Category: വടകര

Total 971 Posts

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; പുറമേരി സ്വദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

വടകര: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് വടകര അസിസ്റ്റൻ്റ്സ് സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും, ഭർത്താവിനെയും, ഭർതൃമാതാവിനെയും ആക്രമിച്ചു എന്നതായിരുന്നു കേസ്. കേസിൽ നാലു പ്രതികൾക്കാണ് ശിക്ഷ. പുറമേരി സ്വദേശികളായ കളരി കൂടത്തിൽ അശ്വിൻ പ്രസാദ്, കുനിയിൽ പ്രണവം അശ്വിൻ, കുനിയിൽ ശ്രീറാം, പുളിക്കുമീത്തൽ രോഹിത് രാജ്

വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ തലോടലേറ്റ് ചെണ്ടുമല്ലി പൂക്കൾ വിരിയും

വടകര: സമഗ്രശിക്ഷ അഭിയാൻ വടകര ബിആർസിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾ ചെണ്ടുമല്ലി കൃഷിയിറക്കി. വടകര ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിൻ്റെ സഹകരണത്തോടെയാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. ഭിന്നശേഷി കുട്ടികളുടെ ചെണ്ടുമല്ലി കൃഷി നടീൽ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ കെ..പി.ബിന്ദു നിർവ്വഹിച്ചു. ബി.പി.സി വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. ജെ.എൻ.എം സ്കൂൾ പ്രിൻസിപ്പൽ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (10/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) സർജറി വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) എല്ല് രോഗ വിഭാഗം – ഉണ്ട് 6) നേത്രരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) മാനസിക

വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തി തുറന്ന് മോഷണം; മൂന്ന് പേരടങ്ങിയ മോഷണ സംഘത്തിൻ്റ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

വടകര: വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തിതുറന്ന് മോഷണം. ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി. സമീപത്തെ കുഞ്ഞിരാമൻ ജ്വല്ലറിയിൽ മോഷണ ശ്രമവും നടന്നു. മൂന്നു മോഷ്ടാക്കളുടെ ദൃശ്യം മാർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവ രും മുഖം മറച്ചനിലയിലാണ്.

ആതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന വടകര താഴെഅങ്ങാടിയിലെ ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്

വടകര: വടകര താഴെഅങ്ങാടിയിലെ ആസ്ഥാന വൈദ്യരായി അതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്. പ്രിയപ്പെട്ട ഡോക്ടറുടെ സ്മരണകൾ നിറഞ്ഞ സദസ്സിലേക്ക് ഒരു നാടാകെ ഒഴുകിയെത്തി. വടകര എം.യു.എം ഹയർ സെക്കന്റെറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം.സി വടരെ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ

‘വടകര ഭാഗത്ത് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര വീഴ്ച, വഗാഡ് കമ്പനിയുടെത് അശാസ്ത്രീയമായ നിർമ്മാണ രീതി’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ

വടകര: ദേശീയ പാതാ വികസന പ്രവൃത്തിയുടെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന കെ.കെ.രമ എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ദേശീയപാതയുടെ മൂരാട് പാലം മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള വടകര റീച്ചിൻ്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. നിരവധി പ്രശ്നങ്ങൾ നേരത്തെയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പല വിഷയത്തിലും മന്ത്രി ഇടപെടുകയും

പൊതുയിടങ്ങൾ ഇനി പച്ചപുതയ്ക്കും; വടകര നഗരസഭയിൽ പച്ചതുരുത്തുരുത്ത് പദ്ധതി ആരംഭിച്ചു

വടകര: വടകര നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവ്വഹിച്ചു. വടകര നഗരസഭ ഷീ ലോഡ്ജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. നഗരസഭ വൈസ് ചെയർമാൻ

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു

നാദാപുരം: വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ട് ദിവസമായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും നാദാപുരം ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടറുമായ എം.കെ. അഷറഫിൻ്റെ ഭാര്യയാണ് സീനത്ത്. മക്കൾ :സനീഹാ തസ്‌നീം, നദ, അഫ്താജ് അമൽ മരുമകൻ :മുഹമ്മദ് (കല്ലിക്കണ്ടി)

പുഞ്ചിരിമില്ലിലെ കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു

വടകര: ചോറോട് പുഞ്ചിരിമില്ലിന് സമീപം ആയാടം കുന്നുമ്മൽ താമസിക്കും കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ ദേവകി. ഭാര്യ: കമല. മക്കൾ: അനൂപ്, അനീഷ്, അജേഷ് (ബഹ്‌റൈൻ). മരുമക്കൾ: ജീന, മേഘന (റവന്യൂ ഓഫീസ് വടകര). സഹോദരങ്ങൾ: ചന്ദ്രൻ, മിത്രൻ, കൃഷ്ണൻ, വത്സല, നിർമല, പ്രേമ, പരേതയായ

error: Content is protected !!