Category: വടകര

Total 952 Posts

മുക്കാളി കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു

മുക്കാളി: കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. കൊളരാട് തെരുവിലെ ആദ്യകാല സിപിഐ (എം) നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 1967 കാലത്ത് അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: കെ.സുജയ (യു.എസ്), ജയചന്ദ്രൻ (സ്കൈ വിഷൻ, ചോമ്പാല), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: പി.സുലജ

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ

ചോറോട്: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ. അംഗങ്ങളില്‍ നിന്നും സമാഹരിച്ച 50250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ മാസ്റ്റർ, സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഖജാൻജി ശ്രീധരൻ ഒ.വി മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ വിനോദ്, രാധാകൃഷ്ണൻ തപസ്യ,

‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ

മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു

തോടന്നൂർ: മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സത്യൻ, ശ്യാമള, സരസ. മരുമക്കൾ: ഗീത, ചാത്തു (കീഴൽ), അശോകൻ (മന്തരത്തൂർ). സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, മാതു.

പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി

നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്.

നാദാപുരത്ത് വയോധികന്‍ ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു

നാദാപുരം: ജോലിക്കിടെ കര്‍ഷക തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴക്കുനി ബാലന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 1.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

വിലങ്ങാട് ഉരുള്‍പൊട്ടല്‍: തുടർതാമസം സാധ്യമാകുമോ, വിദഗ്ധ സംഘം പരിശോധന തുടങ്ങി

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ,

വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ

വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്. ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ

ആയഞ്ചേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ടയറുകൾ നശിപ്പിച്ച സംഭവം; പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയരുന്നു

വടകര: ആയഞ്ചേരി-തീക്കുനി- കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേം ശക്തമാക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാർ. പ്രതികളെ ഇനിയും പിടികൂടിയില്ലെങ്കിൽ സർവ്വീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പടെ ആലോചിക്കേണ്ടി വരുമെന്ന് ജീവനക്കാർ അറിയിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന

സൗഹൃദം പൂത്തുലഞ്ഞ കാലത്തെ ‘ഒരുമ’; സുഹൃദ്സംഗമം സംഘടിപ്പിച്ച് മടപ്പള്ളി കോളേജ് അലംനി അസോസിയേഷൻ

മടപ്പള്ളി: മടപ്പള്ളി ഗവൺമെൻ്റ് കോളേജ് അലംനി അസോസിയേഷൻ ‘ഒരുമ’ സുഹൃദ്സംഗമം സംഘടിപ്പിച്ചു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി.ടി.മുരളി, സുവീരൻ, വി.രമേശൻ, എം.ടി.രമേശ്, കെ.എം.ഭരതൻ, ദിനേശൻ കരിപ്പള്ളി, പി.പി.പ്രമോദ്, കെ.വിനീത് കുമാർ,

error: Content is protected !!