Category: പയ്യോളി
താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന്‍ എന്ന റിസ്വാന്‍ അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു; സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
പയ്യോളി: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് തുറയൂര്‍ ഡിവിഷന്‍ മെമ്പറുമായ വി.പി.ദുല്‍ഖിഫിലാണ് പയ്യോളി സി.ഐക്ക് പരാതി നല്‍കിയത്. ഷിബുവിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ഏപ്രില്‍ 25ന് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ്
അയനിക്കാട് കളരിപ്പടിക്കല്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്
കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം; സ്മരണ പുതുക്കി തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
തച്ചന്‍കുന്ന്: തച്ചന്‍ കുന്നിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്
രാത്രി പയ്യോളി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍
പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍
പയ്യോളി അയനിക്കാട് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍
പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു
പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍. സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്. സംസ്‌കാരം ഞായറാഴ്ച്ച
ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്
പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും
പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി; മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
മണിയൂർ: മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മുതുവനയിലെ കടയക്കുടി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. സൈക്കിളിൽ പോവുകയായിരുന്ന നിഹാൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ഉടനെ
നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; പയ്യോളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതേ തുടർന്ന് വടകരയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ഭാഗത്ത് വാഹന ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിക്ക് ശേഷമാണ് സംഭവം. കണ്ണൂര്