Category: മേപ്പയ്യൂര്‍
‘ജില്ലാ കലകടർ അടിയന്തിരമായി ഇടപെടണം’; കീഴരിയൂർ തങ്കമല ക്വാറി ഖനനത്തിനെതിരെ ബിജെപി
മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായി കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഖനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി. ജില്ലാകലക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊളളണമെന്ന് ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്വാറിയിൽ രാപ്പകൽ ഭേദമില്ലാതെയാണ് ഇപ്പോൾ ഖനനം നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇലക്ട്രിക് ഡിറ്റണേറ്റർ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്
മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.
മഴപെയ്തതോടെ ദുരിതമൊഴിയാതെ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍
മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ
അനുഗ്രഹയുടെ ആഗ്രഹം സഫലമായി, പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസിന്റെ വളയം അവളുടെ കൈകളില്‍ ഭദ്രം; അഭിനന്ദനങ്ങള്‍ നേര്‍ന്ന് നാട്ടുകാരും ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയും
പേരാമ്പ്ര: ഏറെ നാളത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. അച്ഛന്റെ കൈ പിടിച്ച് ബസ്സില്‍ കയറിയിരുന്ന കാലം മുതലേ അവള്‍ സ്വപ്‌നം കണ്ട ഡ്രൈവര്‍ സീറ്റ് ഇന്ന് അവള്‍ക്കു സ്വന്തമായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം
പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക്, മേപ്പയ്യൂരിൽ യാത്രയയപ്പ് നൽകി
മേപ്പയ്യൂർ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സനാഹുള്ളാ തങ്ങൾ ഹജ്ജ് സന്ദേശം നൽകി. യോഗത്തിൽ എം.എം അഷറഫ് അധ്യക്ഷനായി. എ.വി അബ്ദുള്ള, എം.കെ
വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ
മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍
‘സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരം’; മേപ്പയ്യൂരില്‍ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ഏകദിന പ്രവര്‍ത്തന ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പ്രസ്താവിച്ചു. സമൂഹത്തില്‍ സാമൂഹ്യമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിഷയങ്ങളെ കൃത്യമായി ഉയര്‍ത്തിക്കൊണ്ട് വരുവാനും സ്ത്രീകള്‍ക്കിടയില്‍ സംഘാടനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുവാനും മുസ്ലിം ലീഗിന്റെ വനിതാ വിഭാഗം ഏറ്റവും ശ്രദ്ദേയമായി പ്രവര്‍ത്തിച്ചു വരികയാണെന്നും കേരളത്തിലെ ഏറ്റവും വലിയ
ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ്
വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു
കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറി സരോവരം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി ശിങ്കാരിമേളം പരിശീലിച്ച 16 ഓളം സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്. പഞ്ചായത്തംഗം വി.പി.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.സത്യന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ സൂചകമായി നാട്ടുകാര്‍ പായ വിതരണം നടത്തി.