Category: വടകര

Total 1406 Posts

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. Description:

കുത്തുവിളക്കിന്റെ അകമ്പടിയില്‍ ചിലമ്പണിഞ്ഞ് ദൈവങ്ങള്‍ മണ്ണിലേക്ക്; കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരി തെളിയുന്നു, കടത്തനാട് ഇനി ഉത്സവലഹരിയില്‍

വടകര: ചെമ്പട്ടുടുത്ത്‌ കുത്തുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദൈവം മണ്ണിലേക്ക്…..നീണ്ട കാത്തിരിപ്പിന് ശേഷം കടത്തനാട്ടെ കാവുകളും അമ്പലങ്ങളും ഒരിക്കല്‍ക്കൂടി തിറയാട്ടക്കാലത്തിനായി ഒരുങ്ങുന്നു. ചേരാപുരം കാക്കുനി ഉമിയം കുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് കൂടിയാണ് വടക്കേ മലബാറിലെ തിറയുത്സവത്തിന് തുടക്കമാവുന്നത്. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന തിറയുത്സവം 25ന് അവസാനിക്കും. 22ന് വൈകിട്ട് 6.30ന് പരദേവതയുടെ വെള്ളാട്ടും,

‘വാണിമേൽ – വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കണം’; പ്രമേയത്തിലൂടെ അവതരിപ്പിച്ച്‌ സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം

വാണിമേൽ: ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പുപാറ കെ.സി ചോയി നഗറിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.വി നാണു, കെ.പി രാജൻ, കെ.പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

അയനിക്കാട് 24 ആം മൈലില്‍ ബസ്‌ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പയ്യോളി: പയ്യോളിയില്‍ ബസ്‌ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 ആം മൈലില്‍ മാപ്പിള എ.എല്‍.എപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്‌ളവര്‍ ബസ്‌ സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

ഇനി മൂന്ന് നാള്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍; വടകര ഉപജില്ലാ കായികമേളയ്ക്ക്‌ തുടക്കമായി

വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വടകര ഉപജില്ല കായികമേളയ്ക്ക് മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ദ്രോണാചാര്യ അവാർഡ് ജേതാവായിരുന്ന ഒ.എം നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ ലീല കൊളുത്തിയ ദീപശിഖ കായികതാരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് പ്രിൻസിപ്പൽ കെ.വി അനിൽകുമാർ കളിക്കളത്തിൽ ദീപം തെളിയിച്ചതോടെയാണ് കായികമേള ആരംഭിച്ചത്. പ്രധാനാധ്യാപകൻ രാജീവൻ വളപ്പിൽകുനി ഉദ്ഘാടനം

ചോറോട് പഞ്ചായത്ത് യോഗ പരിശീലകനെ നിയമിക്കുന്നു; വിശദമായി നോക്കാം

ചോറോട്: ചോറോട് പഞ്ചായത്ത് വനിതകൾക്കായി നടപ്പാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകനെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. കൂടിക്കാഴ്ച 21ന് രാവിലെ 10മണിക്ക്‌ ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്നതായിരിക്കും. Description: Chorode Panchayat appoints yoga instructor; Let’s see in detail

കൂത്തുപറമ്പില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ഉടമയും സുഹൃത്തും അറസ്റ്റില്‍

കൂ​ത്തു​പ​റ​മ്പ്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേര്‍ അറസ്റ്റില്‍. ത​ല​ശ്ശേ​രി​ റോ​ഡി​ൽ പാ​റാ​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എ​ൻ.​എ​ച്ച് 1985 ഹോ​ട്ട​ലു​ട​മ മൂ​ര്യാ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (39), സു​ഹൃ​ത്ത് ക​ക്കാ​ട് സ്വ​ദേ​ശി സ്വ​ദേ​ശി സ​ഹ​ദ് (37) എ​ന്നി​വരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്‌. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇതേ ഹോട്ടലിലെ

മാർക്കറ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുക; നഗരത്തിലെ വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ്‌ കൗൺസിൽ

വടകര: വടകര നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ്‌ കൗൺസിൽ നഗരത്തില്‍ സായാഹ്ന ധർണ നടത്തി. നഗരസഭയിലെ പൗരൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണണമെന്നഭ്യർഥിച്ച് നഗരസഭാധികൃതർക്ക് നൽകിയ നിവേദനത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ച വൈകീട്ട് 4.30ന് വടകര അഞ്ചുവിളക്ക് ജങ്ഷന് സമീപത്ത് ധർണ നടത്തിയത്‌. പ്രസിഡന്റ് ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ടൗണിലെ

ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തണം; സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതിയായ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ കുഞ്ഞിരാമന്‍ വൈദ്യര്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഷൈമ, എം.എം ധര്‍മരാജന്‍, ടി.കെ അഖില്‍, വി സുരേഷ്

ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക; വടകര താലൂക്കിൽ 30ന് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

വടകര: ഒക്ടോബര്‍ 30ന് വടകര താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ സൂ​ച​ന പ​ണി​മു​ട​ക്ക്. സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2022 ഒ​ക്ടോ​ബ​ർ ​മു​ത​ലു​ള്ള ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക, താലൂക്കില്‍ വര്‍ധിച്ചുവരുന്ന ക​ല​ക്ഷ​ൻ ബ​ത്ത സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, മു​ഴു​വ​ൻ ബ​സു​ക​ളി​ലും ക്ലീ​ന​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യിച്ചാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി

error: Content is protected !!