Category: വടകര

Total 1422 Posts

കനത്ത മഴയില്‍ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി; വെള്ളികുളങ്ങരയിലെ കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം ഭാഗികമായി നശിച്ചു

ഒഞ്ചിയം: കനത്ത മഴയിൽ മേൽക്കൂര തകർന്ന് വെള്ളികുളങ്ങരയിലെ ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വര്‍ഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ആണ് കഴിഞ്ഞ ദിവസം കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി നശിച്ചത്. അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമായ വെള്ളികുളങ്ങരയിലെ

ഒഞ്ചിയം മഠത്തിൽ നമിത ഒ.എം അന്തരിച്ചു

ഒഞ്ചിയം: മഠത്തിൽ നമിത ഒ.എം അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഠത്തിൽ പരേതരായ ഒ.എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). സഹോദരങ്ങൾ: സൗമ്യ ഒ.എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം. സംസ്കാരം: ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം

വായനയുടെ വാക്കിന്റെ വരയുടെ വടകരയുടെ ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം; ‘വ’ ഫെസ്റ്റിന്റെ കർട്ടൻ റൈസര്‍ സെപ്തംബർ 9ന്

വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വ’ പുസ്തകോത്സവത്തിനായി ഒരുങ്ങി വടകര. എടോടിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട് നിന്നിരുന്നിടത്താണ് ‘വ’ യുടെ ഫെസ്റ്റിവൽ ഓഫീസ്. സെപ്തംബർ 9ന് വൈകിട്ട് നടക്കുന്ന ഓഫീസ് ഉദ്ഘാടനത്തോടെ ഫെസ്റ്റ് കൊടിയേറും. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തില്‍ മുത്തമിട്ട ഇന്ത്യൻ സിനിമയുടെ അഭിമാന താരം ദിവ്യപ്രഭയാണ്‌ ‘വ’

കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു

വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സമദ്, മജീദ്, റഫീഖ് (ദുബായ്), നസീര്‍, ഗഫൂര്‍ (ദുബായ്). മരുമക്കള്‍: റസിയ (നെല്ലാച്ചേരി), നസീമ (കുന്നുമ്മക്കര), നസീറ (ഓര്‍ക്കാട്ടേരി), സറീന (എടച്ചേരി), ഹാജറ (എടച്ചേരി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ. Description: Kunnummakkara

വടകര നാരായണ നഗരം ജനതാറോഡ്‌ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

വടകര: നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സണൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി). മരുമക്കൾ: ആർ. റോഷിപാൽ (പ്രിൻസിപ്പൽ കറസ്പ്പോണ്ടന്റ്, റിപ്പോർട്ടർ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി. സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

പ്രകൃതിയെ അടുത്തറിഞ്ഞ് മുന്നോട്ട്; വടകര കടത്തനാട് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക്‌ തുടക്കമായി

വടകര: കീഴല്‍ കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക്‌ തുടക്കം കുറിച്ചു. യു.എൽ.സി.സി.എസ്‌ ചെയർമാൻ രമേശൻ പാലേരി വൃക്ഷ തൈ നട്ടുകൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി, അമൂല്യങ്ങളായ സസ്യങ്ങളെ സംരക്ഷിച്ചു ജീവന് ഊർജം നൽകുക എന്ന ലക്ഷ്യവുമായി കോളേജ് ക്യാമ്പസിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന വന്നവത്കരണത്തിന്റെ ഭാഗമായാണ്‌

ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു; വടകര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി

വടകര: ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ 31 വരെ ഓട്ടോ പാർക്കിങ് ഫീസിലെ നിലവിലെ സ്ഥിതി തുടരും. വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്ന തൊഴിലാളികളുടെ ആവശ്യം റെയിൽവേ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കും. യൂണിയന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ

വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി പണിക്കോട്ടിയും; ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പണിക്കോട്ടി. ബിരിയാണി ചലഞ്ചിലൂടെ സഫ്ദർ ഹാശ്മി പണിക്കോട്ടിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബിരിയാണി ചാലഞ്ചിലൂടെ 45000 രൂപയാണ് ക്ലബ്ബ് പ്രവർത്തകർ സ്വരൂപിച്ചത്. തുക വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ക്ലബ്ബ് സെക്രട്ടറി പി.കെ. സുനിൽ കൈമാറി.

ഓണത്തിനായി ഒരുങ്ങി കേരള ദിനേശ് ബീഡി സഹകരണ സംഘം; വടകരയില്‍ വിപണന മേളയ്ക്ക് തുടക്കം

വടകര: ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി സഹകരണ സംഘം വടകരയുടെ നേതൃത്വത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച മേള മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ രഞ്ജിത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. കറി പൗഡറുകള്‍, പായസ കിറ്റ്‌, തേങ്ങാപാല്‍ തുടങ്ങിയ ഉല്‍പനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. സംഘം

കടമേരി കൈരളി കൃഷി കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി കൂടുതല്‍ മികവോടെ; കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷി കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു. ചെറുവാച്ചേരി വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ വിതരണോൽഘാടനം ചെയ്തു. ആയഞ്ചേരി കൃഷി ഭവനിൽ മൂല്യ വർദ്ധിത കൃഷി

error: Content is protected !!