Category: വടകര

Total 1392 Posts

പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

വടകര: പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി വടകര പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ മൂന്ന് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വൈദ്യുതി വകുപ്പിന്റെ ബംഗ്ലാവിന് മുന്‍വശത്ത് സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അക്രമണത്തിനിരയായ പാറമ്മേല്‍ രവീന്ദ്രന്റെ വീടിന് മുന്‍വശത്തുള്ള രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ്‌ പോലീസ് ശേഖരിച്ചത്. പ്രതികള്‍ സംഘം

അഭിമാനം, സന്തോഷം; ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ്‌ ടീമില്‍ ഇടം പിടിച്ച ആയഞ്ചേരി സ്വദേശി ആൽവിന്‌ കോണ്‍ഗ്രസിന്റെ ആദരം

ആയഞ്ചേരി: ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വാളാഞ്ഞിയിലെ ആൽവിൻ എസ്.ബിയെ അനുമോദിച്ചു. ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വാളാഞ്ഞി ബൈജുവിൻ്റെയും സുരേഖയുടേയും മകനാണ് ആൽവിൻ. മണ്ഡലം പ്രസിഡൻ്റ് ദാമോദരൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഇന്നലെ വൈകിട്ട് ആല്‍വിന്റെ

272 ഇനങ്ങള്‍, നാലായിരത്തിലധികം മത്സരാര്‍ത്ഥികള്‍; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കം

കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 11ന് തിരി തെളിയും. 11 മുതൽ 15 വരെ വട്ടോളി സംസ്കൃതം ഹൈ സ്‌കൂളിലാണ് മേള നടക്കുക. അന്നേ ദിവസം രാവിലെ 10മണിക്ക് ഗുരുവന്ദനവും വൈകിട്ട് നാല് മണിക്ക് സാംസ്‌കാരിക ഷോഘയാത്രയും നടക്കും.11ന് രചനാമത്സരങ്ങളും 12 മുതൽ സ്റ്റേജ് മത്സരങ്ങളും നടക്കും. 12ന് വൈകിട്ട് അഞ്ച് മണിക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വടകരയിലെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം

വടകര: കാവില്‍-തീക്കുനി-കുറ്റ്യാടി റോഡില്‍ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയില്‍ മുക്കടത്തും വയലില്‍ കള്‍വെര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ 11 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ വാഹന ഗതാഗതം നിയന്ത്രിക്കും. എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ തിരുവള്ളൂര്‍ മുതല്‍ കോട്ടപ്പള്ളി വരെ ടാറിങ് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡിലും വടകര തിരുവള്ളൂര്‍ പേരാമ്പ്ര റോഡില്‍ കീഴല്‍ മുക്കില്‍ കലുങ്കിന്റെ പ്രവൃത്തി

നാദാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന, നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടി, മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം

വടകര: നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ ആരോഗ്യകരമായ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യവിഭാഗം. ജില്ലയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കലോത്സവങ്ങളുടെയും പൊതുപരിപാടികളുടെയും നടത്തിപ്പിൽ അതീവ ജാഗ്രത പാലിക്കണമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലോത്സവവുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആരോഗ്യ പ്രതിരോധ കർമ്മ

അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലുമെന്ന് ഭീഷണി; ചെമ്മരത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

വടകര: ചെമ്മരത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. പാലയാട്ട് മീത്തല്‍ അനഘ (27)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കാര്‍ത്തികപ്പള്ളി ചെക്യോട്ടില്‍ ഷനൂബിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അനഘ ഭര്‍ത്യവീട്ടില്‍ നിന്നും ചെമ്മരത്തൂരിലെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ഇതിനിടെ അനഘയെ വക വരുത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ

ഇനി നാലുനാള്‍ കലാമാമാങ്കം; ചോമ്പാല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

പുറമേരി: ചോമ്പാല ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. 9,11,12,13 തീയതികളിലായി പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പരിപാടികള്‍ നടക്കുക. 292 മത്സരങ്ങളിലായി 73 വിദ്യാലയങ്ങളില്‍ നിന്നും നാലായിരത്തോളം കുട്ടികളാണ് ഇത്തവണ കലോത്സവ വേദിയിലെത്തുക. ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുക. 11,12,13 തീയതികളിലാണ് കലാമത്സരങ്ങള്‍. എട്ട് വേദികളിലായി എട്ട് ഭാഷകളിലുള്ള മത്സരങ്ങളാണ് നടക്കുക. 11ന് രാവിലെ

തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കരാളിപ്പാലത്തിനടുത്ത് നിർമ്മിച്ച വയോജന പരിശീലന കേന്ദ്രം ആറുമാസമായി ഇരുട്ടിൽ; വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ധർണ്ണാ സമരം

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരാളിപ്പാലത്തിന് അടുത്തുള്ള തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പരിശീലന കേന്ദ്രം കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. വയോജന കേന്ദ്രത്തിന്റെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് ഉദ്ഘാടനം ചെയ്തു. 2017 ൽ മന്ത്രി

ദേശീയപാതാ നിർമ്മാണം വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം; കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ

വടകര: ദേശീയപാത നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എം.എൽ കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്. നിരവധി പ്രയാസങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും

വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസിൽ അന്വേഷണം വഴിമുട്ടി; അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്ന് പരാതിക്കാരൻ, വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്ജി നല്കി

കോഴിക്കോട്: വടകര വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസില് അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന് വീണ്ടും ഹര്ജി നല്കി. അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്ജി നല്കിയത്. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമാണ് ഹര്ജി നല്കിയത്. ഹൈക്കോടതി നിര്ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്ജിക്കാരന്

error: Content is protected !!