Category: മേപ്പയ്യൂര്‍
പൊടിശല്യമില്ലാതെ ഇനി സുഖയാത്ര; കോൺക്രീറ്റ് ചെയ്ത വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. അയൽ സഭാ കൺവീനർ എം.എം.സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്തംഗം വി.പി.ബിജു അധ്യക്ഷത വഹിച്ചു. ഏ.എം കുഞ്ഞികൃഷ്ണൻ, എം.എം.ബാബു എന്നിവർ സംസാരിച്ചു. Summary:
മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കൾ ശോഭ, ജയൻ, പരേതനായ വിനോദൻ. മരുമക്കൾ: ചന്ദ്രൻ (റിട്ട. എച്ച്.എം. പാതിരപ്പറ്റ യു.പി സ്കൂൾ), ശ്രീജിത. സഹോദരങ്ങൾ: പരേതരായ രാരിച്ചൻ, കല്യാണി, മാണിക്യം, ഗോപാലൻ. ശവസംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
‘മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുന്നു’; മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം
മേപ്പയ്യൂര്‍: കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.എം.എസ്.ആര്.എ സംസ്ഥാന പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ കെ.എം.സന്തോഷ്. മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കുത്തകകളുടെ 11 ലക്ഷം കോടി കിട്ടാക്കടം എഴുതി തള്ളിയ കേന്ദ്ര
മേപ്പയ്യൂര്‍ മെരട്ട്കുന്നത്ത് നാരായണന് അന്തരിച്ചു
മേപ്പയ്യൂര്‍: മെരട്ട്കുന്നത്ത് നാരായണന് അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭാര്യ: അമ്മാളു. മക്കള്‍: ബാബു, ബിജു (ബഹ്റൈന്‍), സജിനി. മരുമക്കള്‍: സുജന്‍, ബിന്ദു, ജയനിഷ. സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിക്കണ്ണന്, മാത.
ആദരവുമായി ഫെറ്റ്കോമെത്തി; സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ ആദരിച്ച് മപ്പയൂര് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വാധ്യാപക സംഘടന
മേപ്പയൂര്‍: സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്കളെ മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്കോം ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കളായ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാറിനും എല്‍.എല്‍.ബി ബിരുദം നേടിയ വേണു ചോതയോത്തിനുമാണ് ആദരവുമായി ഫെറ്റ്കോമെത്തിയത്. മനോജ് കുമാറിന് കെ.കെ. കുഞ്ഞിമൊയ്തീനും ഭാര്യയും, വേണു ചോതയോത്തിന് ടി.പി. നാരായണനും ഫെറ്റ്കോമിന്റെ
ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സമ്മേളനം മേപ്പയ്യൂരില്‍; മാര്‍ച്ച് 14ന് ഷോപ്പുകള്‍ക്ക് അവധി
മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) കോഴിക്കോട് ജില്ല സമ്മേളനം മാര്‍ച്ച് 14ന്. മേപ്പയ്യൂര്‍ ഉണ്ണി സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന് ഉദ്ഘാടനം ചെയ്യും. കെ.എസ്.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി നാരായണന്, സംസ്ഥാന സെക്രട്ടറി വി.ജി ജീജോ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
മേപ്പയ്യൂര്‍ മഞ്ഞക്കുളം ചെട്ടിയാംകണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിഏഴ് വയസ്സായിരുന്നു. ഭാര്യ:ലീല. മക്കള്‍: ലീഷ, ദിവ്യ, ധന്യ. മരുമക്കള്‍: ബാബു കല്ലത്തുര്, ഷിജു ചേനോളി, സജിത്ത് പണിക്കോട്ടി. സഹോദരങ്ങള്‍: ഗോപാലന്, പരേതരായ കണാരന്, നാരായണന്, കുഞ്ഞിരാമന്, ചാത്തു.
മുസ്ലിം ലീഗ് പൊതുസമ്മേളനം; മേപ്പയ്യൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.ടി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാന്
‘സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ പങ്ക്’; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സാമൂഹ്യനീതി ഉറപ്പിക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ടി.പി രാമകൃഷ്ണന് എംഎല്‍എ അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിംഗനീതിയലധിഷ്ഠിതവും ജാതിയതക്കെതിരുമായ വിദ്യാഭ്യാസ പ്രക്രിയക്ക് വേണ്ടി അദ്ധ്യാപകര്‍ പരിശ്രമിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ.സുരേഷ് പുത്തന്‍പറമ്പില്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് മീഡിയവും മാതൃഭാഷാ മീഡിയവും
ഞങ്ങളും കൃഷിയിലേക്ക് ; മേപ്പയ്യൂർ ടൗൺ വാർഡിലെ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ്
മേപ്പയ്യൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ടൗൺ വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. കൃഷി അസിസ്റ്റന്റ് സുഷേണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു. സാവിത്രി ബാലൻ, നസീറ ചൈത്രം, മാധവി കരുവാൻകണ്ടി. വസന്ത തയ്യിൽ, സി.പി. ഫസീല, സി.പി.