Category: വടകര

Total 1406 Posts

ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ ചെമ്മരത്തൂരില്‍ നിന്നും ഒരു പെണ്‍കുട്ടി; ഭവ്യരാജ് കണ്ണോത്തിന് നാടിന്റെ അനുമോദനം

ചെമ്മരത്തൂർ: ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാനൊരുങ്ങി ചെമ്മരത്തൂര്‍ സ്വദേശി ഭവ്യരാജ് കണ്ണോത്ത്. ചെക്ക് പ്രാഗിൽ നടക്കുന്ന ജി.ഹാവ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ദിനോസറിൻ്റെ മുട്ട’ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഛായാഗ്രാഹകയാണ് ഭവ്യരാജ്‌. നാടിന് അഭിമാനമായ ഭവ്യയെ ചെമ്മരത്തൂർ വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു. അഹമ്മദാബാദിൽ വച്ച് നടന്ന അൽപവിരമ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

സി.പി.ഐ.എം വടകര ഏരിയാ സമ്മേളനം: ഇന്ന് പതാകദിനം

വടകര: സി.പി.ഐ.എം വടകര ഏരിയാ സമ്മേളന പതാക ദിനം ഇന്ന്. രാവിലെ 10മണിക്ക് കേളു ഏട്ടന്‍ – പി.പി ശങ്കരന്‍ സ്മാരകത്തില്‍ ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ പതാക ഉയര്‍ത്തും.ഏരിയയിലെ 321 ബ്രാഞ്ച് കേന്ദ്രങ്ങളിലും 21 ലോക്കല്‍ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍ സംഘടിപ്പിക്കും. മേപ്പയിലെ ടി.കെ. കുഞ്ഞിരാമന്‍, എം.സി പ്രേമചന്ദ്രന്‍ നഗറില്‍ 26,27 തീയതികളിലാണ് ഏരിയാ

വയനാട് ഇത്തവണ ചുവക്കും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്‌

മൊകേരി: വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് ജന്മനാടായ മൊകേരിയില്‍ വന്‍ വരവേല്‍പ്‌. വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്നലെ രാത്രിയാണ്‌ സത്യന്‍ മൊകേരി നാട്ടിലെത്തിയത്. നൂറ് കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്ഥാനാര്‍ത്ഥിയെ കാണാനായി ടൗണില്‍ കാത്തുനിന്നത്. മുദ്രാവാക്യം വിളിച്ചും ചുവപ്പ് ഷാള്‍ അണിയിച്ചുമാണ് മൊകേരിയിലെ പ്രവര്‍ത്തകര്‍ അവരുടെ

അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങള്‍; മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാള്‍ മഹോത്സവം കൊടിയിറങ്ങി

മാഹി: പതിനെട്ട് ദിവസം നീണ്ടു നിന്ന ആഘോഷരാവുകള്‍ക്ക് ഒടുവില്‍ കൊടിയിറക്കം. മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവം അവസാനിച്ചു. ഉച്ചയോടെ വിശുദ്ധ മാതാവിന്റെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് തിരുന്നാളാഘോഷങ്ങൾ അവസാനിച്ചത്‌. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ജാതി-മത ഭേദമന്യേ ആയിരക്കണക്കിന് പേരാണ്

മാഹിയിൽ നിന്നും കാണാതായ 13 കാരിയെ ഊട്ടിയിൽ നിന്നും കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ വീട്ടിൽനിന്ന് രാത്രിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ചൊക്ലി മേനപ്രം ബാവിലേരി മീത്തല്‍ മുഹമ്മദ് ബിന്‍ ഷൗക്കത്തലിയേയും (18) പെണ്‍കുട്ടിയെയും ഊട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഊട്ടിയിലെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുമാണ് രണ്ടുപേരെയും മാഹി പോലീസ് കണ്ടെത്തിയത്. ഇവരെ

പത്താം ക്ലാസ് പാസായവരാണോ ? വടകര പോസ്റ്റല്‍ ഡിവിഷനില്‍ നിരവധി ഒഴിവുകള്‍

വടകര: വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി 18 വയസിന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റായും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കുന്നു. അപേക്ഷകര്‍ പത്താംതരം പാസായവരും വടകര പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരം താമസക്കാരുമായിരിക്കണം.

ചെമ്മരത്തൂര്‍ വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു

ചെമ്മരത്തൂര്‍: വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ, മനോജൻ, ഷീബ. മരുമക്കൾ: സജിത, അനിത, അജിത, രേഷ്മ, റിൻഷ, നിത്യ, വിനോദൻ. സഹോദരങ്ങൾ: ഗോപാലൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി മെമ്പർ), കുമാരൻ, പരേതയായ കല്യാണി, ശാന്ത. സംസ്‌കാരം ഇന്ന് രാത്രി

‘പരാതി നല്‍കിയിട്ടും പരിഹാരമായില്ല’; കുടിവെള്ളം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരവുമായി നാദാപുരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍

നാദാപുരം: വാര്‍ഡിലെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി വാര്‍ഡ് മെമ്പര്‍. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മെമ്പര്‍ എം.സി സുബൈര്‍ ആണ് പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചത്. രാവിലെ 10മണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് 1മണിയോടെയാണ് അവസാനിപ്പിച്ചത്. ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വാര്‍ഡിലെ

ചോറോട് എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു

ചോറോട്: എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു കുറുപ്പ്. മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ (ഖത്തർ), സുജയ (പൂനൈ), സുധ (സെന്റ് മീരാസ് പബ്ലിക്‌ സ്ക്കൂൾ, പേരാമ്പ്ര), സുധീഷ് (എസ്.എസ് ഓട്ടോ ലിങ്ക്സ്, വടകര), പരേതനായ വേണുഗോപാൽ. മരുമക്കൾ: അനിത, പത്മജ, വിജയൻ, ജ്യോതിമണി, പരേതനായ രാജൻ. സഹോദരങ്ങൾ: ലീലാവതി,

വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം

വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി നാബ് അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ കുഞ്ഞിരാമന്‍, ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.പി ബാബു, സഫിയ മലയില്‍, പി.എസ്

error: Content is protected !!