Category: പയ്യോളി

Total 459 Posts

കാണാതായത് ഇന്ന് രാവിലെ മുതല്‍, അന്വേഷണത്തിനിടെ തിക്കോടി ബീച്ചില്‍ മൃതദേഹം കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയ പയ്യോളി സ്വദേശിനിയുടെ സംസ്‌കാരം ഇന്ന് രാത്രി

പയ്യോളി: തിക്കോടി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കാണാതായത് ഇന്ന് രാവിലെ മുതല്‍. ആവിക്കല്‍ ഉതിരപറമ്പ് കോളനിയ്ക്ക് സമീപത്തുള്ള കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ കദീശയെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് തിക്കോടി ബീച്ചില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി കദീശയെ

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്. പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍

പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; തിക്കോടി പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും

പ്ലാങ്ക് പുഷ് അപ്പിലും ലെഗ് സ്പ്ലിറ്റിലും പുതിയ ലോക റെക്കോര്‍ഡുമായി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍; അവിസ്മരണീയ പ്രകടനത്തിന്റെ വീഡിയോ കാണാം

പയ്യോളി: പുതിയ ലോക റെക്കോര്‍ഡിലേക്ക് ചുവടുവച്ച് പയ്യോളി സ്വദേശി. പ്ലാങ്ക് പുഷ് അപ്പ്, ലെഗ് സ്പ്ലിറ്റ് എന്നീ ഇനങ്ങളിലാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അജിത് കുമാറിന്റെ നേട്ടം. മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡിനായുള്ള അജിത് കുമാറിന്റെ ശ്രമം

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പയ്യോളിയിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യോളി: മേലടി ഐ സി ഡി എസ് പ്രോജക്ടിലെ പയ്യോളി നഗരസഭ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പയ്യോളി നഗരസഭയിൽ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16 വൈകീട്ട് അഞ്ച് മണി. അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി

സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്

പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് അപകടം

പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്

പയ്യോളിയിൽ ട്രെയിനിന് നേരെ കല്ലേറ്; വില്യാള്ളി സ്വദേശിക്ക് പരിക്ക്

പയ്യോളി: പയ്യോളിയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വില്യാപ്പള്ളി സ്വദേശിയായ ട്രെയിൻ യാത്രക്കാരന് പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദൻ (48)നാണ് പരിക്കേറ്റത്. യശ്വന്ത്പൂർ എക്സ്പ്രസിൽ ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് വടകരയിലേക്ക് യശ്വന്ത്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു വിനോദൻ. ട്രെയിൻ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലെത്തിയപ്പോൾ ട്രെയിനിനു നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.

error: Content is protected !!