Category: വടകര
നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി
നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.
വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് വടകര കോടതി. വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസില്‍ താമരശ്ശേരിയില്‍ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ പിടിയിൽ
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം സാബു(44)വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ഷോപ്പ് നടത്തിപ്പുകാരനാണ് പിടിയിലായ സാബു. അഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. Description:
വടകരയില്‍ ഓണവിപണി സജീവം; ഒഴിയാതെ ഗതാഗതകുരുക്കും, വലഞ്ഞ് യാത്രക്കാര്‍
വടകര: ഓണ വിപണി സജീവമായതോടെ വടകര നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. ടൗണില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും ദേശീയപാതയുടെ നിര്‍മ്മാണവുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിലവില്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പുതിയ സ്റ്റാന്റ് മുതല്‍ അടയ്ക്കാതെരു ജംഗ്ഷന് വരെ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞാണ് മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കടന്നു
കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു
കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ,
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൂണേരിയിൽ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം; കേസെടുത്ത് പോലീസ്
നാദാപുരം: തൂണേരിയിൽ വാഹനത്തിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകള്‍ക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച് കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ
എൺപത് കുപ്പി വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ
നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ. 80 കുപ്പി വിദേശ മദ്യവുമായി ചെക്യാട് നെല്ലിക്കാപറമ്പിൽ സുധീഷ് (38) ആണ് എക്സൈസ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ.സി,
നിറയെ വിരിഞ്ഞു നിൽക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേറ്റ് വടകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്
വടകര: നിറയെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. കണ്ണിന് കുളിരേകുന്ന കാഴ്ചകൾ. ഓണത്തെ വരവേൽക്കാൻ വടകര നഗരസഭയിലെ വിവിധയിടങ്ങളിൽ കൃഷിചെയ്ത ചെണ്ടുമല്ലി ചെടികൾ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഉത്സവം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവഹിച്ചു. ജെ.ടിഎസ് പരിസരത്ത് വെച്ച് നടന്ന ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. നെറ്റ്
വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം; ആദിത്യ കർഷക പരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു
ചെമ്മരത്തൂർ: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം. സംയുക്ത സമരസമിതി എന്ന പേരിൽ കുറച്ച് വ്യക്തികൾ ചേർന്നാണ് പ്രചരണങ്ങൾ നടത്തുന്നത്. ചെമ്മരത്തൂർ ആദിത്യ കർഷക പരിസ്ഥിതി സമിതി യോഗം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തേങ്ങയുടെ വിപണിസാധ്യതയും കേരളത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി 2015 ലാണ് സംസ്ഥാനത്ത് 29 ഓളം നാളികേര കമ്പനികൾ
എല്ലാ വാർഡുകളിൽ വയോജന കൂട്ടായ്മ; എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു
എടച്ചേരി: എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വയോജന രൂപരേഖ ഇ.ഗംഗാധരൻ യോഗത്തിൽ സമർപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡിലും 50 വീടിന് ഒരു വയോജന കൂട്ടായ്മ രൂപീകരിക്കണമെന്നും ഒരു