Category: വടകര
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കര്‍ഷക അദാലത്ത് 12ന്, അപേക്ഷ 15വരെ നീട്ടി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ എയിംസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി 15വരെ സമര്‍പ്പിക്കാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി 12ന് വിലങ്ങാട് നെഹ്റു മെമ്മോറിയല്‍ ഗ്രന്ഥാലയത്തില്‍ രാവിലെ 10മുതല്‍ രണ്ട് മണി വരെ വാണിമേല്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്തില്‍ അദാലത്ത് നടക്കും. ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വലിയ
ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപത്തെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപം സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. യാചക സംഘത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശിയായ നടേന്‍ എന്നയാളാണ് മരിച്ചതെന്നാണ് സംശയം. ആശുപത്രിയില്‍ നടേശന് എന്നാണ് ഇയാള്‍ പേര് നല്‍കിയത്. കഴിഞ്ഞ മാസം 26നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അശ്രദ്ധമായി റോഡ്
വടകരയില്‍ അധ്യാപകന് ആറംഗ സംഘത്തിന്റെ ക്രൂരമര്‍ദനം; വാരിയെല്ലിനും കണ്ണിനും ഗുരുതരപരിക്ക്
വടകര: ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ ബസ് സ്റ്റാന്റിലെ ഓക്സ്ഫോഡ് കോളേജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ആറംഘ സംഘം സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വാരിയെല്ലുകൾക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ
‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ വടകര എംപി ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐ
വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ബാനറാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ കെട്ടിയത്. ഇന്നലെ രാത്രി പത്തേകാലോടെ പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയാണ് എസ്എഫ്ഐ
കണ്ണൂർ സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു
ദുബായ്: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. പൈസക്കരി കുടക്കച്ചിറവീട്ടിൽ തോമസ് കെ. എബ്രഹാമാണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ദുബായ് ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിശ്രമിച്ചിരുന്ന ഇദ്ദേഹത്തെ ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകർ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. എബ്രഹാം-ലീലാമ്മ ദമ്പതികളുടെ
വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി വർധിപ്പിച്ചു; 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി പുതുക്കി
വടകര: വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു. ഭൂമി വിട്ടു തരുന്നവർക്കുള്ള ജീവനോപാധികൾ, നിലനിർത്തുന്നതിനും ,മതിലുകൾ പൊളിച്ചത് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി തയ്യാറാക്കിയ വടകര –
ഭരണ ഭാഷാ വാരാഘോഷം; മലയാള ദിനാഘോഷം സംഘടിപ്പിച്ച് വടകര താലൂക്ക് ഓഫീസ് ജീവനക്കാർ
വടകര: ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി വടകര താലൂക്ക് ഓഫീസിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വടകര തഹസിൽദാർ ഡി രഞ്ജിത്ത് അധ്യക്ഷനായി. ഭൂരേഖ തഹസിൽദാർ കെ എസ് അഷ്റഫ് , ഡപ്യൂട്ടി തഹസിൽദാർ ശാലിനി, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ ഇകെ ഷാജി, സ്റ്റാഫ് സിക്രട്ടറി മേഘ്ന എന്നിവർ സംസാരിച്ചു. മലയാള
സ്ഥാനാർത്ഥിയായിരിക്കെ കെ.കെ ശൈലജക്കെതിരെ അശ്ലീല പരാമര്‍ശം; യൂത്ത് കോൺഗ്രസ് നേതാവിന് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി
വടകര: വടകര പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ കെ.കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല പരാമർശം കമന്റ് ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതി പിരിയുംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
ഇന്ന് മുതല്‍ പത്താം തീയതി വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: നവംബർ 06 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്ര പ്രദേശ്
വര്‍ഷങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍ ഒരിക്കല്‍കൂടി സ്കൂള്‍ മുറ്റത്തേക്ക്; 50ന്റെ നിറവില്‍ ചോറോട് ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്, ‘ഗുലിസ്ത’ നവംബര്‍ 10ന്
ചോറോട്: സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളുടെമായി ചോറോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍. നവംബര്‍ 10ന് ഗുലിസ്ത എന്ന പേരില്‍ ഒരുക്കുന്ന പൂര്‍വ്വ-വിദ്യാര്‍ത്ഥി അധ്യാപക സംഗമം ആണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. രാവിലെ 9മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ആയിരത്തിഅഞ്ഞൂറോളം കുട്ടികളും നൂറിലധികം അധ്യാപകരും ഓര്‍മകള്‍ പങ്കുവെക്കാന്‍ സ്കൂള്‍ മുറ്റത്ത് ഒത്തുചേരും. സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത്