Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഡ്രൈവർ, ഫൈസൽ (കച്ചവടം), ഇസ്മയിൽ (കച്ചവടം), ഷബിന. മരുമക്കൾ: നസീമ, തസ്നി, ജസ്ന, റൗഫ് . സഹോദരങ്ങൾ: ഇബ്രാഹിം, ആമിന, പരേതരായ മൊയ്തീൻ, അസ്സയിനാർ, ഫാത്തിമ.
നവീകരണം പൂര്‍ത്തീകരിച്ച് തച്ചര്‍കണ്ടിതാഴ-നരക്കോട് എല്‍.പി.സ്‌കൂള്‍ റോഡ്; യാത്രക്കാര്‍ക്കായി തുറന്നു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ നരക്കോട്, തച്ചര്‍കണ്ടിതാഴ- നരക്കോട് എല്‍.പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷിക പദ്ധതിയില്‍ 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് പൊതുജനങ്ങള്‍ക്കാായി തുറന്നുകൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ ലീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം
വിഷുവിന് തീന്‍മേശയില്‍ വിഷരഹിത പച്ചക്കറികള്‍; മേപ്പയ്യൂരില്‍ സി.പി.ഐ.എം ജൈവപച്ചക്കറി വിപണന കേന്ദ്രം
മേപ്പയ്യൂര്‍: സി.പി.ഐ.എം വിഷരഹിത പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ജില്ലാ ഉദ്ഘാടനം മേപ്പയൂരില്‍ സംയോജിത കൃഷി ജില്ലാ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. 16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറിടങ്ങളിലാണ് വിഷു ജൈവപച്ചക്കറി വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ സ്റ്റാളില്‍ സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍
കർഷകർക്കായി ഫല തൈകൾ; മേപ്പയ്യൂരിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും
മേപ്പയ്യൂർ: കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. കൃഷിഭവൻ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട 9 നോൺ ഐ.എഫ്.എസ് കർഷകർക്കുള്ള പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും വിള സംരക്ഷണ ഉപാധികളുമാണ് വിതരണം ചെയ്തത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ കർഷകനായ നാരായണൻ കാളിന്ദിയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൃഷി
ജീവിതം തുടരുമുമ്പേ അസുഖം തളര്‍ത്തി; ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നരക്കോട് സ്വദേശിയായ യുവതിയ്ക്ക് സഹായത്തിനായി കൈകോര്‍ക്കാം
നരക്കോട്: ഒരു വര്‍ഷത്തിലേറെയായി ഇരുവൃക്കകളും തകരാറിലായ മേപ്പയ്യൂര്‍ സ്വദേശിയായ യുവതി സുമനസ്സുകകളുടെ സഹായം തേടുന്നു. മേപ്പയ്യൂര്‍ നരക്കോട് കുട്ടിപ്പറമ്പില്‍ ജുബിഷ (29)യാണ് സാഹായത്തിനായി കാത്തിരിക്കുന്നത്. ജുബിഷയുടെ തുടര്‍ ചികിത്സയ്ക്കായി മുപ്പത്തഞ്ച് ലക്ഷത്തോളം രൂപയാണ് സ്വരുപിക്കേണ്ടതായുള്ളത്. 2022 ഫെബ്രുവരിയിലാണ് ജുബിഷ അസുഖ ബാധിതയാവുന്നത്. ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് 3 തവണ ഡയാലിലിസ് ചെയ്തു. എന്നാല്‍ അസുഖം കൂടുതലായി ബാധിച്ചതിനാല്‍
വനിതാ ലീഗ് മേപ്പയ്യൂരില്‍ മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു. കെ ആയിഷ ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി. അഷിദ നടുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷറഫ്,
മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്; 120 കുട്ടികൾക്ക് പരിശീലനം നൽകും
മേപ്പയ്യൂർ: മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്പോർട്സ് ഉപകരണങ്ങൾ സ്കൂളിന് കൈമാറുന്ന ചടങ്ങും പരിപാടിയിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം എം. ബാബു അധ്യക്ഷത
വീട് നിര്‍മ്മാണത്തിനായുള്ള അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം; മേപ്പയൂരില്‍ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ നടത്തി
മേപ്പയൂര്‍: വീട് നിര്‍മ്മാണ അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്‍പിലാണ് ധര്‍ണാ സമരം നടത്തിയത്. ധര്‍ണ്ണാ സമരം ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എരവത്ത് അധ്യക്ഷനായി. എം.എം അഷറഫ്, ശ്രീനിലയം വിജയന്‍,
മേപ്പയ്യൂര്‍ മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ബാക്കിക്കുനി അമ്മത്. മക്കള്‍: ഇ.കെ ഹസ്സന്‍ അഹമദ്, ഇ.കെ സൂപ്പി, ഇ.കെ സുബൈദ(ചെറുവണ്ണൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍). മരുമക്കള്‍: കെ.പി ഇബ്രാഹിം (മുയിപ്പോത്ത്), റംല, ഫസീജ. സഹോദരങ്ങള്‍: പരേതരായ പി.കെ കുഞ്ഞമ്മദ്, അബ്ദുല്ല, ഇബ്രാഹിം, എന്‍.പി കദീശ. മയ്യത്ത് നിന്ക്കാരം ഇന്ന്
നോമ്പിന്റെ വ്രതശുദ്ധിയില്‍; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.എം അഷ്‌റഫ് അധ്യക്ഷനായി. റഫീഖ് സഖറിയ ഫൈസി, സാബിക് പുല്ലൂര്‍ പ്രഭാഷണങ്ങള്‍ നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്