Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂരില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് പി.ഇ.സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. വി.എല്‍.പി മഞ്ഞക്കുളം സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പി. ഗോവിന്ദന്‍ മാസ്റ്റര്‍ (മേലടി എ.ഇ.ഒ), വി. അനുരാജ് (മേലടി ബി.പി സി )

നീറ്റ് പരീക്ഷ എഴുതാന്‍ ഫോട്ടോ ഇല്ല; നിസഹായരായ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാര്‍. പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ഫോട്ടോ ഇല്ലാതിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊലീസിന്റെ ഇടപെടലില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ കുറുവങ്ങാട് മര്‍കസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ നാല് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് സഹായിച്ചത്. ഈ നാല് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ ഇല്ലാതെയാണ് പരീക്ഷയ്ക്ക്

മേപ്പയ്യൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍; വാർഡുകളും നിയന്ത്രണങ്ങളും വിശദമായി അറിയാം

മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ പന്ത്രണ്ടും ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാല്‍പ്പതിന് മുകളിലാണ് മേപ്പയ്യൂരിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 55 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നരക്കോട്-കുരുടിമുക്ക് റോഡിലെ നെല്‍പ്പാടത്ത് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി അയല്‍സഭ

മേപ്പയൂര്‍: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നരക്കോട് നാഗത്തിങ്കല്‍ അയല്‍സഭ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതില്‍ അയല്‍സഭ ശക്തമായി പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ ലോറിയില്‍ മാലിന്യം തള്ളിയത്. ഇതിനെതിരെ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപവാസികള്‍ അസഹ്യമായ ദുര്‍ഗന്ധവും ജലമലിനീകരണവും പകര്‍ച്ചവ്യാധി ഭീഷണിയും കാരണം ഭീതിയിലാണ്. നിടുമ്പൊയില്‍ ഭാഗത്തുകൂടി ഒഴുകുന്ന നടേരി തോടിലേയ്ക്കും സമീപത്തെ വയലിലേയ്ക്കും

തുറയൂരിലെ ബാബുവിന്റെ വീട്ടില്‍ വിരുന്നെത്തി ചൂളന്‍ എരണ്ടയും കുട്ട്യോളും; അറിയാം ചൂളന്‍ എരണ്ടയുടെ സവിശേഷതകള്‍

തുറയൂര്‍: തുറയൂരില്‍ വിരുന്നെത്തിയിരിക്കുകയാണ് ലെസര്‍ വിസ്റ്റിലിങ് ഡക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ചൂളന്‍ എരണ്ടയും മക്കളും. തിരിക്കോട്ട് താഴ ബാബുവിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ചൂളന്‍ എരണ്ടയും ഏഴ് കുഞ്ഞുങ്ങളും വിരുന്നെത്തിയത്. വൈകീട്ടോടെ ഇവരെ തേടി മറ്റു മൂന്ന് വലിയ എരണ്ടകള്‍ കൂടി തെങ്ങിനുമുകളിലെത്തി. ഇവ വളരെ ഉയത്തില്‍ പറന്നാണ് എത്തിയതെന്ന് ബാബു പറഞ്ഞു. ശനിയാഴ്ച പുലരുംമുമ്പെ

മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി (വീഡിയോ)

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി. മൊയ്തീന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലില്‍ മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ടത് ഇന്ന് രാവിലെയാണ്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ നോക്കിയപ്പോഴാണ് വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്. ഈ മാലിന്യം ഒഴുകി സമീപത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

മേപ്പയ്യൂരില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ: ഇന്ന് സ്ഥിരീകരിച്ചത് 55 പേര്‍ക്ക്

മേപ്പയ്യൂര്‍: പഞ്ചായത്തില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ. 55 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ടു ചെയ്ത പഞ്ചായത്തും മേപ്പയ്യൂരാണ്. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണിലാണ്. നരക്കോട്, വിളയാട്ടൂര്‍, കായലാട്, മേപ്പയ്യൂര്‍ ടൗണ്‍, ചങ്ങരംവെള്ളി എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. കോഴിക്കോട് ജില്ലയില്‍ 2057 കോവിഡ് കേസുകളാണ് ഇന്ന്

കോഴിക്കോട് കൂട്ടബലാത്സംഗം: ചേവരമ്പലത്തെ ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത; ഒരുമാസത്തിനിടെ മുറിയെടുത്തത് വിദ്യാര്‍ഥികളടക്കം നൂറോളം പേര്‍

കോഴിക്കോട്: കൂട്ടബലാത്സംഗം നടന്ന കോഴിക്കോട് ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റ് പൊലീസ് അടച്ചുപൂട്ടി. ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടാണ് നടപടി. പ്രതികളുമായി തെളിവെടുപ്പിന് ഫ്‌ളാറ്റിലെത്തിയ പൊലീസ് അവിടുത്തെ രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഒരുമാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതില്‍ വിദ്യാര്‍ഥികളടക്കമുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഫ്‌ളാറ്റ് അടച്ചുപൂട്ടിയത്. കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍

കേരളത്തിന് മാതൃകയായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ സജ്ജം പദ്ധതി: പൂര്‍ത്തിയാക്കിയത് 62 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍

മേപ്പയ്യൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ‘സജ്ജം’ പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പുവരുത്തുന്ന പൊതു വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ പഞ്ചായത്ത് എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി

മഴ വന്നാല്‍ റോഡ് തോടാകും; മേപ്പയ്യൂര്‍ അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍

മേപ്പയ്യൂര്‍: അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴ പെയ്താല്‍ റോഡും തോടും ഒന്നാകും. പിന്നെ റോഡിലൂടെ നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ട് നിറഞ്ഞ് ദുരിത വഴിയാകുന്നു. ജനകീയ ഇടപെടലുകളെ തുടര്‍ന്ന് അത്തിക്കോട്ട് പാലം മുതല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് പാസായെങ്കിലും പണി നടന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേപ്പയ്യൂര്‍

error: Content is protected !!