Category: മേപ്പയ്യൂര്‍

Total 1175 Posts

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം; മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ ഡേ ആചരിച്ചു

മേപ്പയ്യൂര്‍: ഈ മാസം 18 മുതല്‍ കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരാണാര്‍ത്ഥം പോസ്റ്റര്‍ ഡേ ആചരിച്ചു. മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ ഡേ ആചരിച്ചത്. എം.എം.അഷറഫ്, കെ.എം.എ.അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം.അബ്ദുല്ല, മുജീബ് കോമത്ത്, ഐ.ടി.സലാം, കെ.കെ.അബ്ദുല്‍ ജലീല്‍, കെ.പി.ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം

മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ

മേപ്പയ്യൂര്‍ കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനകി മാരസ്യാര്‍. മക്കള്‍: കെ. ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍ എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), സതി. മരുമക്കള്‍: ഗോപാലന്‍ മാരാര്‍ (അത്തോളി), കെ.എം. ശ്യാമള (മഹിളാ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട്). സഹോദരങ്ങള്‍: ലക്ഷ്മി മാരസ്യാര്‍, മാലതി മാരസ്യാര്‍, ദേവി മാരസ്യാര്‍, സരസ്വതി മാരസ്യാര്‍, പരേതരായ യശോദ

വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ദീര്‍ഘകാലം പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ആമിന. മക്കള്‍: റംല,

മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് പരേതനായ കൊന്നക്കല്‍ മൊയ്തീന്റെ ഭാര്യ മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: നഫീസ, കുഞ്ഞാമി, സൈനബ, കുഞ്ഞമ്മദ് (ഒമാന്‍), ആയിഷു ലത്തീഫ് (ദുബൈ), ഷരീഫ. മരുമക്കള്‍: അമ്മത് (നിടുമ്പോയില്‍), കുഞ്ഞമ്മദ് (പേരാമ്പ്ര), കമാലുദ്ദീന്‍ (ഓമശ്ശേരി), റംല, റസിയ. സഹോദരങ്ങള്‍: കദീജ, മറിയം പരേതരായ ഉമ്മയ്യ, ആമിന(പേരാമ്പ്ര.

മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു: കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ്‌ലാഹി സമ്മിറ്റ്

മേപ്പയ്യൂര്‍: മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് കെ.എന്‍.എം.മര്‍കസുദ്ദഅവ. ഇസ്ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ, ആരാധനാലയങ്ങളില്‍ പോയി ആരാധന നിര്‍വഹിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ക്ക് നേരെ മത-പുരോഹിതന്മാര്‍ പരിഹാസം ചൊരിയുകയാണെന്ന് കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് വൃത്തിഹീനമായും ദുര്‍ഗന്ധം വിവമിക്കുന്ന വസ്ത്രം

മേപ്പയ്യൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ

മേപ്പയ്യൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേപ്പയ്യൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.

മേപ്പയ്യൂർ നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു

മേപ്പയ്യൂർ: നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷബനാസ് (ഖത്തർ), റിദ്ദിമ, റിൽമ, റിഷാദ് (ദുബൈ). മരുമക്കൾ: ഷംസുദ്ദീൻ (കീഴരിയൂർ), അബ്ദുൽ അസീസ് (നരക്കോട്), സാലിഹ, റജിന. മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) കാലത്ത് 10. 30 ന് നരക്കോട് സെൻ്റർ പള്ളിയിൽ. ഖബറക്കം 11 മണിക്ക് എളമ്പിലാട് ജുമുഅത്ത്

‘കേന്ദ്ര സംസ്ഥാന ബജറ്റ് ജനവിരുദ്ധം’; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം

മേപ്പയ്യൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി മുജീബ്, കെ.എം കുഞ്ഞമ്മത്

റോഡ് നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍; മേപ്പയ്യൂര്‍ കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുയിമ്പില്‍ മുക്ക് – കണ്ടോത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സറീന ഒളോറ,

error: Content is protected !!