Category: വടകര
വടകര കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം; ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു
വടകര: കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം. ജെ ഡി എച്ച് കാർ കെയർ ആന്റ് സ്പെയർ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. സ്ഥാപനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കെടിഡിസി ആഹാർ റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകരയിൽ നിന്നും
തിരുവള്ളൂരിൽ സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ
വടകര: സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. നന്മണ്ട സ്വദേശി സനിലേഷാണ് റിമാൻഡിലായത്. തിരുവള്ളൂരിൽ വച്ച് വടകര കൺട്രോൾ റൂം പോലീസാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തു. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.ആയുധവും മദ്യവും കടത്താൻ
വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ്
വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വടകരയിലെ തെരുവിൽ ഭിക്ഷയെടുത്ത് കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ കുറിച്ചുള്ള വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിപ്പ് പുറപ്പെടുവിച്ചു. രണ്ട് ദിവസം മുൻപ് പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് വയോധികനെ
വടകരയിൽ നിന്ന് കാസർകോഡേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
വടകര: ട്രെയിൻ യാത്രയ്ക്കിടെ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് (സെപ്റ്റംബർ 19) പുലർച്ചെ 3:55 ന് വടകരയിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മംഗലാപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വെച്ചാണ് തിക്കോടി സ്വദേശി ആദിതിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ബ്രൗൺ നിറത്തിലുള്ള പഴ്സ് ആണ് നഷ്ടമായത്. ഐ.അർ.സി.ടി.സിയിൽ പരാതി നൽകിയിട്ടുണ്ട്.പേഴ്സിൽ
വടകര താഴെഅങ്ങാടി കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു
വടകര: വടകര താഴെ അങ്ങാടി മുക്കോല ഭാഗം കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പൂച്ചവളപ്പിൽ മൈമുവാണ് ഭാര്യ. മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്. മരുമക്കൾ: അബ്‌ദുൽ ജബ്ബാർ, സജീർ, ഹമീദ്, ഹഫ്സ. Summary: Kakkuzhiyil Abhoobakkar Passed away at Vatakara thazhe Angadi
ചോറോട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് കോൺഗ്രസ്
ചോറോട്: ചോറോട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈനാട്ടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു. മഹത്തായ ലക്ഷ്യത്തോടെ രൂപം കൊടുത്ത പഞ്ചായത്തീരാജ് സംവിധാനത്തെ കേരളത്തിൽ സിപിഐഎം തകർത്തതിന്റെ മാകുടോദാഹരണമാണ് ചോറോട് പഞ്ചായത്തെന്നും,വാടക കെട്ടിടത്തിൽ അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന
വാണിമേലിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു
നാദാപുരം: വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തെരുവം പറമ്പിൽ പഴയപീടികയിൽ മമ്മു വാണ് മരണപ്പെട്ടത്. അറുപത് വയസ്സായിരുന്നു.സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. മൂന്നുദിവസം മുമ്പ് വാണിമേൽ നിരത്തുമ്മൽ പീടികയിൽ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ ജമീല. മക്കൾ:
പുറമേരി വില്ലാട്ട് ഗോപാലൻ അന്തരിച്ചു
പുറമേരി: പുറമേരി വില്ലാട്ട് ഗോപാലൻ (80) അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ രാധ. മക്കൾ: സജിത, രജിത, സുനിത, ലിജിത. മരുമക്കൾ: സി.രഞ്ജൻ (കൂട്ടങ്ങാരം), കെ.സി.രാജിവൻ (കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം), കെ.എം ബാലകൃഷ്ണൻ (പൊന്മേരി പറമ്പിൽ), സി.പി.ബിനു (മുതുവടത്തൂർ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കേളപ്പൻ, കൃഷ്ണൻ, കല്യാണി, മാതു. സഞ്ചയനം ഞായറാഴ്ച. Summary: Villat Gopalan passed
ചോറോട് കുരുക്കിലാട് നടക്കേൻ്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു
വടകര: ചോറോട് കുരിക്കിലാട് പുത്തൻതെരുവിൽ നടക്കേന്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: ബാലൻ. മക്കൾ: ഗീത, ശ്രീജ, ശ്രീജിത്ത്, ശ്രീകല. മരുമക്കൾ: ശിവദാസൻ, പവിത്രൻ, ദീപ (ജി.എച്ച്.എസ്.എസ് അഴിയൂർ), പരേതനായ രാമകൃഷ്ണൻ. Summary: Nadakkentavida meethal Lakshmi passed away at Vatakara Kurukkilad
കമ്മീഷൻ വാഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നു; കെണിയിപ്പെട്ടാൽ ഉത്തരേന്ത്യൻ ജയിലുകളിലെ അഴികളെണ്ണേണ്ടി വരും, യുവാക്കളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് പോലിസ്
വടകര: കമ്മീഷൻ വാഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നതായി പോലിസ്. യുവാക്കളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് സാമ്പത്തിക തട്ടിപ്പിന്റെ രീതി. ഓരോ ഇടപാടിനും കമീഷൻ