Category: വടകര
മാലിന്യമുക്തം നവകേരളം; വടകരയില്‍ നാളെ പൊതുശുചീകരണം
വടകര: മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ്ണ സുസ്ഥിര പ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച വടകരയില്‍ പൊതുശുചീകരണം നടക്കും. വടകര നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന് മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ സുസ്ഥിര പ്രഖ്യാപന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 24നുള്ളില്‍ വാര്‍ഡ്തല പ്രഖ്യാപനവും മാര്‍ച്ച് 27ന് നഗരസഭ പ്രഖ്യാപനവും നടത്തും. വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍,
ലൈഫ് ഭവനനിർമാണപദ്ധതിക്ക് നാലുകോടി, കാർഷികമേഖലയ്ക്ക് ഒന്നരക്കോടി; ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്
വളയം: ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി നിഷ ബജറ്റ് അവതരിപ്പിച്ചു. 28,38,64,415 രൂപ വരവും 28,17,97,100 ചെലവും 20,67,315 രൂപ ബാക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ നാലുകോടി ലൈഫ് ഭവനനിർമാണപദ്ധതിക്ക് മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. കാർഷികമേഖലയിലെ ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ ഒന്നരക്കോടിയും, ഭിന്നശേഷി
‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷെ എന്റെ പെണ്ണ്’, വെടിവയ്ക്കും മുൻപ് സന്തോഷിന്റെ എഫ്ബി പോസ്റ്റ്; കണ്ണൂരിലെ കൊലപാതകത്തിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിലെ പക
കണ്ണൂർ: കൈതപ്രത്ത് നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ചുകൊന്ന കേസില്‍ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്നാണ് എഫ്ഐആർ റിപ്പോര്‍ട്ട്. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തായിരുന്നു സംഭവം. പ്രതി സന്തോഷിന്‍റെയും
തൂക്കി വിൽക്കാൻ വീട്ടില്‍ ത്രാസും പ്ലാസ്റ്റിക് പാക്കറ്റുകളും; വടകരയില്‍ കഞ്ചാവുമായി മയ്യന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍
വടകര: വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്‌സൈസിന്‌റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവില്‍ നിന്നുമാണ് അബ്ദുള്‍ കരീം പിടിയിലാവുന്നത്. സംശയം തോന്നി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ
‘കേന്ദ്ര-കേരള സർക്കാറുകൾ ആശവർക്കർമാരോടും അംഗനവാടി ജീവനക്കാരോടും കരുണ കാണിക്കണം’; വില്യാപ്പള്ളിയിലെ മഹാത്മാഗാന്ധി കുടുംബ സംഗമ വേദിയില്‍ കെ.മുരളീധരന്‍
വില്യാപ്പള്ളി: ഇന്ത്യൻ പൗരൻമാരെ കൈവിലങ്ങിട്ട് അപമാനിതരാക്കി, വായിൽ പഴം തള്ളിക്കയറ്റി മിണ്ടാതിരുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ മാനം കളഞ്ഞെന്നും മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ. വില്യാപ്പള്ളി ചല്ലിവയലിൽ വാർഡ് 16 കോൺഗ്രസ്സ് കമ്മിറ്റിയുടെ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ജനങ്ങളുടെ ആശയും പ്രതീക്ഷയും നഷ്ടപ്പെടുത്തിയ പിണറായി ആശവർക്കർമാരോട് ചെയ്യുന്ന ക്രൂരത
സംശയം തോന്നി പരിശോധിച്ചു; ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
ഓര്‍ക്കാട്ടേരി: ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പുത്തൂര്‍ താഴെ കുനിയില്‍ സുജീഷ് കുമാറി (42)നെയാണ് എടച്ചേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.48ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഏറാമല റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പിടിയിലാവുന്നത്. പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ ഷീജു ടി.കെ, എ.എസ്.ഐ രാംദാസ്, എസ്.സി.പി.ഒ
വടകരയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു
പയ്യോളി: പുതുപ്പണത്ത് വെച്ച് നടന്ന വാഹനാപടകടത്തില്‍ പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് സൗണ്ട് ഉടമ അറുവയില്‍ ജീത്തല്‍ സബിന്‍ദാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി വടകരയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ സബീന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സബീന്‍ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
ജനകീയാസൂത്രണം പദ്ധതി; പുറമേരി ഗ്രാമ പഞ്ചായത്തില്‍ കന്നുകുട്ടികളെ വിതരണം ചെയ്തു
പുറമേരി: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2024/25 പ്രകാരം കന്നുകുട്ടി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പുറമേരിയിൽ സംഘടിപ്പിച്ച പരിപാടിയില്‍ വെറ്ററിനറി ഡോക്ടർ നീരജ പദ്ധതി വിശദീകരിച്ചു. ഒരു വാർഡില്‍ അഞ്ച് വീതം കന്നുകുട്ടി എന്ന നിലയില്‍ 85 കന്നുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 6,80,000- രൂപ പദ്ധതി
‘കാരുണ്യ സ്പര്‍ശം’ നേരിട്ടറിഞ്ഞ് മണിയൂർ ജവഹർ നവോദയ സ്‌കൂള്‍ വിദ്യാർത്ഥികള്‍
മണിയൂർ: മണിയൂർ ജവഹർ നവോദയ സ്‌കൂള്‍ വിദ്യാർത്ഥികളും അദ്ധ്യാപകരും മണിയൂർ കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ചു. കാരുണ്യം സെക്രട്ടറി പി.കെ റഷിദ് മാസ്റ്റർ, പ്രവര്‍ത്തകരായ അജ്മൽ പി.പി, ഷെമിന സമീർ, സെയ്ഫുന്നിസ.സി എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്ഥാപനം നടത്തുണ ഹോം കെയര്‍, സാന്ത്വന പരിചരണം എന്നിവയെപറ്റി നേരിൽ അറിയാനും മനസിലാക്കാനുമായിരുന്നു സന്ദർശനം. സന്ദര്‍ശനം
തങ്കമലയില്‍ മണ്ണെടുപ്പിന്റെ മറവില്‍ പാറ പൊട്ടിക്കാന്‍ ശ്രമം; തടഞ്ഞ് നാട്ടുകാര്‍, പ്രദേശത്ത് നിന്നും ഒരു പെട്ടി നിറയെ വെടിമരുന്നുകള്‍ കണ്ടെത്തി
കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമലയില്‍ മണ്ണെടുപ്പിന്റെ മറവില്‍ പാറപൊട്ടിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. ഇന്ന് രാവിലെ 8.30 യോടെയാണ് ക്വാറിയ്ക്ക് സമീപമുള്ള കുന്നില്‍ നിന്നും പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ കംപ്രസര്‍ ഉപയോഗിച്ച് പാറപൊട്ടിക്കുകയായിരുന്നു. നിലവില്‍ ക്വാറിയില്‍ നിന്ന് പാറപൊട്ടിക്കാന്‍ അനുമതിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ കുന്നില്‍