Category: പയ്യോളി
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, കാർഷിക മേഖലയിൽ സബ്സിഡി, സംരംഭങ്ങൾ… വികസന കുതിപ്പിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാമത്
പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. 106.05 ശതമാനം തുക ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടിയത്. കാർഷിക, വിദ്യാഭ്യാസ, സംരംഭം ഉൾപ്പെടെയുള്ള വിവിധ മേഖകളിലെ മികച്ച പ്രകടനമാണ് ബ്ലോക്ക് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് സുരക്ഷയൊരുക്കി, എസ്പിജിയിലെ ഏറ്റവും മിടുക്കനും വിശ്വസ്തനുമായ നായ’; പയ്യോളിയില്‍ മരിച്ച ഡോഗ് സ്ക്വാഡ് അംഗം ലക്കിയുടെ സംരക്ഷകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു
പയ്യോളി: ഡോഗ് സ്‌ക്വാഡിലെ തങ്ങളുടെ പ്രിയപ്പെട്ട ലക്കിയുടെ വേര്‍പാടില്‍ ഉലഞ്ഞ് പയ്യോളി പൊലീസ് സേന. ആറു വർഷം മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയ ലക്കി വിടപറഞ്ഞത് ആറരവയസ്സില്‍ അസുഖബാധിതനായാണ്. മനുഷ്യമൃതദേഹത്തിന് നല്‍കുന്ന എല്ലാവിധ ആദരവുകളും ബഹുമതികളും കൊടുത്താണ് സഹപ്രവര്‍ത്തകര്‍ ലക്കിയെ യാത്രയാക്കിയത്. തന്റെ ആറുവര്‍ഷത്തെ സര്‍വീസ് കാലയളവിനിടക്ക് ലക്കി നിര്‍വഹിച്ച ദൗത്യങ്ങള്‍ ചില്ലറയല്ല. പരിശീലനം
പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി
പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
അപേക്ഷകരുടെ എണ്ണക്കുറവ്; വടകരയിലും പയ്യോളിയിലും ടെക്നിക്കൽ ഹൈ സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 10 വരെ നീട്ടി
വടകര : ടെക്നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ നീട്ടി ഉത്തരവിറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. പല സ്കൂളുകളിലും നിലവിൽ ഉള്ള സീറ്റിന്റെ പകുതിപോലും അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്താകെയുള്ള ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ വടകര, പയ്യോളി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലായി മൂന്നെണ്ണമാണ് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നത്. വെസ്റ്റിഹിലില്‍ അപേക്ഷകരുണ്ടെങ്കിലും മറ്റ്
പയ്യോളി കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈജു (ഒമാന്‍), ഷൈനേഷ് (ഡ്രൈവര്‍), ഷൈബീഷ് (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: റിഞ്ചു (ടീച്ചര്‍ ഇസ്ലാമിക്ക് ഹൈസ്‌കൂള്‍ കോട്ടക്കല്‍, സെകട്ടറി നന്ദനം ജനശ്രീ സംഘം), പ്രേംസിജ, സോണിത. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലക്ഷ്മി, ജാനു, ചന്ദ്രി, ശശികല.
ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം
പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി നെെറ്റ് പെട്രോളിംഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി
അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു; പോക്സോ കേസിൽ ഇരിങ്ങത്ത് സ്വദേശിക്കെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ബാലുശ്ശേരി: പോക്‌സോ കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പയ്യോളി ഇരിങ്ങത്ത് കീഴ്‌പ്പോത്ത് ഹാരിസ് (37) നായാണ് ബാലുശ്ശേരി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. summary:
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം. ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.
പയ്യോളി ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു
പയ്യോളി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. റോഡ് നിര്‍മാണത്തിനാവശ്യമായ ബിട്ടുമീന്‍ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ ഇരിങ്ങല്‍ ടൗണിന് സമീപം തീപിടിച്ചത്. കാബിനില്‍ തീപുകയുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. വടകരയില്‍ നിന്നും
പുലര്‍ച്ചെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി; കലികയറിയ മരുമകന്‍ പയ്യോളിയിലെ ഭാര്യാവീട് അടിച്ച് തകര്‍ത്തു
പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മരുമകന്‍ ഭാര്യാവീട് അടിച്ച് തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റംസാന്‍ കാലമായതിനാല്‍ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകന്‍ വീട്ടിലെത്തി കോളിങ്ങ് ബെല്‍ അടിക്കുന്നത്. വാതില്‍ തുറക്കാന്‍ സമയം വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം വന്ന മരുമകന്‍ ജാസിര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തശേഷം വധഭീഷണി മുഴക്കുകയായിരുന്നു.