Category: മേപ്പയ്യൂര്‍

Total 1171 Posts

ലഹരിക്കെതിരെ കരംചേർത്ത് നിരനിരയായി നിന്നു; മേപ്പയ്യൂരിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, അണിനിരന്നത് ആയിരങ്ങൾ

മേപ്പയ്യൂർ: നാടിന്റെ ഭാവിക്കായി ലഹരി യെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ജനഐക്യത്തോടെ ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുനുഷ്യ ശൃഖല തീർത്തത്.

‘നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം’; മേപ്പയ്യൂരില്‍ പതിനായിരം പേരെ അണിനിരത്തി നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല

മേപ്പയ്യൂര്‍: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല തീര്‍ക്കും. പഞ്ചായത്തിലെ പതിനായിരം പേരെ അണിനിരത്തി കൂനംവള്ളിക്കാവ് മുതല്‍ കുയിമ്പിലുന്തുവരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള മനുഷ്യമഹാ ശൃംഖലയില്‍ ഓരോ കുടുംബങ്ങളും കണ്ണികളാവും. സംഘടനകളും സാമൂഹ്യ കൂട്ടായ്മകളും

ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട; കീഴരിയൂരിൽ അഗോനിബോറ നെല്ല് വിളയിച്ച് കർഷകർ

കീഴരിയൂർ: ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട. അഗോനിബോറ എന്ന നെല്ലിന്റെ അരിയും അല്‍പ്പം പച്ചവെള്ളവും ഒരു പാത്രവുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം നല്ല തുമ്പപ്പൂച്ചോറ് വിളമ്പാം. മാജിക്കല്ല, കീഴരിയൂരിലെ 25 സെന്റ് സ്ഥലത്താണ് അഗോനിബോറ വിജയകരമായി കൃഷി ചെയ്തത്. ശ്രീകാർഷിക സംഘത്തിൻ്റെ നേതൃത്വത്തിലാണ് പരീക്ഷണാർത്ഥം അഗോനിബോറ നെൽകൃഷി ചെയ്തത്. കൊയിലാണ്ടി സി.ഐ സുനിൽ കുമാർ,

മേപ്പയ്യൂരിൽ പതിനായിരം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല

മേപ്പയ്യൂർ: മേപ്പയ്യൂർ ഒരുങ്ങുകയാണ്, ലഹരിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കായി. പതിനായിരങ്ങൾ അണി നിറയ്‌ക്കുന്ന ചങ്ങലയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച യാത്ര പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു. സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്

രക്തപരിശോധനയും മരുന്ന് വിതരണവും; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി മേപ്പയ്യൂരില്‍ മെഡിക്കല്‍ ക്യാമ്പ്

മേപ്പയൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മേലടി ഐ.സി.ഡി.എസും സംയുക്തമായി ഗര്‍ഭിണികള്‍ കുട്ടികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ രക്ത പരിശോധന മരുന്നുവിതരണം എന്നിവ നടത്തി. ക്യാമ്പ് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിക്രം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സതീഷ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന എന്നിവര്‍ സംസാരിച്ചു. ഡോ.നജില വിലാസിനി

മേപ്പയ്യൂര്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവം; ഫണ്ട് ശേഖരണത്തിന് തുടക്കമായി

മേപ്പയ്യൂര്‍: മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവത്തിന്റെ ഫണ്ട് ഏറ്റുവാങ്ങി. മങ്ങാട്ടുമ്മല്‍ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തേങ്ങയേറും കളംപാട്ട് മഹോത്സവും ഡിസംബര്‍ 16, 17, 18 തിയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ഫണ്ട് ശേഖകരണ ഉദ്ഘാടനം സരസ ബാലന്‍ ഉത്സവാഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.കെ നാരായണന് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മറ്റി

മേപ്പയൂരില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കം; പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര്‍ കോഡില്‍ ഉള്‍പ്പെടുത്തി വിവരശേഖരണം നടത്തും

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റേയും കെല്‍ട്രോണിന്റെയും സഹകരണത്തോടെ ഹരിതകര്‍മ്മ സേന പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര്‍ കോഡില്‍ ഉള്‍പ്പെടുത്തി വാര്‍ഡു തല വിവരശേഖരണം നടത്തുന്ന

നൃത്തച്ചുവടുകളും താളമേളങ്ങളുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം; കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ നടന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സംഗീത സംവിധായകന്‍ ദിലീപ് എം.എസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു

വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. സഹോദരിമാര്‍: കുഞ്ഞാമിന, പാത്തുമ്മ.  

മേപ്പയ്യൂര്‍ ലീഗില്‍ ഭിന്നത രൂക്ഷം; എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണം നിര്‍ത്തിവെച്ചു, തര്‍ക്കം ഒന്‍പത് വര്‍ഷം മുന്‍പുള്ള കേസിന്റെ പേരില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണപരിപാടി നിര്‍ത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു. 2014ല്‍ മേപ്പയ്യൂര്‍ സലഫി കോളജിലെ നാല് ബസുകള്‍ കത്തിച്ച കേസില്‍ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അവരെ

error: Content is protected !!