Category: മേപ്പയ്യൂര്‍
ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്
മേപ്പയ്യൂർ കൊഴുക്കല്ലൂര്‍ സ്വദേശിയായ യുവതിയെ ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് പരാതി
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചെറുവലത്ത് വീട്ടില്‍ അര്‍ച്ചനയെ കാണാനില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറുന്നത്. ഇരുപത്തിയൊന്‍പത് വയസുണ്ട്. മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 9497980784, 04962676220 Summary: A complaint has been
മേപ്പയ്യൂരില്‍ നിന്നും കാണാതായ ബൈക്ക് ചെമ്പ്രയില്‍ കണ്ടെത്തി; മോഷ്ടാക്കള്‍ പിടിയില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ പാഷന് പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് റോഡരികില്‍ നിർത്തിയിട്ട നിലയില്‍ ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി
ഖൽബിലൊരൊപ്പന പാട്ടുണ്ടോ….ഉത്സവലഹരിയില്‍ നാടും നാട്ടാരും, മേപ്പയ്യൂര്‍ ഫെസ്റ്റ് ആകെ മൊത്തം വൈബാണ്!
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ സാംസ്കാരിക ഉത്സവമായ മേപ്പയ്യൂര്‍ ഫെസ്റ്റിന് വന്‍ജനത്തിരക്ക്. എട്ട് നാള് നീണ്ടു നില്ക്കുന്ന ഫെസ്റ്റിന് ഇന്നലെ ജനം ഒഴുകിയെത്തുകയായിരുന്നു. ഫെബ്രുവരി 2ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകളിലെ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക്,
‘വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ സൃഷ്ടിക്കുന്നു; മേപ്പയ്യൂര്‍ ഫെസ്റ്റില്‍ മുൻ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്
മേപ്പയ്യൂർ: വിദ്യാഭ്യാസത്തിന്റെ വർഗീയവൽകരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുൻ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്. മേപ്പയ്യൂർ ഫെസ്റ്റിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം – ഇന്നലെ, ഇന്ന്, നാളെ ‘ എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ മത നിരപേക്ഷത ഇല്ലാതാവുന്നതോടെ നിലവിലുള്ള പൊതു വിദ്യാഭ്യാസ സമ്പ്രദായവും
‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: കാൻസർ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂർ: ആരോഗ്യം ആനന്ദം-അകറ്റാം അർബുദം കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി മേപ്പയ്യൂരില്‍ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പങ്കജൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.നജില എം.എ വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ
നവകേരളത്തിലേക്ക് വളരാന്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം; ‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ സെമിനാറുമായി മേപ്പയ്യൂര്‍ ഫെസ്റ്റ്
മേപ്പയ്യൂര്‍: നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് എം.എല്‍.എ. ഭൂബന്ധങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. മൂലധന നിക്ഷേപം സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണന് എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന
എട്ടുദിവസം നീണ്ടുനിൽക്കുന്ന ജനകീയ സാംസ്കാരികോത്സവം; മേപ്പയ്യൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജനകീയ സാംസ്കാരിക ഉത്സവം മേപ്പയ്യൂർ ഫെസ്റ്റിന് തുടക്കമായി. സംസ്ഥാന പട്ടിക ജാതി- പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൻ്റെ മഹത്തായ പൈത്യകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിലും ജനകീയ ഉത്സവങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള നാടിൻ്റെ മത സാഹോദര്യത്തിനും മാനവികതയും
മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി
മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര
ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ
മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്