Category: മേപ്പയ്യൂര്‍
മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി
മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,
ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കൊരു കൂറ്റനടി, ഗോള്‍… ഗോള്‍ …; മേപ്പയ്യൂരില്‍ ആനന്ദനൃത്തമാടി ബ്രസീല്‍ ആരാധകര്‍
മേപ്പയ്യൂര്‍: ബ്രസീല്‍ സെര്‍ബിയ മത്സരം അങ്ങ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ കളിയിലെ സുന്ദര നിമിഷങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതുപോലെ ആസ്വദിക്കാന്‍ മേപ്പയ്യൂരിലെത്തിയത് ആയിരത്തിലധികം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ് സ്‌ക്രീനിന് മുമ്പില്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. മഞ്ഞ ജഴ്‌സിയണിഞ്ഞും ബ്രസീലിന്റെ കൊടി വീശിയും
‘പാഠ്യപദ്ധതി പരിഷ്കരണം നവ സമൂഹത്തിന്റെ ഉയർച്ചയ്ക്കോ, തകർച്ചയ്ക്കോ’; പ്രതിഷേധസംഗമത്തിന് മുന്നോടിയായി എസ്.കെ.എം.എം.എ അരിക്കുളത്തിന്റെ റെയ്ഞ്ച് സംഗമം
അരിക്കുളം: അരിക്കുളം റെയ്ഞ്ച് മദ്റസ മാനേജ്മെന്റ് നേതൃസംഗമം സംഘടിപ്പിച്ചു. റഷീദ് പിലാച്ചേരി അധ്യക്ഷനായ പരിപാടി എസ്.കെ.എം.എം.എ. കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ‘പാഠ്യപദ്ധതി പരിഷ്കരണം നവ സമൂഹത്തിന്റെ ഉയർച്ചയ്ക്കോ, തകർച്ചയ്ക്കോ’ എന്ന വിഷയത്തിലൂന്നി നവംബർ 26 ന് 4 മണിക്ക് റെയ്ഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന് മുന്നോടിയായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. അതോടൊപ്പം
നാടും വീടും ഉണര്‍ന്നു, ഇനി ലോകകപ്പിന്റെ രാവുകള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ്
പേരാമ്പ്ര: പേരാമ്പ്രയില്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് ആരാധകരുടെ ആവേശകരമായ ബൈക്ക് റാലിയും പ്രകടനങ്ങളും നടന്നു. വ്യത്യസ്ത ടീമുകളുടെ ജേഴ്‌സിയും കൊടികളുമായി നിരവധി പേരാണ് പങ്കെടുത്തത്. മേപ്പയ്യൂരില്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി. മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച റാലിയില്‍ വിവിധ ടീമുകളുടെ ആരാധകരും കായികപ്രേമികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ അണിനിരന്നു. വിവിധ ടീമുകളുടെ
അവര്‍ ഒത്തൊരുമിച്ച് ലോകകപ്പ് ആദ്യ മത്സരം കണ്ടു; ഖത്തര്‍ സ്‌റ്റേഡിയത്തിലെ അതേ ആവേശത്തോടെ, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം
മേപ്പയ്യൂര്‍: ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ആവേശം ചോരാതെ മേപ്പയ്യൂര്‍. മേപ്പയ്യൂരിലെ കായിക പ്രേമികള്‍ക്ക് ഈ ലോകകപ്പിന് വലിയ എല്‍.ഇ.ഡി വീഡിയോ വാളില്‍ കളി കാണാം. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ഉള്ള ജനകീയ കൂട്ടായ്മയാണ് ഇത്തരമൊരു സംരംഭത്തിനു പുറകില്‍. ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ ഒരു പൊതു
കാലാമാമാങ്കത്തിന് കര്‍ട്ടന്‍ വീണു; ആവേശപ്പോരാട്ടത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍, എച്ച്.എസ് ജനറലിലും എച്ച് എസ്.എസ് ജനറലിലും ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ് പയ്യോളി
മേപ്പയ്യൂര്‍: നാല് ദിവസമായി ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടന്നുവരുന്ന മേലടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി.
ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ
മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ
‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം
ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍
‘മാലിന്യ സംസ്‌ക്കരണത്തില്‍ നമ്പര്‍ വണ്‍’; മേപ്പയ്യൂര്‍ പഞ്ചായത്തും ഹരിതകര്‍മ്മ സേനയും അംഗീകാരത്തിന്റെ നിറവില്‍
മേപ്പയ്യൂര്‍: മാലിന്യ സംസ്‌ക്കരണ രംഗത്ത് ഒട്ടേറെ അംഗീകാരം ലഭിച്ച മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, ഹരിത കര്‍മ്മസേനയും വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. വീടുകളില്‍ നിന്നും കൃത്യമായി മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്ത് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഹരിത കര്‍മ്മ സേനയുടെ സേവനം വളരെ പ്രശംസനീയമാണ്. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം
മേപ്പയ്യൂരിൽ കലയുടെ വർണ്ണ വിസ്മയങ്ങൾ മിഴിതുറന്നു; മേലടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം, ഇനി കൗമാരത്തിന്റെ ഉത്സവനാളുകൾ
മേപ്പയ്യൂർ: മേലടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് സി.കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്