Category: മേപ്പയ്യൂര്‍

Total 1171 Posts

തിരുവോണ ദിനം; ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനി സന്ദര്‍ശിച്ചു

കീഴരിയൂര്‍: തിരുവോണദിനത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനിയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തിരുവോണം പ്രമാണിച്ച് കോളനിവാസികളുടെ ക്ഷേമ വിവരങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു അദ്ദേഹം. എം.എം.രമേശന്‍ മാസ്റ്റര്‍, ഇ.എം മനോജ്, നെല്ലാടി ശിവാനന്ദന്‍, കെ.കെ സത്യന്‍, കെ.പി മാധവന്‍ എന്നിവരും പങ്കെടുത്തു.

വീടു കയറി കത്ത് കൈമാറി, വിറകിനും തേങ്ങയ്ക്കുമായി ഓടിയത് രാത്രിയിൽ; മേപ്പയ്യൂരിൽ ഡിവൈഎഫ്ഐയുടെ സ്നേഹസദ്യ ഉണ്ണാനെത്തിയത് നാലായിരത്തിലധികം പേർ

മേപ്പയ്യൂർ: സൗഹാർദ്ദത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ടിച്ച് അവർ സ്നേഹത്തിന്റെ സദ്യയൊരുക്കി, മഴ വില്ലനായെങ്കിലും മേപ്പയൂർ ടൗണിൽ ഡി.വെെ.എഫ്.ഐ ഒരുക്കിയ സദ്യയുണ്ണാനെത്തിയത് ആയിരങ്ങൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ മേപ്പയൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്യയൊരുക്കിയത്. ജാതി-മത ഭേദമന്യേ കേരളീയ ഉത്സവമായ ഓണത്തെ ഏവരും ചേർന്ന് നെഞ്ചേറ്റിയപ്പോൾ ബസ് സ്റ്റാൻഡിലെ താത്ക്കാലികായി ഒരുക്കിയ ഷെഡിലേക്ക് ജനപ്രവാഹമായിരുന്നു. കണ്ടും

ആർപ്പോ…ഇർർറോ… കുട്ടനാടിന്റെ ആർത്തിരമ്പം ഇങ്ങിവിടെ നമ്മുടെ അകലാപ്പുഴയിലും കേൾക്കാം; കൊടക്കാട്ടുമുറിയിലെ മലബാർ ജലോത്സവം സെപ്റ്റംബർ പത്തിന്, തുഴ പിടിക്കാൻ വനിതകളും

കൊയിലാണ്ടി: കുട്ടനാടൻ ജലോത്സവത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചുകൊണ്ട് മലബാർ ജലോത്സവത്തിനായി ഒരുങ്ങി അകലാപ്പുഴ. സെപ്റ്റംബർ പത്തിനാണ് അകലാപ്പുഴയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളങ്ങൾ കുതിച്ചുപായുക. വള്ളംകളി മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളാകെ. പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ്

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പേ വിഷബാധയ്‌ക്കെതിരെ വളര്‍ത്തുനായകള്‍ക്ക് കുത്തിവെയ്പ്പ്; സ്ഥലം, തിയ്യതി എന്നിവയറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായകള്‍ക്ക് പേ വിഷബാധയ്‌ക്കെതിരെ കുത്തിവെയ്പ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പേവിഷബാധ മരണങ്ങളും തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പഞ്ചായത്തിലെ വീടുകളില്‍ വളര്‍ത്തുന്ന മുഴുവന്‍ നായകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഇതെടുക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് സീനയര്‍ വെറ്റിനറി സര്‍ജന്‍ അറിയിച്ചു. കുത്തിവെയ്പ്പ് നടത്തുന്ന തിയ്യതി, സ്ഥങ്ങള്‍,

കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് തായാട്ട് കുങ്കര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നെല്ലോടന്‍ ചാല്‍ ഭഗവതി ക്ഷേത്ര കുടുംബാംഗവും പഴയ കാല സോഷ്യലിസ്റ്റുമായ തായാട്ട് കുങ്കര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട ആര്‍മി), അശോകന്‍ തായാട്ട് (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍), മരുമക്കള്‍: കമല, സുജിത (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍). സഹോദരന്‍: കുമാരന്‍.  

മേപ്പയ്യൂര്‍ ചോതയോത്ത് അംഗന്‍വാടിയിലെ കുട്ടികളിനി സുരക്ഷിതമായ കെട്ടിടത്തില്‍; പതിനാലരലക്ഷം രൂപ ചെലവഴിച്ച് പുതിയ ക്ലാസ്മുറി ഒരുക്കി

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ചോതയോത്ത് അംഗന്‍വാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്. പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷഫീഖ്

ഗുണമേന്മയുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കില്‍ മേപ്പയ്യൂരിലേക്ക് പോന്നോളൂ; ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ മേപ്പയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചന്ത നടക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ക്ക് പുറമെ വിലക്കുറവുള്ളതും ചന്തയുടെ ആകര്‍ഷണമാണ്. കര്‍ഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു.

ബസ് യാത്രക്കിടെ പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി

തുറയൂർ: പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. പയ്യോളി അങ്ങാടി മനാമയിലെ മൊയിതീന്റെ പതിനായിരം രൂപയും വിലപ്പെട്ട രേഖകളുമാണ് നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് അട്ടക്കുണ്ട് പാലത്തിൽ നിന്ന് വടകരയിലേക്കുള്ള ബസ് യാത്രക്കിടയിലാണ് സംഭവം. പഴ്സിൽ ഡ്രെെവിം​ഗ് ലെെസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, എടിഎം എന്നിവയും പണവുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം

ഈ ഓണത്തിനും അവർ പുത്തനുടുപ്പണിയും; പതിവു തെറ്റാതെ കിടപ്പുരോ​ഗികൾക്ക് ഓണക്കോടിയുമായി മേപ്പയ്യൂരിലെ സുരക്ഷ പാലിയേറ്റീവ് കെയർ

മേപ്പയ്യൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും അവർക്ക് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണക്കോടി നൽകും. മേപ്പയ്യൂർ സൗത്തിൽ സുരക്ഷ രൂപീകൃതമായ കഴിഞ്ഞ നാല് വർഷമായി രോ​ഗികൾക്ക് ഓണക്കോടി നൽകാറുണ്ട്. വിതരണത്തിനുള്ള ഓണക്കോടി വിവിധ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി കൊണ്ട് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ

കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ പരേതനായ ഏരത്തുകണ്ടി സൂപ്പിയുടെ ഭാര്യ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍മെമ്പറും, കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി ട്രഷററുമായ കണ്ണമ്പത്തുകണ്ടി അമ്മത് ഏക മകനാണ്. മരുമകള്‍ ജമീല തയ്യുള്ളതില്‍. സഹോദരങ്ങള്‍: കുഞ്ഞയിശ ചെറിയനല്ലൂര്‍(തിരുവള്ളൂര്‍), അബ്ദുറഹിമാന്‍ പട്ടേരിമണ്ണില്‍(മുയിപ്പോത്ത്), പരേതനായ പട്ടോനകണ്ടി മൊയ്തീന്‍(കീഴ്പ്പയ്യൂര്‍), കുഞ്ഞബ്ദുള്ള തിയ്യര്‍കണ്ടി(മേപ്പയ്യൂര്‍), കദീശ.

error: Content is protected !!