Category: വടകര

Total 969 Posts

‘പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും’; വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഡ്വ.പി ഗവാസ്

വിലങ്ങാട്: പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ്. കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന പി.കെ വാസുദേവൻ പി.കെ വാസുദേവന്‍ നായരുടെ ചരമദിനത്തില്‍ വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഐ ലോക്കല്‍ സെക്രട്ടറി ജലീല്‍ ചാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍

റോഡിലെ കുണ്ടും കുഴിയും, കനത്ത മഴയും; വടകര കൃഷ്ണ കൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍

വടകര: ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതകുരുക്ക്. മഴയും റോഡിലെ കുണ്ടും കുഴിയുമാണ് ഗതാഗതക്കുരുക്കിന് കാരണം. ഇന്ന് രാവിലെ ആറ് മണി മുതല്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങികിടക്കുകയാണ്. ജോലിക്കായി പോകുന്നവരും ട്യൂഷന്‍ വിദ്യാര്‍ത്ഥികളും ദീര്‍ഘദൂര യാത്രക്കാരുമടക്കം നിരവധി പേരാണ് ഗതാഗതക്കുരിക്കില്‍ വലഞ്ഞിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പുതിയ സ്റ്റാന്റില്‍

ലോകനാർക്കാവ് മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു

ലോകനാർക്കാവ്: മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വത്സല. മക്കൾ: രഞ്ജിത്ത്, രജിത. മരുമകൻ: അനിൽ (മേമുണ്ട). സഹോദരങ്ങൾ: രമേശൻ, ദേവി, ചന്ദ്രി, ജാനു, പരേതനായ രാഘവൻ.

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്

വടകര: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. അപകടത്തെ തുടര്‍ന്ന്‌ വടകര ആര്‍ടിഒ സഹദേവന്‍ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയത്.

നെറ്റ്‌ സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി; വടകര നഗരസഭയുമായി കൈകോർത്ത് നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്

വടകര: വടകര നഗരസഭ ഹരിത കേരളം മിഷൻ സഹകരണത്തോടെ നടപ്പിലാക്കുന്ന നെറ്റ് സീറോ കേരളം ജനങ്ങളിലൂടെ പദ്ധതിയുമായി സഹകരിച്ച് വടകര നടക്കുതാഴെ സർവ്വീസ് സഹകരണ ബാങ്ക്. പദ്ധതിയുടെ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി നടക്കുതാഴ സർവീസ് സഹകരണബാങ്ക് സഹകരിക്കും. ഇതിന്റെ ആദ്യ പ്രവർത്തനം എന്ന നിലയിൽ ഗതാഗത മേഖലയിൽ നടത്തേണ്ട ക്യാമ്പയിൻ പ്രവർത്തന്നതിനു വേണ്ടി നടക്കുതാഴ സർവീസ്

ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു

നാദാപുരം: ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: രാഘവൻ, രമണി (മുള്ളൻകുന്ന്), രമ (ആലച്ചേരി കുത്തുപറമ്പ്), രാമചന്ദ്രൻ, രജനി (പാതിരിപ്പറ്റ), രസി (കായക്കൊടി). മരുമക്കൾ: രഞ്ജിത (കൈവേലി), രാജൻ (മുള്ളൻ കുന്ന്), രാജു (ആലച്ചേരി), സുരേഷ് (പാതിരിപ്പറ്റ), രാജൻ (കായക്കൊടി). സംസ്‌കാരം: ശനിയാഴ്ച രാവിലെ

എങ്ങുമെത്താതെ കടല്‍ഭിത്തി നിര്‍മ്മാണം, ആശങ്കയോടെ തീരദേശവാസികള്‍; വടകരയുടെ കടലോരത്ത് തീരസംരക്ഷണത്തിന് പദ്ധതികള്‍ വേണം

വടകര: നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ ആശങ്കയോടെ വടകരയിലെ തീരദേശവാസികള്‍. തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തി ഇനിയെന്ന് പുനര്‍നിര്‍മ്മിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അഴിത്തല, പുറങ്കര, കസ്റ്റംസ് ബീച്ച്, പാണ്ടികശാല വളപ്പ്‌, കുരിയാടി, കൊയിലാണ്ടി വളപ്പ് തുടങ്ങി നഗരസഭ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കടല്‍ ഭിത്തി കാലങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഓരോ വര്‍ഷവും കാലവര്‍ഷം വരുമ്പോള്‍ കുടുംബത്തെ ചേര്‍ത്ത്പ്പിടിച്ച് പേടിയോടെയാണ്

കുട്ടികള്‍ക്കെന്താ പോലീസ് സ്റ്റേഷനിൽ കാര്യം ? എടച്ചേരി പോലീസ് സ്റ്റേഷനിലെത്തി ഓർക്കാട്ടേരി എൽ.പി സ്‌ക്കൂളിലെ കുട്ടികൾ

ഓര്‍ക്കാട്ടേരി: വാര്‍ത്തകളിലും കഥകളിലും മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ദിവസം പോകാമെന്ന് അധ്യാപകര്‍ പറഞ്ഞത് മുതല്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായിരുന്നു. പിന്നാലെ ഓരോ ദിവസവും അവര്‍ എണ്ണിയെണ്ണി കാത്തിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ചിലരുടെ മുഖത്ത് അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ മധുരവുമായി

ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ പതിയാരക്കരയിലെ സി.ടി.കെ മോഹനന്‌ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ ആദരം

പതിയാരക്കര: ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ സി.ടി.കെ മോഹനനെ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മോഹനൻ്റ ചെറുവറ്റക്കരയിലെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ സി.ഭാസ്കരൻ സ്നേഹോപഹാരം നൽകി. ഏരിയ സെക്രട്ടറി എം നാരായണൻ, പ്രസിഡന്റ്‌ സി വിദോഷ്, ആർ ബാലറാം, കെ ഹരിദാസൻ എന്നിവർ

ചോമ്പാല മാളിയേക്കൽ രാജൻ അന്തരിച്ചു

ചോമ്പാല: മാളിയേക്കൽ രാജൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാരദ. മകൻ: രാഗേഷ്. മരുമകൾ: സൂര്യ. സഹോദരങ്ങൾ: കൗസല്യ, ശാരദ, ഭാസ്കരൻ, ശാന്ത, സരോജിനി, മോഹനൻ, പരേതയായ നാണി.

error: Content is protected !!