Category: വടകര
മഞ്ഞപ്പിത്തം: സ്‌ക്കൂള്‍ പരിസരങ്ങളില്‍ നിന്നും ഉപ്പിലിട്ടവ അടക്കം ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു, നാദാപുരം മേഖലയില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
നാദാപുരം: സമീപത്തെ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. കല്ലാച്ചി, ചേലക്കാട്, പയന്തോങ്ങ്, നരിക്കാട്ടേരി, പേരോട് തുടങ്ങിയ മേഖലകളിലെ കടകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. കുറ്റ്യാടി സിഎച്ച്‌സിയ്ക്ക് കീഴിലുള്ള പഞ്ചായത്തുകളില്‍ ഡിഎംഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആരോഗ്യവകുപ്പ് വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് നാദാപുരത്തെ സ്‌ക്കൂളുകളുടെ പരിസരങ്ങളില്‍ പരിശോധന
വടകര ചീരാംവീട് വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു
വടകര: ചീരാംവീട്ടിൽ പീടികയ്ക്ക് സമീപം വെള്ളച്ചാലിൽ രാഘവൻ (റിട്ട.വാട്ടര്‍ അതോറിറ്റി) അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ചന്ദ്രി.എം. മക്കൾ: ഷൈമ (ടീച്ചർ, പാക്കയിൽ ജെ ബി സ്കൂൾ), രാഗേഷ് (ഷെർളി) (ബിസിനസ്), രാജേഷ് (ഐ.ടി ബാംഗ്ലൂര്‍). മരുമക്കൾ: ലക്ഷ്മണൻ (റിട്ട. ഹെല്‍ത്ത് വിഭാഗം), ദിവ്യ (വയനാട്), സിതാര എടച്ചേരി. സഹോദരങ്ങൾ: പരേതരായ സി.വി അനന്തൻ, സി.വി
‘റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുന്നു, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവ് പിന്‍വലിക്കണം’; സമരപരിപാടികളുമായി മുന്നോട്ടെന്ന് ഡി.വൈ.എഫ്.ഐ
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം കനക്കുന്നു. വാഹന പാര്‍ക്കിങിനായി സജ്ജീകരിച്ച പുതിയ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീമമായ ചാര്‍ജ് ഏര്‍പ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും, റെയില്‍വേ സ്‌റ്റേഷനില്‍
ചേമഞ്ചേരി കാട്ടിലപ്പീടികയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്
ചേമഞ്ചേരി: കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളില്‍ സി.ടി.മെറ്റല്‍സ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. അപകട സമയത്ത് ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. Description: A
മണിയൂർ കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു
മണിയൂർ: കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത. മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ. Description: Maniyur Kurunthodi Cherupata Karim passed away
‘പാര്‍ട് ടൈം ജോലിയുടെ പേരില്‍ സംസ്ഥാനത്തിന് പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകം’; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ
വടകര: പാര്‍ട് ടൈം ജോലി എന്ന പേരിൽ സംസ്ഥാനത്തിന് പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും അതിനാല്‍ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായങ്ങൾ ലഭ്യമാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും, ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത്
വടകര വിദ്യാഭ്യാസജില്ലാ പരിധിയിലെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ; വിശദമായി അറിയാം
വടകര: വിദ്യാഭ്യാസജില്ലാ പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ജൂണിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ 26 വരെ വടകര ഡി.ഇ.ഒ. ഓഫീസിൽ നടക്കും. 23-ന് കാറ്റഗറി ഒന്ന്, 24-ന് നാല്, 25-ന് രണ്ട്, 26-ന് മൂന്ന് എന്നിങ്ങനെയാണ് വിതരണം. മുൻവർഷങ്ങളിലെ പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ കഴിയാത്തവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതേദിവസങ്ങളിൽ നടക്കും.
വടകരയിൽ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായി
വടകര: തഴക്കര എം.എസ്.എസ് ബി.ടി സ്കൂൾ 1980-82, 81-83 ബാച്ച് സഹപാഠികളുടെ സംഗമം പുസ്തക പ്രകാശനത്തിനുള്ള വേദികൂടിയായി. ശശികുമാർ പുറമേരി എഴുതിയ ‘പറയാൻ മറന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് സംഗമത്തിൽ വെച്ച് നടന്നത്. വടകര മുനിസിപ്പല്‍ പാർക്കില്‍ നടന്നസഹപാഠികളടെ സംഗമം പരിപാടി വടകര നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ്
പി.കേശവദേവ് മെമ്മോറിയൽ അച്ചീവ്മെൻ്റ് അവാർഡ് ഉസ്മാൻ ഒഞ്ചിയത്തിന്
കോഴിക്കോട്: പി.കേശവദേവിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കേശവദേവ് മെമ്മോറിയില്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്. 15,000 രൂപയും പ്രശ്‌സതി പത്രവുമടങ്ങുന്നതാണ് പുരസ്കാരം സെപ്തംബർ 30ന് രാവിലെ 10.30ന് കൈരളി കോംപ്‌ളക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയിൽ യു.കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വളരെക്കാലം പ്രവാസ
തുടർചികിത്സ നാട്ടിൽ; മസ്കത്തിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലെത്തി
വടകര: മസ്കത്തിലെ നിസ്‍വയില്‍ തൊഴിലിടത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശിയെ നാട്ടിലെത്തിച്ചു. നിസ്‍വ അല്‍ ഹംറയിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റ മോഹനൻ ആണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. ജോലിക്കിടയില്‍ വഴുതി വീണാണ് തലക്ക് ഗുരുതര പരിക്കേറ്റത്. ഒരാഴ്ചയോളം നിസ്‍വ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിസ്‍വയിലെയും മസ്കത്തിലെയും സാമൂഹികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ്