Category: മേപ്പയ്യൂര്‍

Total 1170 Posts

മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി. സഹോദരങ്ങള്‍: പരേതനായ ആര്‍.കെ ഭാസ്‌കരന്‍, ആര്‍.കെ രാജന്‍, ആര്‍.കെ രാജീവ്, പുഷ്പ.

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്, കാണാതായശേഷം ഒരു ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെത്തിയെന്ന് കണ്ടെത്തല്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം സംബന്ധിച്ച കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദീപക്കിന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് തീരുമാനം. ദീപക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ അമ്മ ശ്രീലത

കുടിവെള്ളമെത്തിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതി; ചെറുവണ്ണൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ വില്ലേജ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവിത വി.പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

ചെറുവണ്ണൂർ സ്വദേശിയായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ചെറുവണ്ണൂർ സ്വദേശിയായ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ

മേപ്പയ്യൂർ ​കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തിയിൽ നിയമനം

മേപ്പയ്യൂർ: മേപ്പയ്യൂർ ​കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ള പി.എസ്.സി നിഷ്കർഷിക്കുന്ന യോ​ഗ്യതയുള്ളവർ ഡിസംബർ 12-ന് അഞ്ച് മണിക്കകം അപേക്ഷ കുടുംബാരോ​ഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. Summary: Appointment to the post of Medical Officer in Mepayyur Family Health Centre

ഭിന്നശേഷിക്കാര്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കൈത്താങ്ങ്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമതി ചെയര്‍മാന്‍മാരായ വി.പി.രമ, വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അസി.സെക്രട്ടറി എം.ഗംഗാധരന്‍, ഐ.സി.ഡി.എസ്

നരക്കോട് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിരോധനം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം

മേപ്പയ്യൂർ: നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു

ഇനി ഉത്സവത്തിന്റെ രാവുകളിലേക്ക്; ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ

തുറയൂർ: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ 22 വരെ ആഘോഷിക്കും. ഡിസംബർ 17ന് മഹോത്സവത്തിന് കൊടിയേറും. അന്നേദിവസം രാവിലെ മുതൽ ക്ഷേത്രമാതൃസമിതിയുടെ അഖണ്ഡനാമജപം, രാതി 7 30 ന് തായമ്പക എന്നിവയുണ്ടായിരിക്കും. ഡിസംബർ 18 രാവിലെ കലവറ നിറയ്ക്കൽ, ആയിരം കുടം അഭിഷേകം, ഡിസംബർ 19 ന് രാത്രി

റെഡ് റിബണ്‍ ധരിച്ചും എഡ്‌സിനെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തിയും മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രം; ലോക എയ്ഡ്‌സ് ദിനം നാടെങ്ങും വിവിധ പരിപാടികള്‍

മേപ്പയ്യൂര്‍: ലോക എയ്ഡ്സ് ദിനചാരത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് റിബണ്‍ ധരിക്കല്‍, എസ്.പി.സി സ്റ്റുഡന്റ്‌സിനുള്ള എയ്ഡ്‌സ് ദിന ബോാധവത്കരണ ക്ലാസ് എന്നിവ നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട്

error: Content is protected !!