Category: വടകര
പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം ഡാറ്റ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണം; സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം
വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം തരംമാറ്റി തോട്ടം ഭൂമിയാക്കിയത് ഡാറ്റാ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മന്തരത്തൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.പി കണാരന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എം.മധുസൂദനന്‍, പി രജനി, ആര്‍ സാരംഗി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം
‘വൈക്കിലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി അനുവദിക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം വൈക്കിലശേരി ലോക്കല്‍ സമ്മേളനം
വൈക്കിലശ്ശേരി: വൈക്കിലശ്ശേരി മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി നോര്‍ത്തില്‍ ഇ.എം ദയാനന്ദന്‍-പി കുഞ്ഞ്യേക്കന്‍-എന്‍.പി അബ്ബാസ് നഗറില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എ.പി വിജയന്‍, കെ.എം വാസു, കെ.എം ലിനിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനം
തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം
നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. വിചാരണ കോടതി വെറുതെ വിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർക്കും നഷ്ടപരിഹാരം നൽകണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍
വില്യാപ്പള്ളി യു.പി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു
വടകര: വില്യാപ്പള്ളി: യുപി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കുമാരൻ (ആർജെഡി പഞ്ചായത്ത് കമ്മിറ്റി അംഗം), ബാലൻ, ശശി, ജാനു, ബീന, പരേതയായ ശാരദ. മരുമക്കൾ: ബാലൻ (മണിയൂർ), നാരായണി, ഗീത, രമ്യ, പരേതരായ ഭാസ്ക്കരൻ (തിരുവള്ളൂർ), കണാരൻ (പയ്യോളി). സഹോദരങ്ങൾ: ബാലൻ (വില്യാപ്പള്ളി), പരേതരായ
വടകര എസ്.ജി.എം.എസ്.ബി സ്‌ക്കൂളിലെ ‘കുട്ടി കണ്ടുപിടുത്തങ്ങള്‍ക്ക്’ വീണ്ടും കൈയ്യടി; ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ നേടിയെടുത്തത് യു.പി വിഭാഗത്തില്‍ ഓവറോൾ ചാമ്പ്യന്‍ഷിപ്പ്
വടകര: വടകര ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍. ഇന്നലെ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ 34 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. യു.പി വിഭാഗം ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലും, എൽ.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ആണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
”നവമി കഴിഞ്ഞ് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു…”; വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ സ്വദേശി ആദിഷിന് വിട നല്‍കി നാട്
വടകര: ‘നവമി കഴിഞ്ഞ് ലീവിന് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, അതിനിടയിലാണ് അപകടവിവരം അറിയുന്നത്……എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ തൈവച്ച പറമ്പത്ത് ആദിഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ലീവിന് വരുമ്പോള്‍ നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ അവനുണ്ടാകുമായിരുന്നു. നാട്ടിലെ ഭാവന കലാ-സാംസ്‌കാരിക വേദിയിലും സജീവമായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഏലൂര്‍
തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി
നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ
തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം ഒഴികെ വിദേശത്തുനിന്നെത്തിയ ആറ് പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു
നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച ഏഴ് പ്രതികളിൽ ആറുപേരും വിദേശത്തു നിന്നും എത്തി പോലീസിന് കീഴടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെയാണ് പ്രതികൾ കീഴടങ്ങിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ്
ഇനി കലോത്സവ നാളുകൾക്കായി ഒരുങ്ങാം; ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിലിന് ലോഗാ കൈമാറിക്കൊണ്ട് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മിയാണ് ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നവംബർ 9 മുതൽ 13 വരെ തിയ്യതികളിലായാണ് കലോത്സവം
ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധന; 26 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
വടകര: ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ 26 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടകര എക്സൈസ് സർക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കടകളിൽ പരിശോധന നടത്തിയത്. കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പ്രധാനമായും ഇതര സംസ്ഥാന