Category: വടകര

Total 1390 Posts

വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ പുത്തൻപുരയിൽ ധനശ്രീയിൽ കെ.വി ബാബു അന്തരിച്ചു

വടകര: വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ട്രെയിനിങ് സ്‌കൂളിന്‌ സമീപം പുത്തൻപുരയിൽ ധനശ്രീയിൽ കെ.വി ബാബു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: പരേതയായ മാണി. ഭാര്യ: ഷീന. മകൾ: അനഘ. മരുമകൻ: സജേഷ് (ആർമി). സഹോദരങ്ങൾ: വാസു, രാമചന്ദ്രൻ, രാജൻ, സോമൻ, മിത്രൻ. Description: Puthur Puthanpurayil KV Babu passed

ചോറോട് നെല്ല്യങ്കര ആര്യത് വീട്ടില്‍ കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു

വടകര: ചോറോട്‌ നെല്ല്യങ്കര വിലങ്ങിൽ ആര്യത് വീട്ടിൽ കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കെ.വിമല. മക്കൾ: കെ.ബേബി സ്മിത (അധ്യാപിക, ചേളന്നൂർ എയുപി സ്കൂൾ), വി.പ്രസീത് കുമാർ (റീജനൽ മാനേജർ എംആർഎഫ് കോർപ് ലിമിറ്റഡ്). മരുമക്കൾ: മരുമക്കൾ: കെ.ഇ.മുരളീധരൻ (റിട്ട.നാവികസേന), വി.കെ.റംന. Description: Chorode Nellyankara Kunjikrishna Kurup passed away

മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ മനോഹര സൃഷ്ടികൾ; വടകര കചികആർട്ട് ഗാലറിയിൽ ‘റെയിൻബോ’ ചിത്ര പ്രദർശനം ആരംഭിച്ചു, പ്രദർശനത്തിലുള്ളത് അൻപതിലധികം ചിത്രങ്ങൾ

വടകര: മൂന്നാംക്ലാസുകാരന്റെ ചിത്രം മുതൽ പ്ലസ്ടു വിദ്യാർത്ഥിയുടെ ചിത്രം വരെ. എല്ലാം ഒന്നിനൊന്ന് മെച്ചം. വളർന്നു വരുന്ന കുഞ്ഞു കലാകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ സൃഷ്ടികൾ കാഴ്ചക്കാരന്റെ മനം നിറയ്ക്കുന്നു. വടകര കചിക ആർട്ട് ​ഗാലറിയിൽ കുട്ടികളുടെ ചിത്ര പ്രദർശനം റെയിൻബോ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കചിക ആർട് ​ഗാലറിയുടെ നേതൃത്വത്തിൽ പത്രപ്പരസ്യം നൽകിയതിലൂടെ

വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധനവ്; പ്രതിഷേധവുമായി യുവജന സംഘടനകൾ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് നീങ്ങും

വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ യുവജന സംഘടനകൾ. നിലവിലെ ടിക്കറ്റ് നിരക്കായ അഞ്ചു രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനമായത്‌. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. ഒക്ടോബറിൽ ആശുപത്രിയിലെ

കെ.കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിന്റെ അഡ്വ.കെ.കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. യുഡിഎഫിലെ ജൂബിലി ചാക്കോയെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവര്‍ത്തകരെ

കുഞ്ഞു കൈയ്യില്‍ റോസാപൂക്കളും നെഹ്റു തൊപ്പികളും; ശിശുദിനത്തില്‍ കടമേരി എല്‍.പി അംഗന്‍വാടിയില്‍ വിപുലമായ പരിപാടികള്‍

ആയഞ്ചേരി: ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ.പി അംഗൻവാടിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. റോസാപ്പൂ ഷർട്ടിൻ്റെ ബട്ടനിൽ ധരിച്ച്, നെഹറു തൊപ്പിയും ധരിച്ചെത്തിയ കൊച്ചു കുട്ടികൾ പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ ഓർമ്മ പുതുക്കി. കുട്ടികളെ അണിനിരത്തി ഘോഷയാത്രയും തുടര്‍ന്ന് അനുസ്മരണ സദസും സംഘടിപ്പിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ

കുരിക്കിലാട് യു.പി സ്‌കൂളിന്‌ സമീപം പാറോള്ള പറമ്പത്ത് ചെറുമംഗലാട്ട് കണാരൻ അന്തരിച്ചു

ചോറോട്‌: കുരിക്കിലാട് യു.പി സ്‌കൂളിന്‌ സമീപം പാറോള്ള പറമ്പത്ത് ചെറുമംഗലാട്ട് കണാരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ: രാജേന്ദ്രൻ, സുരേന്ദ്രൻ, മനോജൻ, രാജേഷ്. മരുമക്കൾ: അജിത, സുജ, സുമിഷ, ലിജിമ. Description: Kurikiladu Cherumangalat Kanaran passed away

വില്യാപ്പള്ളി പഞ്ചായത്തില്‍ കൃഷിയിടാധിഷ്ഠിത വികസന പദ്ധതി; കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

വടകര: വില്യാപ്പള്ളി പഞ്ചായത്തില്‍ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്ത് സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ കൃഷി സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാം. ശാസ്ത്രീയ കൃഷിരീതി അവലംബിച്ച കര്‍ഷകരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തി കൃഷി ലാഭകരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിസ്ഥലം സന്ദര്‍ശിച്ച് അധികൃതകര്‍ നല്‍കും. ഭൂനികുതി രശീതുമായി

സഹജീവി സ്‌നേഹത്തിന് മാതൃകയായി കേരള പോലീസ്‌; മുടപ്പിലാവ് സ്വദേശിയായ സിപിഒ അനുരൂപിന്റെ വീടെന്ന സ്വപ്‌നം പൂവണിയുന്നു; ഇന്ന് താക്കോല്‍ കൈമാറ്റം

പേരാമ്പ്ര: ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ മണിയൂര്‍ മുടപ്പിലാവില്‍ കൂത്തപ്പള്ളി താഴെ കുനി അനുരൂപിന്റെ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ഇന്ന് കൈമാറും. അപകടത്തെ തുടര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് കേരള നിയമസഭാ

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചവര്‍ക്ക് താങ്ങായി കല്ലാച്ചി-പുറമേരി പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍; കുട്ടികള്‍ നല്‍കിയത്‌ രണ്ടുലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ്

നാദാപുരം: വിലങ്ങാടിന് താങ്ങായി കല്ലാച്ചി – പുറമേരി പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി വിദ്യാർഥികൾ സ്വരൂപിച്ച തുകയാണ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാലുവിദ്യാർഥികൾക്ക് സ്കോളർഷിപ്പായി നൽകിയത്.

error: Content is protected !!