Category: വടകര
‘മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്ന ജീവനുളള തലച്ചോറുകളാണ് ചരിത്രം രചിച്ചത്’; ജില്ല ശാസ്ത്ര മേളയിൽ ഫസ്റ്റടിച്ച് മേമുണ്ടയുടെ ‘തല’
കുന്ദമംഗലം: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം ‘തല’ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിലെ കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ച ഫിദൽ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു. നിർമ്മിത ബുദ്ധിയെ ഇതിവൃത്തമാക്കി അന്ധവിശ്വാസത്തിനും
കിതക്കാതെ കുതിച്ചോടി അല്‍ന സത്യന്; ഏറാമല ആദിയൂരിലെ മിടുക്കി സ്വന്തമാക്കിയത് റവന്യൂ ജില്ലാ സ്ക്കൂള് കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം
ഓര്‍ക്കാട്ടേരി: ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമം…..ഒടുവില്‍ സ്വര്‍ണത്തിലേക്ക് ഓടി കയറി ഏറാമല ആദിയൂരിലെ അല്‍ന സത്യന്. കോഴിക്കോട് റവന്യൂ ജില്ലാ സ്ക്കൂള് കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണമാണ് അല്‍ന സ്വന്തമാക്കിയത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ മത്സരങ്ങളിൽ സ്വര്‍ണം നേടിയാണ് അല്‍ന വ്യക്തിഗത ചാമ്പ്യൻ ആയത്. കഴിഞ്ഞ മൂന്ന്
എന്റെ പൊന്നേ! 59,000 കടക്കുമോ; പവന്റെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 58,360 രൂപയായി. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി. ഒക്ടോബർ 1ന് ഒരു
ഓർക്കാട്ടേരി അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു
ഓർക്കാട്ടേരി: അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. അച്ഛൻ:പരേതനായ കുമാരൻ. അമ്മ: ജാനു. ഭാര്യ: രചന മക്കൾ: രോഹൻ,പാർവതി. സഹോദരങ്ങൾ: പത്മിനി,രജനി, സജിനി, മിനി. Description: Orchatyri Attakulam Anoop passed away
വിലങ്ങാട് പുനരധിവാസം: ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യുമന്ത്രി കെ. രാജൻ
വിലങ്ങാട്: വിലങ്ങാട് പുനരധിവാസത്തിന്റെ മുന്നോടിയായി ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ. പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി കളക്ടർ സ്നേഹിൽ കുമാർ സിങ്ങുമായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽവെച്ച് അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ പ്രദേശവാസികളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായും മന്ത്രി
സംരംഭകര്‍ക്ക് അറിവുകള്‍ പകര്‍ന്ന് നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ സംരംഭകത്വ ശില്പശാല
നരിപ്പറ്റ: കേരള വ്യവസായ – വാണിജ്യ വകുപ്പിന്റെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശില്പശാല നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ വ്യവസായ വികസന ഓഫീസർ സിജിത് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നാണു
വടകരയിലെ കടവരാന്തയിൽ വയോധികൻ കൊല്ലപ്പെട്ട കേസ്; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് പോലിസ് പിടിയിലായി
വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെുത്തിയ ശേഷം പ്രതി സജിത്ത് കാസർഗോഡേക്ക് കടന്നുകളഞ്ഞതായി വിവരം. റംല എന്ന സ്ത്രീക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്. ഈ സ്ത്രീ പ്രതിയുടെ കൂടെ സ്ഥിരമായി ഉള്ളയാളാണെന്ന് പോലിസ് പറയുന്നു. കാസർഗോഡിന്റെയും മംഗലാപുരത്തിന്റെയും അതിർത്തി ഗ്രാമത്തിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം സജിത്ത് മാഹിയിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്നാണ് ഇയാൾ
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അറസ്റ്റിൽ, കൊലപാതകം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി നായർ സജിത്തെന്ന സജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബർ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലിസ് തുടക്കം മുതൽ സംശയം
‘ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ടിപി കേസിലെ പ്രതിഭാഗം വക്കീൽ, എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്’; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ
വടകര: ടി പി കേസിൽ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച വക്കീലാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽഎ. ഇത് ഒരു കൊലപാതകം ആണെന്ന് ശരിവയ്ക്കുന്നതിനുള്ള എല്ലാ തെളിവുകളും ഉണ്ട്. യാത്രയയപ്പ് ചടങ്ങിന് ശേഷം ക്വാട്ടേഴിസിന്റെ താക്കോൽ നവീൻ ബാബു
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട്
കോഴിക്കോട്: വരുന്ന മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ്. 26ന് തിരുവനന്തപുരം, കൊല്ലം,