Category: മേപ്പയ്യൂര്‍
അധ്യാപക യോഗ്യതയുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവുണ്ട്- വിശദവിവരങ്ങള്‍ അറിയാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്.ഇ വിഭാഗത്തിലാണ് ഒഴിവുള്ളത്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (സീനിയര്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. അഭിമുഖം ജൂലൈ പത്ത് തിങ്കളാഴ്ച പത്തുമണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍
തുറയൂര്‍ ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു
തുറയൂര്‍: ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ബുഷ്റ. മക്കള്‍: അസിഫ, ആദില്‍, ആഷിര്‍. മരുമകന്: സിയാസ്. സഹോദരി:ജമീല.
മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി തുളുമഠത്തില്‍ അമ്മതിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു. അറുപത്തിമുന്ന് വയസ്സായിരുന്നു. മക്കള്‍: നിയാസ്(ഫിദ ചിക്കന്‍ സ്റ്റാള്‍-പേരാമ്പ്ര), നസീറ, സുബൈദ. മരുമക്കള്‍: മജീദ്(ചെറുവണ്ണൂര്‍), ഷാഹിര്‍(മഠത്തില്‍ കുനി), സാബിദ. സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്(കുവൈത്ത്), യൂസഫ് മാസ്റ്റര്‍, ബാവ, ജമീല, സുലൈഖ.
മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
ഇരിങ്ങത്ത്: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍
ഇക്രാം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സ്നേഹ സംഗമവും കലാ വിരുന്നും ഒരുക്കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഇക്രാം സാംസ്കാരിക സംഘടന സ്നേഹ സംഗമവും കലാ വിരുന്നും ഒരുക്കി. പതിനാല് വയസ്സിനുതാഴെയുള്ള അര്‍ഹതപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഇടപെട്ട് സഹായം നല്കി വരുന്ന സംഘടനയാണ് ഇക്രാം. മേപ്പയ്യൂരില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ടി.കെ കണ്വന്ഷന് സെന്ററില്‍ നടന്ന വര്‍ണ്ണ
ജെെവ രീതിയിൽ മുളപ്പിച്ച തെങ്ങും കവുങ്ങും ഫലവൃക്ഷതെെകളും; മേപ്പയ്യൂരിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂർ കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജൂലൈ 1 മുതൽ 5 വരെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശമാണ് ഞാറ്റുവേല ചന്തയുടെ പ്രവർത്തനം. തെങ്ങ്, കമുങ്ങ്, സപ്പോട്ട, റെഡ്
അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു
മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശാന്ത, മക്കൾ: നിശാന്ത് (ശിവശക്തി ടയേഴ്സ് പേരാമ്പ്ര), പ്രശാന്ത് (സി.പി.ഐ.(എം) പൂഞ്ചോല നഗർ ബ്രാഞ്ചഗം, DYFI മേപ്പയൂർ സൗത്ത് മേഖല വൈ: പ്രസിഡണ്ട്) സഹോദരങ്ങൾ: ഗോവിന്ദൻ നായർ (ഏക്കാട്ടൂർ), ദാമോദരൻ നായർ, ഭാസ്കരൻ (ഏക്കാട്ടൂർ), ലക്ഷ്മി, പരേതനായ കുഞ്ഞിരാമൻ നായർ
‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ
മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷം; ലോഗോ ക്ഷണിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 11 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ലോഗോ ക്ഷണിച്ചു. ലോഗോ അയക്കാന്‍ താല്പര്യമുള്ളവര് ജൂലൈ 3ന് മുന്‍പായി സൃഷ്ടികള്‍ അയക്കേണ്ടതാണ്. E-mail: granma.1917@gmail.com, vishnulal199922@gmail.com വിശദവിവരങ്ങള്‍ക്ക്: 9946060727 8086688978. നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.