Category: വടകര
വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
വടകര: ബസിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി പാലൂർ സ്വദേശി കരിയാട് വീട്ടിൽ റിനീഷാണ് അറസ്റ്റിലായത്. 10 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടി. ഇന്ന് ഉച്ചയോടെ എക്സൈസ് ദേശിയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മാഹി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിലാണ്
‘ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, രോഗികള്‍ ദുരിതത്തില്‍’; വടകര ജില്ലാ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വടകര: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗവൺമെൻറ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും, സർജറി വിഭാഗത്തിൽ ഉണ്ടായിരുന്ന ഏക ഡോക്ടർ മാറിപ്പോയതു കാരണം ആശുപത്രിയിലെ സർജറികൾ മുടങ്ങിയെന്നും ആരോപിച്ച് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. യു.ഡി.എഫ് വടകര ചെയര്‍മാന്‍ കോട്ടയിൽ രാധാകൃഷ്ണൻ ധര്‍ണ ഉദ്ഘാടനം ചെയ്തു. വടകര
മാലിന്യമുക്തം നവകേരളം: വൈക്കിലശ്ശേരി തെരു ചോറോട് പഞ്ചായത്തിലെ ഏറ്റവും ശുചിത്വമുള്ള വാർഡ്
കൈനാട്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് പഞ്ചായത്തിലെ ഏറ്റവും ശുചിത്വമുള്ള വാർഡായി പതിനൊന്നാം വാർദ്ധിനെ (വൈക്കിലശ്ശേരി തെരു) തിരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പ്രഖ്യാപന വേദിയിൽ വെച്ച് മാലിന്യമുക്തം നവകേരളം പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ മണലിൽ മോഹനനിൽ നിന്നും വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ, തൊഴിലുറപ്പ്മേറ്റ്മാർ, ഹരിത സേനാംഗങ്ങൾ, സി.ഡി.എസ് മെമ്പർ എന്നിവർ ചേർന്ന്
കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും നടുറോഡിൽ പടക്കം പൊട്ടിച്ച സംഭവം; അമ്പതോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്
നാദാപുരം: കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും നടുറോഡിൽ പടക്കം പൊട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കല്ലാച്ചിയില്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച സംഭവത്തില്‍ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ പടക്കം
നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവം; പൊട്ടിയത് ഉഗ്രശേഷിയുള്ള ഗുണ്ട് പടക്കങ്ങൾ, രണ്ട് പേര്‍ക്കെതിരെ കേസ്
നാദാപുരം: പേരോട് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. സ്‌ഫോടനം നടന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. പേരോട് പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (33), റയീസ് (26) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയില്‍ അശ്രദ്ധമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്. പത്ത്
പാലോളിപ്പാലം മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു
പാലോളിപ്പാലം: മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാധവി. മക്കൾ: വിനോദിനി, വിലാസിനി, വിമല, വിനോദൻ, ബിന്ദു. മരുമക്കൾ: ദിനേശൻ, ബാബു, സുരേഷ് ബാബു, ഷൈനി, പരേതനായ രാജൻ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന്. Description: Palolipalam Mathattumthazhe Kuniyil Narayanan passed away
വടകര വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു
വടകര: വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ഊട്ടു കണ്ടത്തിൽ ഗോവിന്ദൻ. മക്കൾ: ബിന്ദു (പോസ്റ്റ് മാഷ് പുതുപ്പണം), സിന്ധു. മരുമക്കൾ: സുനിൽകുമാർ (റിട്ടയേഡ് എ.ഇ.ഒ), സുഹാസൻ (വിമുക്തഭടൻ). സഹോദരങ്ങൾ: പരേതരായ ജാനു, കമല, രാധ, നാരായണൻ. Description: Vadakara near Vannathi Gate Leela passed away
വടകര ജില്ലാ ആശുപത്രിയിലെ സർജനെ റിലീവ് ചെയ്ത നടപടി; പ്രതിഷേധവുമായി കോൺഗ്രസ്
വടകര: വടകര ജില്ലാ ആശുപത്രിയിൽ ആകെയുണ്ടായിരുന്ന സർജനെ റിലീവ് ചെയ്ത ആശുപത്രി സൂപ്രണ്ടിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. സൂപ്രണ്ടിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട രോഗികൾ പോലും അവസാന നിമിഷം സ്വകാര്യ ആശുപത്രികളെ തേടി
കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ സമ്മേളനം; പ്രഭാഷണം സംഘടിപ്പിച്ച് പാലയാട് യൂണിറ്റ്
വടകര: പരിഷത് പാലയാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനയിലെ ശാസ്ത്ര ബോധം “എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഇ.വി. ലിജിഷ് പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പ്രധാഷണം സംഘടിപ്പിച്ചത്. ഒഎൻവി സ്മാരക വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയിൽ ടിസി സജീവൻ അധ്യക്ഷനായി. ഏ.
അതി ദരിദ്രരെ കണ്ടെത്തി അവരുടെ ദാരിദ്ര്യത്തിന് പരിഹാരം കണ്ടു; മണിയൂർ ഇനി അതി ദരിദ്രരില്ലാത്ത പഞ്ചായത്ത്
മണിയൂർ: മണിയൂരിനെ അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർവേയിലൂടെ കണ്ടെത്തിയ 44 കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയാണ് ജില്ലയിൽ നാലാമത്തെ അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മണിയൂർ മാറിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. 44 കുടുംബങ്ങളിലെയും മൂന്നുപേർക്ക് ഭക്ഷണമെത്തിച്ചും 38 പേരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ