Category: വടകര

Total 970 Posts

ഡ്രൈനേജിൻ്റെ സ്ലാബ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു; അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിൽ കെ.സി.വൈ.എം പ്രതിഷേധം

വടകര: ഡ്രൈനേജിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വടകര സെയ്റ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻറെ മുന്നിലുള്ള ഓടയിൽനിന്ന് ദുർഗന്ധം വമിക്കുന്ന ജലം പുറത്തേക്കുവരുന്നത് തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.സി.വൈ.എം നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തിയത്. ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമം വികാരി ഫാ. ഫ്രാൻസിസ് വെളിയത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. രണ്ട്

‘കർഷകർക്കും കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി’; കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ 120.7 ടണ്ണിന്റെ വർദ്ധനവ് ഉണ്ടായെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2021-22 സാമ്പത്തിക വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്ന നെല്ലുൽപ്പാദനം 2022-23 വർഷം 804.561മെട്രിക്ക് ടൺ ആയി ഉയർന്നു.120.7 ടണ്ണിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. കുറ്റ്യാടി ഇറിഗേഷൻ കനാലിലൂടെയുള്ള ജലസേചനം പരമാവധി നെൽപ്പാടങ്ങളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നത്

മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; വടകര സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

മടപ്പള്ളി: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ (24) ആണ് ചോമ്പാല പോലീസ്‌ അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വില്യാപ്പള്ളി അമരാവതി വരിക്കോളീമ്മല്‍ അശ്വന്ത് അന്തരിച്ചു

വില്യാപ്പള്ളി: അമരാവതി വരിക്കോളീമ്മല്‍ അശ്വന്ത് അന്തരിച്ചു. ഇരുപത് വയസായിരുന്നു. അച്ഛന്‍: പ്രേമന്‍. അമ്മ: ഷീജ. സഹോദരി: അന്‍ഷിക.

വടകര റെയില്‍വേ പോലീസിന്റെ ജാഗ്രത; സമയോചിതമായ ഇടപെടലില്‍ അടുത്തിടെ തിരികെ ഏല്‍പ്പിച്ചത് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ രണ്ട് ബാഗുകള്‍, കൈയ്യടിച്ച് ജനം

വടകര: വടകര റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ വീണ്ടും നഷ്ടമായ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. പ്ലാറ്റ്‌ഫോമില്‍ മറന്നുവെച്ച സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം വടകര റെയില്‍വേ പോലീസിന്റെ ജാഗ്രതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്‌. വില്യാപ്പള്ളി കുറ്റിപ്പുനത്തില്‍ കെ.പി നൗഷാദിനാണ് നഷ്ടപ്പെട്ടു പോയ ബാഗ് തിരികെ ലഭിച്ചത്. ജൂണ്‍ അഞ്ചിനാണ് വടകര

മേമുണ്ട ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു

മേമുണ്ട: ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ ബാലന്‍. മക്കള്‍: സുലോചന, സുനീഷ് (വടകര മുനിസിപ്പാലിറ്റി), സുബിഷ. മരുമക്കള്‍: നാരായണന്‍ (മുടപ്പിലാവില്‍), ഹരിഷ് (മടപ്പള്ളി), വിജില(ഏറാമല). സഹോദരങ്ങള്‍: കുമാരന്‍, നാണു, ശാന്ത, നാരായണന്‍സ വിമല, പരേതരായ കൃഷ്ണന്‍, ബാലന്‍.

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നടപടി തീരുമാനിക്കാൻ ആർടിഎ യോഗം ചേരും

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ ആര്‍ടിഎ യോഗത്തില്‍ നടപടി തീരുമാനിക്കും. ബസ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തില്‍ കേസ് പഠിച്ച ശേഷമായിരിക്കും നടപടി എടുക്കുക. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ മുമ്പിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍

കടമേരി വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു

കടമേരി: വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാപ്പന്‍ നായര്‍. മക്കള്‍: രാജീവന്‍ (റിട്ട.അധ്യാപകന്‍, കല്ലാച്ചി ജിയുപിഎസ്), സജീവന്‍, അജി (ഹെഡ്മാസ്റ്റര്‍ ഇളയടം വിവിഎല്‍പി), രാജേഷ്, ജിഷ, വിജിഷ. മരുമക്കള്‍: സിദ്ധു വരിക്കോളി (അങ്കണവാടി വര്‍ക്കര്‍), വാസുദേവന്‍ (ഡിഎന്‍എം എയുപിഎസ് ഇടയാട്ടൂര്‍), ബ്രിജീഷ് കടവത്തൂര്‍. സഞ്ചയനം: വെള്ളിയാഴ്ച.  

മയക്കുമരുന്നുമായി പിടിയിൽ; പുതിയങ്ങാടി സ്വദേശിക്ക് 10 വർഷം കഠിന തടവ് വിധിച്ച് വടകര എൻഡിപിഎസ് കോടതി

വടകര: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി അഷറഫിനെ(31)യാണ് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2023 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് പുതിയാപ്പ റോഡിലെ പള്ളിക്കണ്ടിയില്‍ നിന്നാണ്

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; പുറമേരി സ്വദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

വടകര: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് വടകര അസിസ്റ്റൻ്റ്സ് സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും, ഭർത്താവിനെയും, ഭർതൃമാതാവിനെയും ആക്രമിച്ചു എന്നതായിരുന്നു കേസ്. കേസിൽ നാലു പ്രതികൾക്കാണ് ശിക്ഷ. പുറമേരി സ്വദേശികളായ കളരി കൂടത്തിൽ അശ്വിൻ പ്രസാദ്, കുനിയിൽ പ്രണവം അശ്വിൻ, കുനിയിൽ ശ്രീറാം, പുളിക്കുമീത്തൽ രോഹിത് രാജ്

error: Content is protected !!