Category: വടകര

Total 934 Posts

വില്യാപ്പള്ളി കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു

വില്യാപ്പള്ളി: കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: രാജൻ, കവിത, നാരായണൻ, മിനി. സഹോദരങ്ങൾ: കേളപ്പൻ, പൊക്കി, ചീരു, പരേതനായ കണാരൻ. Description: Vilyapally Kolathur Mavullathil kannan passed away

ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. ചോമ്പാവട്ടക്കണ്ടി രാജന്‍ നടത്തുന്ന കാന്റീനാണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. ഫര്‍ണിച്ചറുകളും ജനലുകളും അലമാരകളും വ്യാപാര സാമഗ്രികളും തകര്‍ത്തിട്ടുണ്ട്. കാന്റീന് തൊട്ടടുത്ത സിസിടിവിയില്‍ അക്രമണദൃശ്യങ്ങള്‍ പതിഞ്ഞതായാണ് വിവരം. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍

തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ടൗണില്‍ ഇന്ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും

വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എല്‍.ഡി.എഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവള്ളൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ

തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസ്‌

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതില്‍ അഴിമതി ആരോപണം ഉന്നയിച്ച എല്‍ഡിഎഫ് വനിതാ ജനപ്രതിനിധികളെ അക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ എഫ്.എം മുനീര്‍, സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപാണ്ടി, പഞ്ചായത്തംഗം ഡി.പ്രജീഷ്, യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിം ഉള്‍പ്പെടെ

ജയിൽ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന് വടകരയില്‍ സ്വീകരണം നല്‍കി

വടകര: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് മര്‍ദനം ഏറ്റുവാങ്ങി ജയിലില്‍ കഴിഞ്ഞ് മോചനം നേടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന് വടകരയില്‍ സ്വീകരണം നല്‍കി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, ബ്ലോക്ക് കോൺഗ്രസ്

ചട്ടങ്ങൾ പാലിക്കാതെ ജൂനിയർ അധ്യാപകനെ പ്രധാനാധ്യാപകനാക്കി; വടകര ഡി.ഇ.ഒ ഓഫീസിന് പിഴയിട്ട് വിവരാവകാശ കമ്മീഷണർ

വടകര: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയറിനെ പ്രധാനാധ്യാപകൻ ആക്കിയതിൽ ചട്ടങ്ങൾ പാലിക്കാത്ത ഡി.ഇ.ഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ അടയ്ക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീമാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. വടകര വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ സീനിയറായിരുന്ന എം.സുലൈമാനെ മറികടന്ന്

വടകരയിൽ മിനിലോറി ബൈക്കിലിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകര ദേശീയപാതയില്‍ സ്കൂട്ടറില്‍ മിനി ലോറിയിടിച്ച് അപകടം. റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാർ പിറകെ വന്ന ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍

വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ

ആയഞ്ചേരി: വീട്ടിൽ ഒരു ജൈവ പച്ചക്കറി തോട്ടം പദ്ധതിയുമായി ആയഞ്ചേരി ടൗൺ വനിതാ ലീഗ് രംഗത്ത്. പദ്ധതിയുടെ പ്രഖ്യാപനവും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ബീവിസുമയ്യ ടീച്ചർ നിർവ്വഹിച്ചു. ജമീല കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കാർഷിക വൃത്തിയിലൂന്നിയ നമ്മുടെ സംസ്കാരം തിരികെ പിടിക്കണമെന്ന് ബീവി സുമയ്യ ടീച്ചർ പറഞ്ഞു.

നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു; ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ ഇത് പൂക്കാലം

ചോറോട്: ചോറോട് ഗവർൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത് പൂക്കാലം. വിദ്യാലയ മുറ്റം നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ പൂക്കൾ നിര നിരയായി വിരിഞ്ഞു നിൽക്കുന്നു. സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്. ചോറോട് കൃഷി ഓഫീസറുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പൂ കൃഷിയിറക്കിയത്. പൂക്കൊട്ടകളുമായി ഉത്സവ പ്രതീതിയോടെയായിരുന്നു വിളവെടുപ്പ്. ഒന്നാം ഘട്ട

വയോജനങ്ങള്‍ക്കായി ഒരു ദിനം; ചോറോട് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

ചോറോട്: കേരള സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ചോറോട് ഗ്രാമ പഞ്ചായത്തും ആയുഷ് പിഎച്ച്‌സിയും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചോറോട് കെ.എ.എം യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന കാര്യ

error: Content is protected !!