Category: പയ്യോളി
പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്
പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ
അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു
അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.
നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍, സജീവ പൊതുപ്രവര്‍ത്തകന്‍; കടിയങ്ങാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ അഭിലാഷിന്റെ വിയോഗം താങ്ങാനാവാതെ നാട്
കടിയങ്ങാട്: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, രാഷ്ട്രീയത്തിനുമപ്പുറം നാട്ടുകാരുടെ ഏതൊരാവശ്യത്തിനും മുമ്പില്‍ നില്‍ക്കുന്നയാള്‍, ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. സ്‌ക്കൂള്‍ കാലം മുതല്‍ക്കു തന്നെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അഭിലാഷ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഇലക്ഷനിലും, മറ്റും വോട്ട് തേടി മുമ്പില്‍ അഭിലാഷ് ഉണ്ടാവും. രാഷ്ട്രീയത്തിനപ്പുറം
ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച്; തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി
തച്ചന്‍ കുന്ന്: തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞി കൃഷ്ണന്‍ നായര്‍ അനുസ്മരണം നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക സമിതിഅംഗവും ശ്രീ കീഴുര്‍ശിവക്ഷേത്ര പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനം തച്ചന്‍ കുന്ന് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആചരിച്ചത്. രാവിലെ എട്ടുമണിക്ക് വീട്ടിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
റോഡിന് അതിര്‍ത്തി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; തിക്കോടിയില്‍ അയല്‍ക്കാര്‍ തമ്മില്‍ കൂട്ടയടി- വീഡിയോ വൈറലാകുന്നു
തിക്കോടി: തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളിയായ കൂട്ടത്തല്ലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിക്കോടി കോഴിപ്പുറത്താണ് സംഭവം നടന്നത്. പുറക്കാട് റോഡില്‍ നിന്നും പുതുക്കുടി റോഡിലേക്ക് പോകുന്നവഴിയില്‍ ചെറിയൊരു പ്രദേശത്തേക്ക് റോഡ് വെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിശ്ചയിച്ചതിലെ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഈ റോഡ് പ്രദേശവാസികള്‍ കാലങ്ങളായി
”2020ല്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 27ലക്ഷം രൂപ, 10ലക്ഷം 2016ല്‍ നല്‍കി” കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമരം ചെയ്യുന്ന കൊല്ലം ആനക്കുളം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പയ്യോളി: യു.പി സ്‌കൂളില്‍ അധ്യാപികയായി നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയാണ് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മാനേജറായിരുന്ന അഷ്‌റഫ് കൈപ്പറ്റിയതെന്ന് വഞ്ചിക്കപ്പെട്ട ഉദ്യോഗാര്‍ഥി ശ്യാമിലി. 27 ലക്ഷം രൂപയാണ് പോസ്റ്റിനുവേണ്ടി ആകെ ആവശ്യപ്പെട്ടതെന്നും കൊല്ലം ആനക്കുളം സ്വദേശിനിയായ ശ്യാമിലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”2018 ഏപ്രിലില്‍ പത്തുലക്ഷം രൂപയാണ് ഞാന്‍
അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി
പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്. ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും
മുളക്പൊടി വിതറി വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മൂന്ന് വർഷങ്ങൾക്ക് ശേഷം കിണറ്റിൽ കണ്ടെത്തി
പയ്യോളി: അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്കൂട്ടർ കിണറ്റിൽ കണ്ടെത്തി. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അയനിക്കാട് നാഗത്തോടി അജയകുമാറിന്റെ സ്കൂട്ടറാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം കണ്ടത്തിയത്. അജയകുമാറിന്റെ വീടിന് 500 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് സ്കൂട്ടർ കണ്ടെത്തിയത്. 2020 ജൂൺ ആറിന് രാവിലെയാണ്
പൊതുപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് മയക്കുമരുന്നു സംഘം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
പയ്യോളി: ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണിയൂരിലെ സിപിഎം പ്രവർത്തകനേയും കുടുംബത്തേയും ആക്രമിച്ച പ്രതികളായ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഎം വടകര ഏരിയ കമ്മിറ്റി അംഗം ബി സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം
മദ്യപിച്ച് ബസ്സോടിച്ചു; പയ്യോളി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍
പയ്യോളി: മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍. വടകര കടമേരി പടിഞ്ഞാറെകണ്ടിയില്‍ എന്‍. രാജീവിനെ(49) ആണ് പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മാക്‌സി മില്യന്‍’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യോളി ബസ്സ്റ്റാന്‍ഡില്‍ ആല്‍കോ സ്താന്‍ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ബസും കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇയാള്‍