയോ കാണാം
തിക്കോടി: പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിനെയും മറ്റൊരു വനിതാ അംഗത്തെയും യു.ഡി.എഫ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തതായി പരാതി. ഫെബ്രുവരി നാലിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് മാറിയത്. എം.സി.എഫ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് എതിര്‍പ്പ് വകവെക്കാതെ എം.സി.എഫ് കേന്ദ്രം