Category: വടകര

Total 1420 Posts

പതിനഞ്ചു നായും പുലിയും മുതല്‍ വരിയും നിരയും വരെ; ലോകനാർകാവ് കർഷകസമിതി ഓണാഘോഷം 14ന്, ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇത്തവണ ഗ്രാമീണ കളികളും

വടകര: ലോകനാർകാവ് കർഷകസമിതി ഓണാഘോഷം ആർഭാടങ്ങളില്ലാതെ 14ന് ലോകനാർകാവ് ക്ഷേത്ര മൈതാനിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകനാർകാവിലെയും പരിസരപ്രദേശങ്ങളിലും മുതിർന്ന കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ കളികളുടെ ടൂർണമെന്റും നടത്തുന്നുണ്ട്. പതിനഞ്ചു നായും പുലിയും, കോട്ടകെട്ടൽ, വരിയും നിരയും, പൂജ്യം വെട്ടിക്കളം എന്നിവയാണ് മത്സരയിനങ്ങൾ. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടൂർണമെന്റിൽ പങ്കെടുക്കാം.

വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം; സെപ്തംബര്‍ 28ന്‌ സ്‌ക്കൂള്‍തല മത്സരം

വടകര: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിപ്പിക്കുന്നു. പതിന്നാലാമത് സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരത്തിന്റെ മുന്നോടിയായി സ്‌ക്കൂള്‍തല ക്വിസ് മത്സരം 28-ന് സ്കൂളുകളിൽ നടക്കും. ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മൂന്ന് വിദ്യാർഥികൾക്ക് ഒരു ടീമായി ഒക്ടോബർ 26-ന് നടക്കുന്ന താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികളുടെ പേര്

നേത്രരോഗ നിർണ്ണയ കേമ്പ്, പോസറ്റർ പ്രദർശനം, ഫ്ലാഷ് മോബ്; ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു

നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ

ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; തിരുവള്ളൂരിൽ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി

തിരുവള്ളൂർ: കളിക്കളം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങുന്നതിൽഅഴിമതി ആരോപിച്ച തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയുമാണ് ആക്രമിച്ചത്‌. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. തിരുവള്ളൂർ പഞ്ചായത്തിലെ

വടകര നഗരസഭ പരിധിയിലെ എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു

വടകര: നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിൻറെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ടൗൺഹാളിൽ നടന്ന പരിപാടി വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി

അഴിയൂർ സ്വദേശി ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: റിട്ടയേഡ് അധ്യാപികയും എഴുത്തുകാരിയുമായ ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. ശൈലജ ടീച്ചർ രചിച്ച ‘നിറച്ചാർത്തുകൾ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്താ ഭിമുഖ്യത്തിൽദേശീയ അദ്ധ്യാപക ദിനത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷ പരിപാടിയിൽ വെച്ചാണ് ഉപഹാര സമർപ്പണം നടന്നത്. സംസ്ഥാന ബാലസാഹിത്യ

ഇത് പുറമേരിയുടെ മാതൃക; പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് ഹരിത കർമ്മസേന

പുറമേരി: പുറമേരിയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം മാതൃകയാവുന്നു. പുറമേരി ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ടാണ് ഹരിതകർമ്മ സേന പുതിയ മാതൃക തീർത്തത്. വാർഡ് തലങ്ങളിൽ കൃത്യമായി സഹകരിക്കുന്ന മുഴുവൻ വീടുകളിലും പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം എന്ന രീതിയിലാണ് തുണി സഞ്ചി വിതരണം ചെയ്യുന്നത്. ഇത് കർമ്മസേന അംഗങ്ങൾ നേരിട്ട് വീട്ടിൽ

മണിയൂർ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു

വടകര: മണിയൂരിലെ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ലീല, ചന്ദ്രൻ, വിനോദൻ, വിനോദിനി, ശശി, രാജൻ, ഷീബ. മരുമക്കൾ: വത്സല, കേളപ്പൻ (മുയ്പോത്ത്), ബീന, ഷീബ, അശോകൻ, ഗീത, ഷൈനി, ഗോപി (കായണ്ണ). Sammary: Ollacheri khzhiyil Narayani Passed away at Maniyur

‘കേരളത്തിൽ മാഫിയ ഭരണം’; വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്

വടകര: മുസ്ലിം യൂത്ത് ലിഗ് വടകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.യൂത്ത് ലീഗ് ജില്ല സിക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി അൻസീർ പനോളി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും ക്രമസമാധാന ചുമതലയുള്ള

മുളക് പൊടിയെറിഞ്ഞ് ആക്രമണം; തണ്ണീർപന്തലിൽ വ്യാപാരിയുടെ പണം കവർന്നതായി പരാതി

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് അക്രമിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. കടയില്‍

error: Content is protected !!