Category: വടകര

Total 995 Posts

വളയത്ത് ച്യുയിംഗം ചവച്ചതിന് കുട്ടികള്‍ക്ക് അധ്യാപകന്റെ മര്‍ദ്ദനം; പരാതിയുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍

വളയം: ച്യുയിംഗം ചവച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ച്യുയിംഗം ചവച്ചെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. മര്‍ദ്ദനമേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായാണ്

പ്രാര്‍ത്ഥനകള്‍ വിഫലം; വടകര മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

വടകര: ഞായറാഴ്ച കളിക്കുന്നതിനിടെ മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. നാട്ടുകാരും

കടലില്‍ പോയ ബോള്‍ എടുത്ത് തിരകെ മടങ്ങവെ തിരയില്‍പ്പെട്ടു, മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കൂട്ടുകാരോടൊപ്പം കളിക്കാനെത്തിയപ്പോള്‍

വടകര: മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കടല്‍ക്കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. നാട്ടുകാരും

മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

വടകര: മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടലിലേക്കിറങ്ങിയ കുട്ടിയെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; തൂണേരി സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റില്‍

നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍. തൂണേരി സ്വദേശി പാറോള്ളതില്‍ ഇസ്മയിലി(52)നെയാണ് നാദാപുരം എസ്.ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍

ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു

ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു. കുഞ്ഞിപ്പള്ളി ബ്ലേക്കോ ഫീസിന് സമീപം സിദ്ധീഖ് മഹലില്‍ ഹാരിസ് (34) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ സമയത്ത് ഹാരിസ് അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു. മത്സ്യ തൊഴിലാളികള്‍ ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അബൂബക്കര്‍

‘വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിനാകുമോ’.. നൊമ്പരമായി സുഹൃത്തിന്റെ വിവാഹ വാര്‍ഷികദിനത്തില്‍ സഗീഷ് പാടിയ ഗാനം (വീഡിയോ കാണാം)

വടകര: ‘ഞാന്‍ മരിച്ചാല്‍ നാദാപുരം റോഡില്‍ നിങ്ങള്‍ ഒരു ഫ്‌ളെക്‌സ് വെക്കില്ലേ നിങ്ങളുടെ സെക്രട്ടറി അല്ലേ ഞാന്‍………….ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സുഹൃത്തുക്കള്‍ക്കിടയിലെ സൗഹൃദസംഭാഷണത്തിനിടെ സഗീഷ് പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ഇത്ര പെട്ടെന്ന് അവന്‍ തങ്ങളെ വിട്ടുപോവുമെന്ന് കരുതിയിരുന്നില്ല ഇവരാരും. ജീവിത ചക്രത്തില്‍ മരണമെന്ന പ്രക്രിയ അനിവാര്യമായ ഒന്നാണ്. എന്നാല്‍ സഗീഷിന്റെ വിയോഗം തികച്ചും യാദൃശ്ചികമായൊരു വേര്‍പാടായിരുന്നു

‘ക്യാമ്പ് വിജയിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അവന്‍, അതിനിടയിലാണ്…’; വടകര മടപ്പള്ളി സ്വദേശി സഗീഷിന്റെ വിയോഗത്തോടെ പാതിവഴിയിലായ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താനൊരുങ്ങി സുഹൃത്തുക്കള്‍

വടകര: സാംസ്‌കാരിക സംഘടനയായ ഗ്രാമം യു.എ.ഇ യുടെ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ സഗീഷ് യാത്രയായത് ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാക്കി. യു.എ.ഇ.യില്‍ ഇന്നലെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു സഗീഷ് കുറച്ചു ദിവസമായി. ആളുകളെ വിളിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ ഏര്‍പ്പാടുക്കുന്നതിനും എല്ലാം മുന്‍പന്തിയില്‍ തന്നെയായിരുന്നു സഗീഷ്. എന്നാല്‍ ഇത് നിറവേറ്റാന്‍ കഴിയാതെയാണ് സഗീഷ് യാത്രയായത്. പക്ഷേ സഗീഷിന് വേണ്ടി

ഏറാമലയിൽ ഡ്യൂട്ടിക്കെത്തിയ നടുവണ്ണൂർ സ്വദേശിയായ പോലീസുകാരനെ കുത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വടകര : ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ നടുവണ്ണൂർ സ്വദേശിയായ പൊലീസുകാരനെ കുത്തി വീഴ്ത്തിയ ആളെ തിരിച്ചറിഞ്ഞു. ആഗ് ഓപറേഷനില്‍ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചയാളാണ് പ്രതി. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് പൊലീസുകാരനെ കുത്തി വീഴ്ത്തിയത്. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാദാപുരം, വളയം, തലശ്ശേരി

ഏറാമലയിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനെ കുത്തിയത് മദ്യ-മയക്കുമരുന്ന്- അടിപിടി കേസിലുൾപെട്ട ആൾ; സ്ഥലത്ത് പരിശോധന നടത്തി സയന്റിഫിക് സംഘം

വടകര: ക്ഷേത്രോത്സവത്തിലെ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും നടുവണ്ണൂർ സ്വദേശിയുമായ അഖിലേഷിനെ ആക്രമിച്ചതിനും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. അഖിലേഷിനെ കുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യ-മയക്കുമരുന്ന്- അടിപിടി കേസിലുൾപെട്ട പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. എടച്ചേരി സി.ഐ ശിവൻ ചോടത്തിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ്

error: Content is protected !!