Category: വടകര

Total 973 Posts

വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വിദ്യാർത്ഥികൾ ഇരുട്ടിൽ; സെന്ററിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് 20 ദിവസം, ​ഗവർണർക്ക് പരാതി നൽകാനൊരുങ്ങി രക്ഷിതാക്കൾ

വടകര: വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ട് 20 ദിവസം പിന്നിടുന്നു. ഇതോടെ വിദ്യാർഥികളുടെ പoനം ഇരുട്ടിലായിരിക്കുകയാണ്. വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ യൂനിവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഗവർണറെ സമീപിക്കാനൊരുങ്ങുന്നത്. കോളേജ് താരിഫ് പ്ലാൻ മാറ്റിയതിനെ തുടർന്ന് എജുക്കേഷൻ സെന്റർ തുടങ്ങിയ കാലഘട്ടം മുതൽ അടക്കേണ്ടിയിരുന്ന തുകയുടെ

നവ്യാനുഭവമായി ചക്കദിന കൂട്ടായ്മയും ചക്ക വിഭവ വിതരണവും

വടകര : ലോക ചക്കദിനത്തില്‍ കുന്നുമ്മക്കര അര്‍ച്ചന പരിസ്ഥിതി സംരക്ഷണസമിതി ചക്കദിന കൂട്ടായ്മയും ചക്ക ഉത്പന്നങ്ങളുടെ വിതരണവും നടത്തി. പ്രദേശത്തെ വനിതകള്‍ തയ്യാറാക്കിയ വിവിധ ചക്ക വിഭവങ്ങള്‍ പങ്കുവെച്ചു . പ്രദേശത്ത് ചക്ക ഫെസ്റ്റ് നടത്താനും ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം നടത്താനും കൂട്ടായ്മ തീരുമാനിച്ചു . പരിപാടി ഏറാമല പഞ്ചായത്ത് കൃഷി ഓഫീസര്‍ പി.

എം.എൻ ട്രസ്റ്റ് പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്

വടകര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന മലയിൻകീഴ് എം.എൻ ബാലകൃഷ്ണൻ നായരുടെ സ്മരാണർത്ഥം എം.എൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം.എൻ ട്രസ്റ്റ് സമിതിയാണ് പുരസ്ക്കാര ജേതാവിനെ തീരുമാനിച്ചത്. എം. എൻ ൻ്റെ 34-ാമത് ചരമവാർഷിക ദിനമായ ജൂലൈ 15ന് പുരസ്ക്കാരം

‘കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ ചേർത്തു നിർത്തിയ നേതാവ്‌’; വടകരയിലെ കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: ഇന്നത്തെ ഭരണാധികാരികൾ ജനങ്ങളെ നേതാക്കളിൽ നിന്ന് അകറ്റി നിർത്തുമ്പോൾ കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു അവരെ ചേർത്തു നിർത്തുകയാണ് ചെയ്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരനെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായാണ് സിപിഎമ്മുകാർ പ്രചരിപ്പിച്ചതെങ്കിൽ അദ്ദേഹം എപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ

ചെക്യാട് മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

ചെക്യാട്: മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. മീത്തലെ കുന്നുമ്മല്‍ കണ്ണന്‍(74) നെയാണ് വീടിന് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണതെന്നാണ് കരുതുന്നത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ജാനു.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു

എടച്ചേരി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയില്‍ താഴെകുനി ദേവി (80) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് വച്ച് ദേവിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാബു,

നാടക സംഘമായ വടകര വരദയുടെ മേമുണ്ടയിലെ റിഹേഴ്‌സല്‍ ക്യാമ്പിന് നേരെ അക്രമം; നാടക പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി, ദൃശ്യങ്ങള്‍ പുറത്ത്‌

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരിസരവാസിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ക്യാമ്പിലെത്തി നടിയെയും സംവിധായകനെയും കൈയ്യേറ്റം ചെയ്തതായാണ് പരാതി. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് സംവിധായകൻ പൗർണമി ശങ്കർ. ക്യാമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത്. ക്യാമ്പിലെ മൈക്ക്‌, ബോക്‌സുകള്‍, മറ്റു

മജീദും സുഹറയും രാമൻ നായരും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; ബഷീറിൻ്റെ കഥാപ്രപഞ്ചം മേപ്പയിൽ എസ്.ബി സ്കൂളിൽ പുനരാവിഷ്കരിച്ചു

വടകര: ബഷീർ കഥാപാത്രങ്ങളിലൂടെബഷീറിൻ്റെ കഥാപ്രപഞ്ചം അറിയാൻ മേപ്പയിൽ എസ്.ബി.സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി. പoന പ്രവർത്തനത്തിൻ്റെ ഭാഗമായി നടന്ന കഥാപാത്ര ആവിഷ്കാരത്തിൽ എൽ.പി, യു.പി, തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മജീദും, സുഹറയും, പത്തുമ്മയും തുടങ്ങി ബഷീർ കഥാപാത്രങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിവിധ കഥകളുടെ കഥാതന്തുക്കൾ എത്തിച്ചേരുക എന്ന പ്രവർത്തനത്തിൻ്റെ മാതൃകയാണ് സ്കൂൾ തലത്തിൽ നടപ്പിലാക്കിയത്.കഥകളുടെ

ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെത് ജനാധിപത്യ വിരുദ്ധ നിലപാട്; ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുട ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയും, അഴിമതിക്കെതിരെയുമാണ് ബിജെപി മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗോപിനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗങ്ങളിൽ നിന്നും ബിജെപിയെ തീർത്തും ഒഴിവാക്കുന്നതായും ഓർക്കാട്ടേരി ശിവഭഗവതി

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (05/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇഎൻടി വിഭാഗം – ഉണ്ട് 5) എല്ല് വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) നേത്രരോഗ വിഭാഗം – ഉണ്ട് 8) മാനസിക രോഗ

error: Content is protected !!