Category: മേപ്പയ്യൂര്‍

Total 1171 Posts

കോഴിക്കോട്ടെ സിപിഐയെ ഇനി മേപ്പയ്യൂരുകാരുടെ ബാലന്‍ മാഷ് നയിക്കും: ജില്ലാ സെക്രട്ടറിയായി കെ.കെ.ബാലന്‍

മേപ്പയ്യൂർ: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മേപ്പയ്യൂർ സ്വ​ദേശി. കെ.കെ ബാലനെയാണ് ജില്ലാ സെക്രട്ടറിയായി ഫറോക്കിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. 39 അംഗ ജില്ലാ കൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ആദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. എ.ഐ.വൈ.എഫ്

‘പെെപ്പിലൂടെ ഇനി അവർക്ക് കുടിവെള്ളമെത്തും’; അര്‍ഹരായ വീടുകളിലെല്ലാം കുടിവെള്ള കണക്ഷന്‍ നൽകി ‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി മാറി തുറയൂര്‍

തുറയൂര്‍: സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ‘ഹര്‍ ഘര്‍ ജല്‍’ പ്രഖ്യാപനം വിശേഷാല്‍ ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. കേന്ദ്ര ജലശക്തി

വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ? മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഒഴിവുണ്ട്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. വൊക്കേഷണല്‍ ടീച്ചര്‍( അഗ്രികള്‍ച്ചര്‍) വിഭാഗത്തിലാണ് ഒഴിവ്. താല്‍ക്കാലികമായാണ് നിയമനം. ആഗസ്റ്റ് 27ന് ശനിയാഴ്ചയാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. summary: meppayyur GVHSS, VHSE teacher vacancy

ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിയുടെ ആടുകള്‍ക്കിനി ഹൈടെക് കൂട്ടില്‍ സുരക്ഷിത താമസം; ഒരു ലക്ഷം രൂപ ചെലവഴിച്ച്‌ കൂട് നിര്‍മ്മിച്ചു നല്‍കി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മേപ്പയ്യൂര്‍: പൊളിഞ്ഞുവീഴാറായ മരക്കൂടില്‍ കഴിഞ്ഞിരുന്ന ആടുകള്‍ക്ക് ഇനി ഹൈടെക് കൂട്ടില്‍ സുരക്ഷിതരായി കഴിയാം. പത്തു വര്‍ഷത്തിലധികമായി ആട് കൃഷി ഉപജീവന മാര്‍ഗമാക്കിയ ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിക്കാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട് നിര്‍മ്മിച്ച് നല്‍കിയത്. അടച്ചുറപ്പുള്ള കൂടില്ലാത്തതിനാല്‍ ആടു കൃഷി പ്രതിസന്ധിയിലാതോടെയാണ് സഹപ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ സഹായത്തോടെ

വിദ്യാര്‍ഥികള്‍ വായിച്ചുവളരട്ടെ; വി.ഇ.എം.യു.പി സ്‌കൂളില്‍ ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് തുടക്കമായി

മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊണ്ടുവന്ന ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് മഞ്ഞക്കുളത്ത് തുടക്കമായി. മഞ്ഞക്കുളം വി.പി.കൃഷ്ണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും വി.ഇ.എം.യു.പി.സ്‌ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വി.ഇ.എം.യു.പി സ്‌ക്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.എ.സുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.രതീഷ് അധ്യക്ഷനായി.

ഇനി നാട്ടിലെ മഴയുടെ അളവും കാറ്റിന്റെ വേഗവും അതിവേഗം അറിയാം; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

മേപ്പയ്യൂര്‍: പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനി മേപ്പയ്യൂരിലും. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജ്യോഗ്രഫി പഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാന്‍ ജ്യോഗ്രഫി വിഷയമുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ്

കൗതുകമുണർത്തി കാർഷിക ഉപകരണങ്ങളുടെ പ്രദർശനം; കർഷകർക്ക് ആദരവുമായി കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്തംഗം സറീന ഒളോറ പരിപാടി ഉദ്ഘാടനം ചെയ്തു.   ഇ.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ കണ്ടംകുന്നുമ്മൽ ഗോപാലൻ, മികച്ച പച്ചക്കറി കർഷകനായ വണ്ണാനകണ്ടി രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാർഷിക ഉപകരണങ്ങളുടെ

പന്ത്രണ്ട് കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മേപ്പയ്യൂര്‍ തറോന്നക്കണ്ടി നാരായണി അന്തരിച്ചു

മേപ്പയ്യൂര്‍: ഇടത്തില്‍ താമസിക്കുന്ന തറോന്നക്കണ്ടി നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മകന്‍: രമേശന്‍ (ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മേപ്പയ്യൂര്‍). മരുമകള്‍: സുനിത എരവട്ടൂര്‍. സഹോദരങ്ങള്‍: ചിരുത, കല്യാണി, ലക്ഷ്മി, ശാന്ത, ചന്ദിക പരേതയായ അമ്മാളു.

ഇനി ചെങ്കൊടിക്ക് കീഴില്‍; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ജനതാദള്‍ ബന്ധം ഉപേക്ഷിച്ച് രണ്ട് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

മേപ്പയ്യൂര്‍: സൗത്ത് ലോക്കല്‍ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കൊഴുക്കല്ലൂരിലെ സി.പി.രതീഷും, ജനതാദള്‍ ജില്ലാ നേതാവ് മജീദ് കാവിലും സി.പി.എമ്മി ചേര്‍ന്നു. നരക്കോട് വച്ച് നടന്ന പി.കൃഷ്ണപിള്ള, ആര്‍. കണ്ണന്‍ മാസ്റ്റര്‍, പി കുഞ്ഞായന്‍ മാസ്റ്റര്‍ അനുസ്മരണ പൊതുയോഗത്തില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ.സുനില്‍ ചെമ്പതാക നല്‍കി സ്വീകരിച്ചു. കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!