Category: മേപ്പയ്യൂര്‍

Total 1170 Posts

കളിക്കാം, ടിവി കാണാം, പഠിക്കാം; മേപ്പയ്യൂരില്‍ കൂടുതൽ അങ്കണവാടികൾ ക്രാഡിലാകുന്നു

മേപ്പയ്യൂർ: കളിച്ചുവളരാം, ബോറടിച്ചാൽ ഇടയ്‌ക്ക്‌ ടിവി കാണാം, പാട്ട്‌ കേട്ട്‌ നൃത്തവും ചെയ്യാം, ഒപ്പം പ്രത്യേക മെനുവിൽ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുളിയത്തിങ്കൽ ഭാഗത്തെ അഗണവാടിയിലെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ പത്തൊമ്പതാമത്തെ അങ്കണവാടിയുടെ ക്രാഡിൽ പദവി പ്രഖ്യാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 18 അങ്കണവാടികൾ നേരത്തെ ആധുനികവത്ക്കരിച്ച്

തുറയൂര്‍ പഞ്ചായത്തിൽ അങ്കണവാടി വര്‍ക്കര്‍/ ഹെല്പര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ

തുറയൂര്‍: മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകള്‍ മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.

വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വാക്ക് തർക്കം; വളയം ചെക്യാട് ഭാര്യ പിതാവിന്റെ ജ്യേഷ്ഠനെ സ്ക്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു

വളയം: ചെക്യാട് മഞ്ഞപ്പള്ളിയിൽ വിവാഹവീട്ടിലെ വഴക്കിനെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയിൽ സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകൾ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ

സ്വയരക്ഷയ്ക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതിയാണ് ജൂഡോക. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് ഈ

മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പ്രീത, പരേതനായ പ്രദീപന്‍. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു. സഞ്ചയനം ബുധനാഴ്ച്ച.

സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്ന മേപ്പയ്യൂര്‍ ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ മറിയം. മക്കള്‍:സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്. മരുമക്കള്‍: ബഷീര്‍(സൗദി അറേബ്യ), അബ്ദുല്‍ റഷീദ്(ഖത്തര്‍), അബ്ദുല്‍ഹമീദ്(കൂരാച്ചുണ്ട്), റംലത്ത്. സഹോദരങ്ങള്‍: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുള്ള

വൈദ്യുതി മുടങ്ങുമെന്ന ആശങ്കയ്ക്കുവിട: സോളാര്‍ പാനല്‍ നിര്‍മ്മിച്ച് വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സമഗ്ര ശിക്ഷകേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.കെ കോഴിക്കോട് ഡി.പി.ഒ കെ.എന്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളും; താളമേളങ്ങളുമായി വർണ്ണാഭമായ വിളംബര ഘോഷയാത്ര

മേപ്പയ്യൂർ: സംസ്ഥാന സ്കൂൾ കലാമേളയുടെ പ്രചരണാർത്ഥം മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കേളികൊട്ട് @61 എന്ന പേരിൽ വിളംബര ഘോഷയാത്ര നടത്തി. ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. പി.ടി.എ.പ്രസിഡൻ്റ് എം.എം.ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എം.സി ചെയർമാൻ ഇ.കെ.ഗോപി ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകരായ

മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു

മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റഞ്ച് വയസ്സായിരുന്നു. മക്കള്‍: ഭാസ്‌ക്കരന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, പരേതരായ കേളപ്പന്‍ കല്യാണി, നാരായണി, കുഞ്ഞികണ്ണന്‍. മരുമക്കള്‍: മാണിക്യം, ലക്ഷ്മി, വത്സല, ശാന്ത, ഗീത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്മാളു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പില്‍ നടന്നു.

ജനകീയമുക്കുകാര്‍ക്കിനി സുഖകരമായ യാത്ര; ചാലില്‍ മുക്ക്- തറയത്ത് മുക്ക് റോഡ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ജനകീയമുക്കിലെ ചാലില്‍മുക്ക്- തറയത്ത്മുക്ക് റോഡ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. കെ എം വിനോദന്‍, മാരാത്ത് മനോഹരന്‍ ,കെ

error: Content is protected !!