Category: വടകര
സാമ്പത്തിക തട്ടിപ്പ്; വിദ്യാർത്ഥികൾ ഉൾപ്പെടെ വടകര സ്വദേശികളായ നാല് പേരെ ഭോപ്പാൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു
വടകര: വടകര സ്വദേശികളായ നാലു പേർ ഭോപ്പാൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. പിടിയിലായവരിൽ വിദ്യാർത്ഥികളും. 12 ലക്ഷത്തോളം രൂപയുടെ സാമ്ബത്തിക തിരിമറി നടന്ന കേസിലാണ് നടപടി എന്നാണ് വടകര പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരം. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെയാണ് സംഘം കസ്റ്റഡിയില്‍ എടുത്ത്.
പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
പുറമേരി: പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ മറിയം പാറക്കുനി. മക്കൾ: റഫീഖ്, ആയിശ, റഷീദ. മരുമക്കൾ: നസീമ ചന്ദനക്കണ്ടി (കോട്ടക്കൽ), ബഷീർ കോക്കണ്ടേരി (നാദാപുരം), ജലീൽ ചെവിട്ടു പറേമ്മൽ (നരിപ്പറ്റ). സഹോദരങ്ങൾ: കുഞ്ഞമ്മത്, മൊയ്തു, പരേതനായ ചെക്കൻ. Summary: Chirayil Kunjhabdulla passed away at Puramevi
വടകരയുടെ സാംസ്കാരികോത്സവം ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം; ഇനി വായനയുടെയും വാക്കിൻ്റെയും വരയുടെയും ആറു ദിനരാത്രങ്ങൾ
വടകര: വടകരയുടെ വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. ദേശീയ അവാർഡ് നേടിയ ആട്ടം സനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള വടകരയുടെ സ്നേഹാദരത്തോടെയാണ് വ ഫെസ്റ്റിനു തുടക്കം കുറിച്ചത്. മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. സഫ്‌ദർ ഹാഷ്‌മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവും
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ നടന്ന സ്വർണ്ണ പണയ തട്ടിപ്പ്; ഇടനിലക്കാരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്
വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്‌പ തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന തിരുപ്പൂർ സ്വദേശി കാർത്തിക്കിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറേഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഓണപ്പാട്ടും, കൈകൊട്ടിക്കളിയും, ഗാനമേളയും, ഓണസദ്യയുമായി ആഘോഷത്തിമിർപ്പിൽ നാട്; സ്വരജതി പാലയാടിൻ്റെ ‘ഒന്നിച്ചോണം’ നാടിൻ്റെ ഉത്സവമായി
മണിയൂർ: ഒരുമയുടെയും അതിജീവനത്തിന്റെയും സന്ദേശമുയർത്തിസ്വരജതി പാലയാട് മൂസിക്കൽ അക്കാദമി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി “ഒന്നിച്ചോണം” നാടിന്റെ ഉത്സവമായി മാറി. പഞ്ചായത്ത് തല ചിത്രരചനാ മത്സരവും, കൈകൊട്ടിക്കളിയും, ഓണപ്പാട്ടുകളും, ജനകീയ ഗാനമേളയും ഉൾപ്പെടെയുള്ള കലാപരിപാടികൾ ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ട് വയറും മനസ്സും നിറഞ്ഞാണ് പങ്കെടുത്തവർ മടങ്ങിയത്. കലാരംഗത്ത് പതിറ്റാണ്ടുകളുടെ സംഭാവനകൾ നൽകിയ ജനകീയ
ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു
വടകര: ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി. മേക്കോത്ത്മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്മി എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ധിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ധനമേൽക്കുകയായിരുന്നുവെന്ന് പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മൂവരും വടകരയിലെ സ്വകാര്യ
വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും
കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട്
കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു
കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്‍, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല്‍ സിജിന (34),
കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: കുറ്റ്യാടി മുള്ളൻകുന്ന് – തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62 വയസ്സ്) യാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം