Category: വടകര

Total 957 Posts

വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

വടകര: വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌സമരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (02/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) എല്ലുരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ രോഗ

ശക്തമായ മഴ; മണിയൂർ ചെരണ്ടത്തൂരിൽ  നിരവധി വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മണിയൂർ: ശക്തമായ മഴയിൽ ചെരണ്ടത്തൂർ ചിറയ്ക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. നല്ലോളിത്താഴെ ഭാഗത്ത് പന്ത്രണ്ടോളം വീടുകളിലും, മങ്കര കോളനിയിലെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി 12 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണിയൂർ എം.എച്ച്.ഇ.എസ് കോളേജിലാണ് ദുരിത ബാധിതർക്ക് ക്യാമ്പ് ആരംഭിച്ചത്.

മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം

മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ

ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു

വടകര: ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.ടൗൺ മസ്‌ജിദ് മദ്രസ ഭാരവാഹി സ്ഥാനം വഹിച്ചിരുന്നു. ഭാര്യ സൈനബ. മക്കൾ: പരേതനായ ഫഹദ്, നജീബ് (സെയിൽസ് എക്സിക്യൂട്ടീവ്). മരുമകൾ: റമീസ. കബറടക്കം ഓർക്കാട്ടേരി ജുമാമസ്‌ജിദ് ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു.

ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രം; കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ

വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ നാലുമണി മുതൽ ബലിതർപ്പണം ആരംഭിക്കും. കുറ്റ്യാടിപ്പുഴയും വടകര മാഹികനാലും സംഗമിക്കുന്ന മാങ്ങാം മൂഴിയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. കഴിഞ്ഞവർഷം 3000 ത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വർഷം കൂടുതൽ

അപകടം രക്ഷാപ്രവർത്തനത്തിനായി പുറത്തേക്ക് ഇറങ്ങിയപ്പോള്‍; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരിച്ച മാത്യുവിന്റെ വിയോഗത്തില്‍ നെഞ്ചുലഞ്ഞ് നാട്‌

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാട്ടുകാരെ സഹായിക്കാനിറങ്ങിയതായിരുന്നു മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു. നിനച്ചിരിക്കാതെയായിരുന്നു മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയത്. പിന്നാലെ ഒരു നിമിഷം കൊണ്ട് മാത്യു കയറിനിന്ന ഇടമടക്കം ഒലിച്ചുപോവുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മാത്യു മാഷിന്റെ മൃതദേഹം കണ്ടെത്താനായി കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി തെരച്ചില്‍ നടത്തുകയായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് പുഴയോരത്തെ കൂറ്റന്‍ മരത്തടികള്‍ക്കിടയില്‍

ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്‌. അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്

മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി, ബസില്‍ വേറെയും നിയമലംഘനം

വടകര: മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി സര്‍ക്കാര്‍. ബസില്‍ 47 ലൈറ്റുകള്‍ അനധികൃതമായി കണ്ടെത്തിയെന്നും ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതായും വിശദീകരിച്ചു. നടപടികള്‍ വിശദീകരിക്കാന്‍ വടകര ആര്‍ടിഒയും കൊയിലാണ്ടി ജോ.ആര്‍ടിഒയും ഹൈക്കോടതിയില്‍

തിരുവള്ളൂര്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിച്ചില്‍; പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു

തിരുവള്ളൂര്‍: കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കോട്ടപ്പാറമല ടാങ്കിനടുത്ത് മലയിടിഞ്ഞ് മലവെള്ളം കുത്തിയൊഴുകിയത്. വിവരമറിഞ്ഞ് രാത്രിയോടെ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ പത്തോളം കുടുംബങ്ങളെ

error: Content is protected !!