Category: മേപ്പയ്യൂര്‍
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്.ടി.യു
മേപ്പയ്യൂര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. നിയോജകമണ്ഡലം എസ്.ടി.യു വൈസ് പ്രസിഡന്റ് തെനങ്കാലില്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ.വി മുനീര്‍ അധ്യക്ഷനായി. ടി. ഇബ്രാഹിം, ഒ.എം റസാഖ്, ടി. റസാഖ്, കെ. കുഞ്ഞിരാമന്‍, എ.കെ. ലോഹിതാക്ഷന്‍, ഷാജി മൗലവി എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്- യോഗ്യതയും വിശദാംശങ്ങളും അറിയാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 01-01-2021ന് 18നും 30നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവുണ്ട്. യോഗ്യത: സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ ബിരുദവും
മേപ്പയ്യൂരിലെ കുട്ടമ്പാറോല്‍മുക്ക്-മീത്തലെ കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: കുട്ടമ്പാറോല്‍മുക്ക് – മീത്തലെ കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിലയം വിജയന്‍ അധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ റോഡിന് 457000 രൂപ ചെലവായി. 172 മീറ്റര്‍ വരുന്ന ഈ റോഡ് പൂര്‍ത്തിയായതോടെ പഞ്ചായത്തിലെ
ലഹരിമാഫിയകള്‍ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെയാണെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്
മേപ്പയ്യൂര്‍: ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കപ്പെടുന്നത് കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണെന്നും ഇതിന് പിന്നില്‍ മാഫിയകള്‍ക്ക് ഇരട്ട ലക്ഷ്യങ്ങളുണ്ടെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ് പറഞ്ഞു. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി മേപ്പയ്യൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിമുക്ത മേപ്പയ്യൂര്‍ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ ഇരകളായി കിട്ടിയാല്‍ ദീര്‍ഘകാല ഉപഭോക്താവിനെയാണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. ഇതോടൊപ്പം ലഹരി വില്‍പനയും
കീഴരിയൂരില്‍ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത് കുളത്തിലെറിഞ്ഞ നിലയിൽ; സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: കീഴരിയൂരിൽ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത് കുളത്തിലെറിഞ്ഞ നിലയിൽ. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി നടുവത്തൂർ പഞ്ഞാട്ട് സ്കൂളിനു സമീപം ഉയർത്തിയ കൊടിമരം രണ്ടു ദിവസം മുമ്പ് നശിപ്പിച്ചിരുന്നു. ഇതേ സ്ഥലത്ത് വീണ്ടുമുയർത്തിയ കൊടിമരമാണ് പിഴുതെടുത്ത് കുളത്തിലിട്ടത്. തൊട്ടടുത്ത പഞ്ഞാട്ടുകുളത്തിലാണ് കൊടിമരം കണ്ടത്. സംഭവത്തിൽ ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം
മേപ്പയ്യൂരില്‍ ഒക്ടോബര്‍ ഏഴിന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്: പതിനെട്ട് വയസിന് മുകളിലുള്ള ആദ്യഡോസ് എടുക്കാത്ത മുഴുവന്‍പേരും പങ്കെടുക്കണമെന്ന് നിര്‍ദേശം
മേപ്പയ്യൂര്‍: പതിനെട്ടു വയസിന് മുകളില്‍ പ്രായമുളള ആദ്യ ഡോസ് എടുക്കാത്ത മുഴുവനാളുകള്‍ക്കുമായി മേപ്പയ്യൂരില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്. ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച മേപ്പയ്യൂര്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ ക്യാമ്പ് തുടരും. ഇതുവരെ വാക്‌സിനെടുക്കാത്ത മുഴുവന്‍ ആളുകള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നൂറിനുമുകളില്‍ ആക്ടീവ് കോവിഡ് കേസുകള്‍: ഏറ്റവുമധികം കേസുകള്‍ എടത്തില്‍ മുക്കില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ കോവിഡ് കേസുകള്‍ നൂറിനു മുകളിലെത്തി. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം 104 ആക്ടീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ് ഏറ്റവുമധികം കേസുകളുള്ളത്. 13 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. ആറാം വാര്‍ഡായ ചങ്ങരംവെള്ളിയും പതിമൂന്നാം വാര്‍ഡായ മരുതേരിപ്പറമ്പിലും 12 വീതം കേസുകളും പാവട്ടുകണ്ടി മുക്കില്‍ (15ാം വാര്‍ഡ്) 11 കേസുകളും നിലവിലുണ്ട്. കഴിഞ്ഞ
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴ് മുതല്‍; ആഘോഷ പരിപാടികൾ ഇങ്ങനെ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ നടക്കും. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെയാണ് നവരാത്രി ആഘോഷം നടക്കുക. പ്രസാദ ഊട്ടും കലാപരിപാടികളും ഉണ്ടാകില്ല. ഗജരാജന്‍ ചിറക്കല്‍ കാളിദാസന്റെ അകമ്പടിയോടെ എല്ലാ ദിവസവും മൂന്ന് നേരം കാഴ്ചശീവേലി ഉണ്ടാകും. ശീവേലി എഴുന്നള്ളിപ്പിന് കടമേരി
പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം; കീഴരിയൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
മേപ്പയ്യൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. യു.പിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ്
ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍