Category: വടകര

Total 930 Posts

വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മ‌ി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും

കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട്

കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു

കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്‍, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല്‍ സിജിന (34),

കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

കുറ്റ്യാടി: കുറ്റ്യാടി മുള്ളൻകുന്ന് – തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62 വയസ്സ്) യാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം

ഹൃദയാഘാതം; വളയം സ്വദേശി അജ്മാനിൽ ചികിത്സക്കിടെ മരിച്ചു

വളയം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വളയം സ്വദേശി അജ്മാനിൽ മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) ആണ് മരിച്ചത്. അജ്‌മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവ പ്പെടുകയായിരുന്നു. ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തു‌വരികയായിരുന്ന

വയനാടിനായുള്ള സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

വടകര: വടകര ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ചത് ഇരുപത്തി അഞ്ചായിരം രൂപയാണ്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ് വളണ്ടിയേഴ്സ്, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക

ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര ന​ഗരം

വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്. തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാ​ഗം

ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു

ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away  

മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ. Description: Maniyur Pulayankandi Meethal Narayani passed away

വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍; 19 മുതല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം

വടകര: അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ക്കിങ് ഏരിയ സെപ്തംബര്‍ 19ന് തുറന്നു കൊടുക്കും. ഇതോടെ സ്റ്റേഷനിലെ പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട

error: Content is protected !!