Category: മേപ്പയ്യൂര്‍

Total 1177 Posts

ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സിനായി മേപ്പയ്യൂരില്‍ മുസ്‌ലിം ലീഗിന്റെ ആക്രി ചലഞ്ച്; സമാഹരിച്ചത് ഒരുലക്ഷത്തിലധികം രൂപ

മേപ്പയ്യൂര്‍: മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പുറത്തിറക്കുന്ന ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സിന് ഫണ്ട് സ്വരൂപണാവശ്യാര്‍ത്ഥം ആക്രി ചലഞ്ച് നടത്തി മുസ്‌ലിം യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആക്രി ശേഖരിച്ച് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്. ആക്രി സ്വരൂപണത്തിലൂടെ സമാഹരിച്ച സംഖ്യ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്

‘കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കി’; തുടർച്ചയായ മഴയിൽ വെള്ളം കെട്ടി നിന്ന് വാഴ കൃഷി നശിക്കുന്നു; ചെറുവണ്ണൂരിലെ കർഷകർ പ്രതിസന്ധിയിൽ

പേരാമ്പ്ര: പേമാരിക്ക് താത്ക്കാലിക ശമനമായെങ്കിലും ഇനിയെന്തെന്ന ചോദ്യ ചിഹ്നമാണ് ചെറുവണ്ണൂരില കർഷകരുടെ മുന്നിലുള്ളത്. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വാഴകൃഷി വ്യാപകമായി നശിക്കുന്നത്. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്. നിലവിൽ വെള്ളമിറങ്ങിയെങ്കിലും ഒരാഴ്ചയോളം വെള്ളം നിന്നതിനെ തുടർന്ന് വേര് ചീഞ്ഞ് വാഴകളെല്ലാം പഴുത്ത് കരിഞ്ഞുണങ്ങുകയാണ്.

ഇവാന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ മേപ്പയ്യൂരിലെ സംയുക്ത ട്രേഡ് യൂനിയന്‍ കൈകോര്‍ത്തു; സമാഹരിച്ച ഫണ്ട് ഭാരവാഹികള്‍ക്ക് കൈമാറി

  മേപ്പയ്യൂര്‍: സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ സമാഹരിച്ച ഫണ്ട് കൈമാറി. യൂണിയന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി മുന്നൂറ്റിനാല്‍പ്പത് രൂപ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഇവാന്‍

‘ലഹരി വസ്തുക്കളോട് നോ പറയാം’ മേപ്പയൂരിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്

മേപ്പയ്യൂർ: വനിതാ ശിശു വികസന വകുപ്പിന്റെയും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.നിഷിത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ജമീല

മേപ്പയ്യൂര്‍ കൂനംവള്ളിയെ ദു:ഖത്തിലാഴ്ത്തി ഒരേ ദിവസം രണ്ട് യുവാക്കളുടെ മരണം

മേപ്പയ്യൂര്‍: കൂനവള്ളി രണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലായി ഉണ്ടായ യുവാക്കളുടെ മരണം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) മരിച്ച വാര്‍ത്തയറിഞ്ഞ് അടുത്ത മണിക്കൂറിനുള്ളില്‍ തന്നെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുന്നത്. രണ്ട് യുവാക്കളും നാട്ടില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന്

യുവാവിനെ കാണാതായത് ഒരുമാസം മുമ്പ്; മരണകാരണം അവ്യക്തം; മേപ്പയ്യൂരിലെ വടക്കേടത്ത് കണ്ടി ദീപക്കിന്റേ മരണത്തില്‍ ആശങ്ക വിട്ടൊഴിയാതെ നാട്ടുകാര്‍

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുമ്പോള്‍ മരണകാരണം എന്തെന്നറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും നടുക്കത്തിലായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്ത് വരികയായിരുന്ന ദീപക്ക് ഏതാണ്ട് ഒരുവര്‍ഷത്തോളമായി നാട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ല. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍

കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്. വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്

കീഴരിയൂര്‍ വടക്കുംമുറി പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയിലെ പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു. 21 വയസായിരുന്നു. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: പരേതയായ പ്രേമ. സഹോദരങ്ങള്‍: സന്ദീപ്, ആദിഷ്.  

സി.പി. അബ്ദുല്ലയെ അനുസ്മരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി; കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയ്ക്കുവേണ്ടി പുസ്തക പയറ്റും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും നന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായിരുന്ന സി.പി. അബ്ദുല്ല അനുസ്മരണവും കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ആവശ്യാര്‍ത്ഥം ‘പുസ്തക പയറ്റും’ സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ

കീഴ്പ്പയ്യൂരിൽ കനത്ത മഴയിലും കാറ്റിലും വീടിന്റെ കക്കൂസിന് മുകളില്‍ തെങ്ങ് വീണു; വീട്ടുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  കീഴ്പ്പയ്യൂര്‍: കനത്ത മഴയും കാറ്റും കീഴ്പ്പയ്യൂര്‍ പ്രദേശത്ത് വ്യാപക നാശം. വിവിധ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കീഴ്പ്പയ്യൂര്‍ കിഴക്യാടത്ത് ശശിയുടെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടിന്റെ കക്കൂസ് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുടമസ്ഥന്‍ കക്കൂസിലുള്ളപ്പോഴാണ് രണ്ട് തെങ്ങും മറ്റ് മരങ്ങളും കൂട്ടത്തോടെ കടപുഴകി വീണത്. എന്നാല്‍ ഉടമസ്ഥന്‍ ചെറിയ പരുക്കുകളോടെ

error: Content is protected !!