Category: മേപ്പയ്യൂര്‍
പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്സോ കേസില്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന് (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മേപ്പയൂരില്‍ കലയുടെ ഉത്സവത്തിന് കൊടിയേറ്റം; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രചനാമത്സരങ്ങളോടെ ഇന്ന് തുടക്കം
മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കും ഇന്ന് രാവിലെ മുതൽ രചനാ മത്സരങ്ങൾ നടക്കും. 17 ന് ഉച്ചക്ക് വർണ്ണശബളമായ ഘോഷയാത്ര
മേപ്പയ്യൂരിൽ ഇനി കലയുടെ ഉത്സവനാളുകൾ; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 16-ന് തുടക്കമാവും; ഒമ്പത് വേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും
മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് നവംബർ 16 ന് തുടക്കമാവും. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കുമെന്ന് മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.രാജീവൻ
അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന് തുടക്കമായി; താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്
മേപ്പയൂർ: അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ കൂവല ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.എസ്.എടി പരിശീലന ഗവേഷണ കേന്ദ്രം ഫാക്കൽട്ടി മെമ്പർ അനിൽ കുമാർ ഇ.ടി വിഷയം അവതരിപ്പിച്ചു. സർക്കിൾ സഹകരണ
നവംബര്‍ 15 മുതല്‍ മേപ്പയ്യൂരിൽ നിന്ന് നെല്ല്യാടി വഴി കൊല്ലത്തേക്ക് വാഹനങ്ങളുമായി പോകല്ലേ! റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അധികൃതര്‍
മേപ്പയ്യൂർ: അറ്റകുറ്റ പണികള്‍ക്കായി കൊല്ലം റെയില്‍വേ ഗേറ്റ് നവംബര്‍ പതിനഞ്ച് മുതല്‍ പതിനേഴുവരെ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. 204ാം നമ്പര്‍ ഗേറ്റാണ് അടച്ചിടുന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടയ്ക്കുക. മേപ്പയ്യൂരിൽ നിന്നും നെല്ല്യാടി വഴി കൊല്ലത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴിയാണിത്. ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തില്‍ നെല്ല്യാടിയിലേക്കും മേപ്പയ്യൂരിലേക്കും പോകാനുള്ളവര്‍
കപ്പടിക്കാനുറച്ച് തലയുയർത്തി സാക്ഷാൽ മിശിഹ; മേപ്പയ്യൂർ ജനകീയ മുക്കിൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന ആരാധകർ (വീഡിയോ കാണാം)
മേപ്പയ്യൂർ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ജനകീയ മുക്കിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനിയയുടെ ആരാധകർ. ഇരുപത്തിരണ്ട് അടിയോളം ഉയരമുള്ള കട്ടൗട്ട് ആണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പതിനായിരം രൂപ ചെലവഴിച്ചാണ് ആരാധകർ ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുല്ലാളൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര
67 ഓളം ഇനങ്ങളിലായി മിന്നിത്തിളങ്ങി മുന്നൂറോളം കുട്ടിത്താരങ്ങൾ; മേപ്പയ്യൂർ സിറാജുൽ ഹുദയിൽ സ്പോർട്സ് മീറ്റ്
മേപ്പയ്യൂർ: മേപ്പയ്യൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. 67 ഓളം ഇനങ്ങളിലായി മുന്നൂറോളം അത്ലറ്റുകൾ പങ്കെടുത്തു. മീറ്റ് മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ർ അതുല്യ.കെ.ബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ജാബിർ കുളപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്
കീഴ്പ്പയ്യൂരില്‍ കടന്നലുകളുടെ കൂട്ടആക്രമണം; ആറുപേര്‍ക്ക് പരുക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കീഴ്പ്പയ്യൂരില്‍ കടന്നലുകളുടെ കൂട്ട ആക്രമണം. പ്രദേശവാസികളായ നിരവധിപേര്‍ക്ക് കുത്തേറ്റു. ഇന്നലെ പൊയില്‍ക്കടവ് ഭാഗത്ത് റോഡ് പണി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടന്നലുകളുടെ കൂട്ട ആക്രമണമുണ്ടായത്. പ്രദേശവാസികളായ സിറാജ് പൊയില്‍, റിയാസ് മലപ്പാടി, കണാരന് നമ്പൂരുകണ്ടി, കെ.കെ.ചന്തു കൂയിക്കണ്ടി, സുരേന്ദ്രന് കോറോത്ത് കണ്ടി, ഗോവിന്ദന് കുളവട്ടുങ്കല് എന്നിവര്‍ക്കാണ് കടന്നലിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ മേപ്പയ്യൂരിലെ സ്വകാര്യ
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവിന്
കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍
‘ഇനി മരുന്നുകളുടെ വിലയെക്കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട’; മരുന്നുകള്‍ക്ക് ന്യായമായ വിലയുമായി നീതി മെഡിക്കല്‍സ്റ്റോര്‍ കുരുടി മുക്കില്‍
മേപ്പയ്യൂര്‍: പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി കുരുടിമുക്കില്‍ നീതിമെഡിക്കല്‍ സ്റ്റോറിന് തുടക്കമായി. മേപ്പയ്യൂര്‍ കോ.ഓപ്പ്. ടൗണ്‍ബാങ്ക് കുരുടി മുക്കില്‍ ആരംഭിച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ പേരാമ്പ്ര നിയോജകമണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മരുന്നുകള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദിവസേനെ മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്ന സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാവും നീതിമെഡിക്കല്‍ സ്റ്റോര്‍. ചടങ്ങില്‍ അരിക്കുളം