Category: മേപ്പയ്യൂര്‍

Total 1172 Posts

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ‘സജ്ജം’ പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി

മേപ്പയ്യൂര്‍: കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈഫൈ (സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂര്‍. സജ്ജം പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും മറ്റു പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. മേപ്പയൂര്‍ ടികെ കണ്‍വന്‍ഷന്‍

നന്തി ടോൾ ബൂത്തിന് സമീപം നിയന്ത്രണംവിട്ട് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു: മൂന്ന് പേർക്ക് പരിക്ക്

കൊയിലാണ്ടി: നന്തിയിലെ ടോൾ ബൂത്തിന് സമീപത്ത് വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് ലോറി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും തകർന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ മേഖലയിൽ വൈദ്യുതി മുടക്കം ആയിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് വിലയിരുത്തൽ. വാഹനത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെയും

പയ്യോളി ബീച്ച് റോഡിലെ കട കത്തിക്കാന്‍ ശ്രമം; ഒരു ലക്ഷം രൂപയുടെ നഷ്ടം, സംഭവം ഇന്ന് പുലര്‍ച്ചെ

പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് കട കത്തിക്കാന്‍ ശ്രമം. ബസ് സ്റ്റാന്റില്‍ നിന്നും ബീച്ച് റോഡിലേക്കുള്ള വഴിയിലെ ഹിദാ കോംപ്ലെക്‌സില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാമിലി സ്റ്റോര്‍’പലചരക്ക് കടയാണ് കത്തിക്കാന്‍ ശ്രമിച്ചത്. പയ്യോളി ബീച്ചിലെ മധുരക്കണ്ടി നവാസാണ് ഈ കട നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വഴിയാത്രക്കാര്‍ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട്

കൊയിലാണ്ടിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവം; കളക്ടര്‍ക്ക് പരാതി നല്‍കി എല്‍ഡിഎഫ്

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവത്തില്‍ ഇടതുമുന്നണി കളക്ടര്‍ക്ക് പരാതി നല്‍കി. സംഭവത്തിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തിന്‍ പ്രതിഷേധം ശക്തമാക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാര്‍ഡിലാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസായ മാരാര്‍ജി ഭവനില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തത്. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത

കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പരിശോധന ക്യാമ്പുകള്‍

കൂരാച്ചുണ്ട്: പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ തുടരുമ്പോഴും കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ രണ്ട് വരെ മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ. ചൊവ്വാഴ്ച സെയ്‌ന്റ്‌ തോമസ് യു.പി. സ്കൂളിലും കരിയാത്തുംപാറ റബ്ബർ ഉത്‌പാദക സംഘത്തിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച കല്ലാനോട്

മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച കേസ്; രണ്ട്‌ യുവാക്കൾ റിമാൻഡിൽ

മേപ്പയ്യൂർ: മേപ്പയ്യൂർ അങ്ങാടിയിൽ ഡ്യൂട്ടി നോക്കിയിരുന്ന ഹോംഗാർഡ് കരുണാകരനെ ആക്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കവേ പോലീസിന് നേരെ പ്രകോപിതരായി പ്രതികൾ. എസ്.ഐ. പ്രകാശനെയും സംഘത്തെയുമാണ് യുവാക്കൾ ആക്രമിച്ചത്. മേപ്പയ്യൂർ കായലാട് കുറത്തിമാവുള്ളതിൽ നിസാമുദ്ദീൻ (38), വടകര പഴങ്കാവ് വരിക്കോടി വിജീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നാലിനാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പയ്യോളി

മേപ്പയ്യൂരില്‍ ഇനി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം; സജ്ജം പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം ഒരുക്കുന്ന സജ്ജം എന്ന പദ്ധതിക്ക് നാളെ തുടക്കമാകും. പൊതു വൈഫൈ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ തൊഴില്‍, വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. മേപ്പയ്യൂര്‍ ടി.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനാകും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

തിരുവോണനാളില്‍ ഓണക്കോടികള്‍ വിതരണം ചെയ്ത് മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖല

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖലക്ക് കീഴിലെ 22 യൂണിറ്റുകളിലെ ഓണക്കോടികള്‍ വിതരണം ചെയ്തു. 145 പേര്‍ക്കാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്. ഏ.സി അനൂപ് കൊഴക്കല്ലൂര്‍ ഈസ്റ്റ് യൂണിറ്റ് ഭാരവാഹി എം.ടി സുരേഷിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുരക്ഷാ ഭാരവാഹികളായ എന്‍.രാമദാസ്, എം.പി കുഞ്ഞമ്മദ്, കെ.സത്യന്‍ മാസ്റ്റര്‍, എം.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍

മേപ്പയ്യൂര്‍ പട്ടോറുക്കല്‍ ലീല അന്തരിച്ചു

മേപ്പയ്യൂര്‍: പട്ടോറുക്കല്‍ ലീല അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റേയും, മാണിക്കത്തിന്റേയും മകളാണ്. ഭര്‍ത്താവ് വിശ്വന്‍ മന്ദന്‍കാവ്. വിനീത, ലിനിത എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുഭാഷ് കായണ്ണ, അജിത്ത് കാരയാട്, സഹോദരങ്ങള്‍: ദാമോദരന്‍, പത്മിനി, നിര്‍മ്മല, ശോഭ, ഗീത, സുരേഷ്

കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ.ചോയിയുടെ ഭാര്യ വണ്ണാന കണ്ടിചിരുത അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ.ചോയിയുടെ ഭാര്യ വണ്ണാന കണ്ടിചിരുത അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. മാണിക്യം, കല്ല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ, ഷീബ, പരേതയായ ചന്ദ്രിക എന്നിവര്‍ മക്കളാണ്. മരുമക്കൾ: പരേതനായ നാരായണൻ (എളമ്പിലാട്) പരേതനായ കുമാരൻ (തച്ചൻകുന്ന്) ഉഷ (കുഴൂർ) കേളപ്പൻ (കൊഴുക്കല്ലൂർ) രവീന്ദ്രൻ (ചെറുവണ്ണൂർ) ബാലൻ (മേപ്പയ്യൂർ) രാമചന്ദ്രൻ (കീഴ്പ്പയ്യൂർ).

error: Content is protected !!