Category: മേപ്പയ്യൂര്‍

Total 1172 Posts

മുസ്ലിം ലീഗ് പ്രതിസന്ധികളെ അതിജയിച്ച പ്രസ്ഥാനമാണെന്ന് ടി.മൊയ്തീന്‍ കോയ

തുറയൂര്‍: രൂപീകരണ കാലം മുതല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും, അവയൊക്കെ അതിജയിച്ചു കൊണ്ടാണ് പാര്‍ട്ടി വളര്‍ന്നതെന്നും ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍ കോയ. മതേതര സമൂഹത്തില്‍ നിലപാടുകള്‍ കൊണ്ട് വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമെന്ന നിലയ്ക്ക് പാര്‍ട്ടി ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുറയൂര്‍ എടത്തും താഴയില്‍ മുസ്ലിം

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: സര്‍വ്വശിക്ഷ കേരള മേലടി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ഞക്കുളം വി.പി കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്ററിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ ലഭ്യമാകും. സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത്

കീഴരിയൂരില്‍ കൊവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രവര്‍ത്തകരെ ആദരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തില്‍ കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചു. പഞ്ചായത്തില്‍ കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആര്‍ആര്‍ടി വളന്റിയര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം സുനില്‍

മുസ്ലിം യൂത്ത് ലീഗിന്റെ അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: സംഘടനാ പ്രവര്‍ത്തനം ശാഖാ തലത്തില്‍ ശാക്തീകരിക്കുന്നതിന് വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്‌കരിക്കുന്ന അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ശാഖയില്‍ തുടക്കമായി. പത്ത് പഞ്ചായത്തുകളിലെ നൂറ് ശാഖകളില്‍ രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ഉണ്ടാക്കേണ്ട മുന്നേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നേതൃ സ്മൃതിയും ലഹരിക്കെതിരെയും

കീഴരിയൂര്‍-തുറയൂര്‍-പൊടിയാടി റോഡിന്റെ പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപ അനുവദിച്ചു

മേപ്പയ്യൂര്‍: കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂര്‍-തുറയൂര്‍-പൊടിയാടി റോഡിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി 61.8 ലക്ഷം രൂപയുടെ ഭരണാനുമതി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പാണ് റോഡിന്റെ പുരുദ്ധാരണത്തിന് തുക അനുവദിച്ചത്. പ്രസ്തുത റോഡിലെ നടക്കല്‍ മുറിനടക്കല്‍ പാലങ്ങള്‍ക്ക് അനുവദിച്ച എട്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുകയാണൈന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. അകാലപ്പുഴയുടെ തീരത്തുകൂടെയാണ്

കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിനെ കരവിരുതിലൂടെ മനോഹരമാക്കിയ കളത്തിങ്കല്‍ ബാബുവിനെ ആദരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിനെ ശില്‍പ്പകലയിലും, ചിത്രകലയിലുമുള്ള കരവിരുതിലൂടെ മനോഹരമാക്കി മേപ്പയ്യൂര്‍ സ്വദേശി കളത്തിങ്കല്‍ ബാബു. സ്‌കൂളിന്റെ ചുമരുകളില്‍ കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും മുറ്റത്ത് മരങ്ങളും കിളികളും പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍ കുളവുമാണ് ബാബു തന്റെ കരവിരുതിലൂടെ ഒരുക്കിയത്. കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ബാബുവിനെ ആദരിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍

കീഴരിയൂരില്‍ കിണറ്റില്‍ ചാടിയ ആടിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

മേപ്പയ്യൂര്‍: കീഴരിയൂരില്‍ കിണറ്റില്‍ ചാടിയ ആടിനെ രക്ഷപ്പെടുത്തി. പൂവംകുഴിതാഴെ കുഞ്ഞിമൊയ്തീന്റെ വീട്ടിലെ ആടാണ് വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയത്. ഫയര്‍ ഫോഴ്‌സിന്റെ കൊയിലാണ്ടി യൂണിറ്റില്‍ നിന്നുള്ള സംഘമെത്തിയാണ് ആടിനെ കരയ്‌ക്കെത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബാബു വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.   ഫയര്‍ ഫോഴ്‌സ് സംഘം എത്തുമ്പോള്‍

ഇന്ധന വിലവര്‍ദ്ധനവില്‍ സി.പി.എം സമരം അപഹാസ്യമെന്ന് സി.പി.എ അസീസ്

  മേപ്പയ്യൂര്‍: പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പഞ്ചാബ്,തമിഴ്‌നാട്,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പെട്രോളിന് അധികനികുതി വേണ്ടെന്നു വെക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ കേരളത്തില്‍ അതിന് തയ്യാറാകാതെ സമരം ചെയ്യുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞു ഇന്ധന വിലകുറയ്ക്കാത്ത കേരള സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. ഇന്ധനനികുതി കുറയ്ക്കുക,കേന്ദ്ര-കേരള സര്‍ക്കാരുകളുടെ

മേപ്പയ്യൂരിലെ ചാലില്‍ മുക്ക്-കോങ്കോട്ട് മുക്ക് റോഡ് യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം നിര്‍വ്വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ .ടി.രാജന്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലില്‍ മുക്ക്-കോങ്കോട്ട് മുക്ക് റോഡ് യാഥാര്‍ത്ഥ്യമായി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്തറോഡിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ .ടി.രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി.രമ്യ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന , കെ.ദാമോദരന്‍,

മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനത്തിനായി വാക്-ഇന്‍ ഇന്റര്‍വ്യൂ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനായി വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 12 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ നടക്കുക. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ നവംബര്‍ 11 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!