Category: മേപ്പയ്യൂര്‍

Total 1172 Posts

‘സജ്ജം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: പഞ്ചായത്തില്‍ ‘സജ്ജം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. മേപ്പയൂര്‍ പഞ്ചായത്തിലെ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ സ്ഥാപിച്ച വൈഫൈ കേന്ദ്രത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മേപ്പയ്യൂരില്‍ സജ്ജം പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്തത്.

ചക്കിട്ടപ്പാറയില്‍ എസ്റ്റേറ്റ്മുക്ക്-റിസര്‍വോയര്‍ റോഡ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടിലെ എസ്റ്റേറ്റ്മുക്ക്- റിസര്‍വോയര്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബിന്ദു വല്‍ത്സന്‍ അധ്യക്ഷയായിരുന്നു. ഇ.എ ജയിംസ്, ജയേഷ് കുമാര്‍, സുബിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷംകൊണ്ടാണ് റോഡ്

ചെറുവണ്ണൂരില്‍ കിണര്‍ വെള്ളം തിളച്ച് മറിയുന്നു; പ്രതിഭാസത്തിന്റെ കാരണമറിയാതെ ആശങ്കയിലായി വീട്ടുകാരും നാട്ടുകാരും, വീഡിയോ കാണാം

ചെറുവണ്ണൂര്‍: കിണര്‍ വെള്ളം തിളച്ച് മറിയുന്ന പ്രതിഭാസം കണ്ട് അമ്പരന്ന് ചെറുവണ്ണൂര്‍ നിവാസികള്‍. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൂവന്‍ കുന്നുമ്മേല്‍ ആബിദയുടെ കിണറിലെ വെള്ളമാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തിളച്ച് മറിയാന്‍ തുടങ്ങിയത്. പ്രതിഭാസത്തെ തുടര്‍ന്ന് കിണറിലെ വെള്ളം സമയം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ന് രാവിലെ കിണറില്‍ നിന്നും വലിയ

മേപ്പയ്യൂര്‍ വലിയ പറമ്പില്‍ കണാരന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വടക്കെ തിരുവോത്ത് കുന്നുമ്മല്‍ താമസിക്കും വലിയ പറമ്പില്‍ കണാരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ നാരായണി. മക്കള്‍: വസന്ത, ബാലകൃഷ്ണന്‍ (സി.പി.ഐ.എം ഇ ആര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), കമല. മരുമക്കള്‍: ഷനിത ചേനോളി, ഹരീന്ദ്രന്‍ തൃശ്ശൂര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, മാത.

കീഴരിയൂരിൽ അക്കൗണ്ട് നമ്പര്‍ മാറ്റി നല്‍കി പണം തട്ടാന്‍ ശ്രമം; ചികിത്സാ സഹായ കമ്മിറ്റി പരാതി നല്‍കി; തട്ടിപ്പിനായി പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് പേരാമ്പ്ര ന്യൂസിന്

സ്വന്തം ലേഖകന്‍ മേപ്പയ്യൂര്‍: ഗുരുതരമായ വൃക്കരോഗം ബാധിച്ച യുവതിക്കായുള്ള ചികിത്സാ സഹായത്തിന്റെ പേരില്‍ അക്കൗണ്ട് നമ്പര്‍ മാറ്റി പണം തട്ടാന്‍ ശ്രമം. കീഴരിയൂര്‍ സ്വദേശിനിയായ ഗോപികയുടെ (32) വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമിച്ച നടേരി ഓടക്കല്‍ വീട്ടില്‍ ഫെബിന് എതിരെ ഗോപികാ

ആറ് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ്‌സോണില്‍: ഇവിടങ്ങളില്‍ യാത്രാവിലക്ക്; മേപ്പയ്യൂരില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആറുവാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുള്‍പ്പെടെ 332 കോവിഡ് പോസിറ്റീവുകളാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്. മേപ്പയ്യൂര്‍ ടൗണ്‍ (വാര്‍ഡ് എട്ട്), മേപ്പയ്യൂര്‍ (വാര്‍ഡ് മൂന്ന്) കായലാട് (വാര്‍ഡ് ഏഴ്) ചങ്ങരംവെള്ളി (വാര്‍ഡ് ആറ്), നരക്കോട്

” വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണമാണിത്, സ്വീകരിക്കുക” തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിക്ക് നഷ്ടപ്പെട്ട ആഭരണം 9 വർഷങ്ങൾക്കു ശേഷം തിരിച്ചു നൽകി കള്ളന്റെ മഹാമനസ്കത, വിശ്വസിക്കാനാവാതെ റസാഖും കുടുംബവും

തുറയൂര്‍: ‘കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ നിങ്ങളുടെ വീട്ടില്‍നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം…’ ഒരു മോഷ്ടാവിന്റെ കത്തിലെ വരികളാണിവ. തുറയൂര്‍ ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാര്‍ക്കാണ് കത്തും നഷ്ടപ്പെട്ട ഏഴരപ്പവന്റെ മാലയും ഒമ്പതുവര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയത്. റസാഖിന്റെ ഭാര്യ ബുഷ്‌റയുടെ മാല കാണാതാവുന്നത് 2012-ലാണ്. ഒരിക്കല്‍

ഗ്രാമീണ ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളറിയാം; വരൂ നെല്യാടി പുഴയോരത്തേക്ക്, ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് ഇവിടെ കളമൊരുങ്ങുന്നു, നെല്യാടിപ്പുഴയോര കാഴ്ചകള്‍ അടുത്തറിയാം (ചിത്രങ്ങൾ)

മേപ്പയ്യൂര്‍: ‘ഗ്രാമങ്ങളെ തൊട്ടറിയാം’ എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴയുടെ ഭാഗമായുളള നെല്യാടി പുഴയോരം കേന്ദ്രമാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് കളമൊരുങ്ങുന്നു. ഗ്രാമീണ ജീവിതം തൊട്ടറിയുന്നതിനവും,സാംസ്‌ക്കാരിക വൈവിധ്യം മനസ്സിലാക്കുന്നതിനും, ഗ്രാമ ഭംഗി ആസ്വദിക്കാനും നെല്യാടി പുഴയോരവും സമീപ ദേശങ്ങളും ധാരാളം. ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നെല്യാടിപ്പുഴയ്ക്ക് അനന്ത സാധ്യതകളാണുളളത്. ഇത് സംബന്ധിച്ച് പുളിയഞ്ചേരി യംങ്ങ് ടൈഗേഴ്‌സ് കലാ

കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചാല്‍ കാലം മാപ്പു തരില്ലെന്ന് ജനതാദള്‍ (എസ്) നേതാവ് കൊടക്കാട്ട് ശ്രീനിവാസന്‍

തുറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചാല്‍ കാലം മാപ്പു തരില്ലെന്ന ജനതാദള്‍ (സെക്കുലര്‍) നേതാവ് കൊടക്കാട്ട് ശ്രീനിവാസന്‍ പറഞ്ഞു. ജനതാദള്‍ (എസ്) തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ധീര ദേശാഭിമാനികളായ മലബാര്‍ സമര പോരാളികളെ തമസ്‌ക്കരിക്കാനുള്ള ശ്രമം

മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് എം.എസ്.എഫ്

മേപ്പയ്യൂര്‍: കൊവിഡ് വാക്‌സിന്‍ ലഭ്യതയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും, ഇവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്തിന് നിവേദനം നല്‍കി. മേപ്പയ്യൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ഇവരെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്

error: Content is protected !!